Pages

Tuesday, May 31, 2011

കൊഴിഞ്ഞുപോയ വസന്തകാലം

അവനും അവളും അവരുടെ സ്നേഹവും... 
പലതിനും സാക്ഷിയായി ഈ ഞാനും...
 
തുടക്കം എന്റെ അഭാവത്തിലായിരുന്നു എങ്കിലും അതിനുശേഷം എല്ലാം എന്റെ അറിവിലൂടെയായിരുന്നു. ലൈബ്രറിയിലെ ആളെഴിഞ്ഞ മൂലകളിലും, കാന്റീനിലെ തിരക്കൊഴിഞ്ഞ സമയങ്ങളിലും, സമരദിവസങ്ങളിലെ നിശബ്ദമായ വരാന്തകളിലും ഞാനവര്‍ക്ക് കാവല്‍ നിന്നു. ക്യാമ്പസ്‌ പ്രണയത്തെ ഇഷ്ട്ടപെടാത്ത ഞാന്‍ ആ പ്രണയത്തെ ഇഷ്ട്ടപ്പെട്ടുതുടങ്ങി. 

അവരുടെ പ്രണയം, അതെന്നെ വല്ലാതെ ഒറ്റപെടുത്തി. അവര്‍കിടയില്‍ അവര്‍മാത്രം, ഞാന്‍ വെറുമൊരു കാവല്‍കാരന്‍. അങ്ങനെ തോന്നുപ്പോള്‍ ഞാനെന്റെ ഉപ്പാനെയും ഉമ്മാനെയും കുറിച്ചാലോചിക്കും. അവരുള്ളപ്പോള്‍ ഞാനൊരിക്കലും ഒറ്റക്കാവില്ല. അരവുടെ ആ സ്നേഹം, അതിനു തുല്യമായ ഒന്നും തന്നെ ഈ ക്യാമ്പസിലില്ല.
പല ആണ്‍കുട്ടികളും എന്നോട്ചോദിക്കും "ഈ ക്യാമ്പസ്‌ പ്രണയത്തെ കുറിച്ച് എന്താണഭിപ്രായം?" പലരും ഇഷ്ട്ടപ്പെടുന്നൊരു ചോദ്യമായിട്ടും എനിക്കതിനുത്തരമാറിയില്ലായിരുന്നു. 

ബേബിയുടെ വീട്ടില്‍ പല കല്ല്യണാലോചനകളും നടക്കുന്നുണ്ട് എന്ന വിവരം എന്നെ അറിയിച്ചപ്പോള്‍ എനിക്കതില്‍ വലിയ വിഷമമൊന്നും തോന്നിയില്ല. കാര്യം അവനുമറിഞ്ഞു. ഇന്നലെവരെ ചിരിച്ചിരുന്ന അവനും അവളും അപ്പോള്‍ മുതല്‍ കരയാന്‍ തുടങ്ങി. കൂട്ടത്തില്‍ അവര്‍ ചിന്തിക്കാനും തുടങ്ങി. പഠിത്തം, കുടുംബം, ജോലി, വീട് അങ്ങനെ പലതും.

അവസാനം അവര്‍ തീരുമാനിച്ചു. നമുക്കുപിരിയാം!!! തീരുമാനം അവള്‍ ആദ്യമെന്നെ അറിയിച്ചു. ഞാനത് അവനോടുപറഞ്ഞു. അവനും ഏറെകുറെ ഇതേ തീരുമാനത്തിലായിരുന്നു. വിധിയുടെ തീരുമാനം, അല്ല! അവര്‍ക്കുവേണ്ടി അവരുടെ തീരുമാനം.

അങ്ങനെ ഒരുവര്‍ഷം,  സ്നേഹമാകുന്ന ആ കുഞ്ഞരുവിയുടെ തീരങ്ങളില്‍ അവര്‍... അരുവിയുടെ ഒഴുക്ക് പലപ്പോഴും അവര്‍ക്കനുകൂലമായിരുന്നു. എന്നിട്ടും അവള്‍ക്കവന്റെ അരികിലെക്കോ അവനവളുടെ അരികിലെക്കോ എത്താന്‍ പറ്റിയില്ല.

ഒരുപക്ഷേ കാലം വരുത്തുന്ന മാറ്റങ്ങള്‍, അത് അവരുടെ മനസ്സിനെയും മാറ്റിമാറിച്ചേക്കാം. അന്നവര്‍ ആ അരുവിയുടെ തീരങ്ങളില്‍ നിന്നും എഴുനേറ്റുപോവും, മറ്റൊരു ജീവിതത്തിലേക്ക്. എന്നാലും അവരുടെ മനസ്സുകളില്‍ ഇപ്പോഴും ആ പ്രണയം ഉണ്ടാവുമായിരിക്കും.

ക്യാമ്പസിനോട് വിടപറഞ്ഞ ദിവസം അവളവന്റെ ഡയറിയില്‍ എഴുതിയതുപോലെ:

"ഇന്ന് ഞാനോര്‍ക്കുന്നു നിന്നെ പറ്റി
എന്നില്‍ നിന്നും കൊഴിഞ്ഞുപോയ ആ വസന്തകാലത്തെ പറ്റി
നിറയുന്ന നയനങ്ങളിലൊളിഞ്ഞിരിക്കുന്ന കഠിനമാം വേധനയെപറ്റി "

ഒരുമിച്ചുള്ള ജീവിതം


ഒരുമിച്ചു ജീവിക്കണം
സ്വപ്‌നങ്ങള്‍ നിറയെ കണ്ടു
ഒരു ചെറിയ മങ്ങല്‍ പോലുമില്ലാത്ത സ്വപ്‌നങ്ങള്‍
ഓരോ സ്വപ്നവും ഞങ്ങള്‍ പങ്കുവെച്ചു
ആ സമയങ്ങളില്‍ എല്ലാം ഞങ്ങള്‍ ഒരുമിച്ചു ജീവിക്കുനതുപോലെ
അതില്‍ ഞങ്ങള്‍ കണ്ട എല്ലാ സ്വപ്നങ്ങളും അതുപോലെ
ഒരു വേനലില്‍ അവന്‍ എന്റെ കഴുത്തില്‍ താലി ചാര്‍ത്തി
ശരിക്കും ജീവിക്കാനായി
കണ്ട സ്വപ്നങ്ങള്‍ ഒന്നും തന്നെയില്ല
പ്രതീക്ഷിക്കാത്തത് പലതും
എല്ലാം നിറം മങ്ങി നില്‍കുന്നു
നീ അറിയേണ്ട എല്ലാം നീ അറിഞ്ഞു
ഞാനറിയേണ്ടത് ഞാനും
പക്ഷേ നമ്മള്‍ അറിയേണ്ടത്
ഒന്നും തന്നെ നാമറിഞ്ഞില്ല

നിന്നില്‍ നിന്നും അകലെ...


നീ കാണുന്ന ദൂരത്തിനും അകലെയാണ് ഞാന്‍. പലപ്പോഴായി ഞാന്‍ അടുത്തു വന്നപ്പോളും പല കാരണങ്ങളാല്‍ നിനകെന്നെ കാണാന്‍ പറ്റിയില്ല. ഇനി നീ എന്നെ കണ്ടാല്‍ തന്നെ ആ ഒരു കാഴ്ചയിലൂടെ നിനക്കെന്നെയോ, എന്നിലുള്ള മാറ്റതെയോ കാണാന്‍ കഴിയില്ല. നിനക്കല്ല, ആര്‍ക്കും അതു കാണാന്‍ പറ്റില്ല. അതു നന്മയുടെയും, സ്നേഹത്തിന്റെയും, ശുദ്ധിയുടെയും, വൃത്തിയുടെയും, കഴിവിന്റെയും ഒരപൂര്‍വ കാഴ്ചയാണ്.

ബാംഗ്ലൂര്‍ മുതല്‍ സുല്‍ത്താന്‍ ബത്തേരി വരെ ഒന്നിച്ചുള്ള ആ ആദ്യ യാത്രക്ക് ശേഷം എന്റെ ഓരോ യാത്രകളിലും നീ ഉണ്ടായിരുന്നു. അന്ന് നീ നിന്റെ മൊബൈല്‍ നമ്പര്‍ തന്നപ്പോള്‍ മനപൂര്‍വം വാങ്ങിയില്ല. ഇനിയും കാണും എന്നൊരു വിശ്വാസം, അല്ലെങ്കില്‍ ചുമ്മാ ഒരു പെണ്‍കുട്ടിയുടെ ജാഡ.

നാട്ടിലെത്തി എന്തോ ഒരു________! പറയാന്‍ പറ്റാത്ത എന്തോ ഒന്ന്‍. ബാംഗ്ലൂര്‍ - നെ ഞാന്‍ വല്ലാതെ സ്നേഹിച്ചുപോകുന്നു. എന്നിലുള്ള നിന്നെ അറിയാന്‍, ഞാന്‍ ബാംഗ്ലൂര്‍ - ലേക്ക് തിരിച്ചു, എന്റെ ലീവ് തീരുന്നതിന്നുമുമ്പ്.

രാവിലെ  5 മണിക്ക് കലാശി പാളയതിലെത്തി, ഓട്ടോ പിടിച്ച് നേരെ ഫ്ലാറ്റില്‍. എനിക്കേറ്റവും ഇഷ്ട്ടമുള്ള എം ജി റോഡും ULSOOR LAKE ഉം ഞാന്‍ ഇന്നു കണ്ടില്ല.

റൂമില്‍ ആരും എഴുനെറ്റിട്ടില്ല. ഡ്രസ്സ്‌ മാറി അനുശ്രീയുടെ favorite കോഫി കൊണ്ടൊരു കോഫിയുണ്ടാക്കി കുടിച്ചു.

10 മണിക്ക് റൂമില്‍നിന്നും ഇറങ്ങി. BMTC ബസ്സിലുള്ള യാത്ര. എനിക്കേറ്റവും ഇഷ്ട്ടമുള്ള വാഹനം ഒരുപക്ഷെ BMTC (Bangalore Metropolitan Transport Corporation) ബസ്സായിരിക്കും. അത്രയും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ഈ ബസ്സില്‍വെച്ചു.

മടിവാളയിലെ പൂക്കാരികളെ കുറച്ചുനേരം നോക്കിനിന്നു. മഞ്ഞയും കുങ്കുമവും നിറത്തിലുള്ള പൂക്കള്‍, അതെ നിറങ്ങളിലുള്ള സാരി, നെറ്റിയില്‍ അതെ നിറങ്ങളിലുള്ള പൊട്ടുകളും. ഞാന്‍ എന്നെ ആ രൂപത്തില്‍ ഒന്നു ആലോചിച്ചു. .Net നെക്കാളും SQL Server നെക്കാളും നല്ലതാണെന്ന് തോന്നിപ്പോയി.

നീ പ്രൊജക്റ്റ്‌ ചെയ്യുന്ന കമ്പനിയുടെ മുന്നില്‍ എത്തിയപ്പോള്‍ എന്തോ, എന്റെ മനസ്സ് വല്ലതെ ചാടി കളിക്കുന്നതു പോലെ. Receptionist നോട് കാര്യം പറഞ്ഞു. wait ചെയ്യാന്‍ പറഞ്ഞു. waiting റൂമിലുള്ള ടൈംസ്‌ ഓഫ് ഇന്ത്യ വായിച്ചിരുന്നു. ബാംഗ്ലൂര്‍-ല്‍ വന്ന ആദ്യ നാളുകളില്‍ ബുധനാഴ്ചയിലെ ടൈംസ്‌ ഓഫ് ഇന്ത്യക്കായി ഞാന്‍ കാത്തിരിക്കും, ഒരു ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ഇപ്പോള്‍ Consultency കളില്‍നിന്നുമുള്ള ഫോണ്‍ കോളുകള്‍ പലപ്പോഴും ശല്ല്യമാവുന്നു.

നീ വന്നു, കണ്ണില്‍ സന്തോഷമില്ല, ചുണ്ടില്‍ പുഞ്ചിരിയില്ല, ചോദ്യങ്ങളില്ല.

എന്റെ കയ്യില്‍ അതിനുള്ള ഉത്തരവും ഉണ്ടായിരുന്നില്ല
.

ഇനിയുമൊരു ദുരന്തം

ഇനിയുമൊരു ദുരന്തം!!!
എവിടെയോ മറഞ്ഞിരിക്കുന്നു
സംഭവിക്കും, എനിക്കല്ലെങ്കില്‍ മറ്റാര്‍ക്കോ
വേദനിക്കേണ്ടി വരുമോ? 

കാണുന്നിലെ നീ ഇത്
നിന്റെ അറിവിന്‌ പുറത്തായി ഒന്നുമില്ല എന്നെനിക്കറിയാം
എങ്കിലും ഞാന്‍ ചോദിക്കുന്നു...  കാണുന്നിലെ നീ ഇത് !!
എന്റെ കൂട്ടത്തിലുള്ളവര്‍ അന്നുമുതല്‍ ദുഖത്തില്‍ തന്നെയാണ്
ഇനിയുമൊരു ദുരന്തം!!!

മറഞ്ഞിരിക്കുന്നവനെ നീ ദൂരെ പോവുക
നിന്നെ കാണുന്ന, എല്ലാം കാണുന്ന...
അവനോടു ഞാന്‍ പറഞ്ഞിരിക്കുന്ന
ഇനിയില്ല മറ്റൊരു ദുരന്തം!!!

സ്നേഹം

സ്നേഹം... കൊടുക്കുന്നതിന്റെ ഇരട്ടി ലഭിക്കുന്നത്. എന്നിട്ടും ആരോ ഒരുക്കുന്ന കെണിയില്‍ വീഴുമ്പോളും എല്ലാം മറന്ന് അരരെയും ഒരുപാട് 'സ്നേഹിച്ചു'. അവര്‍ എന്നെ ചതിക്കുകയായിരുന്നോ? സ്നേഹമുള്ള മനസ്സില്ലായിരുന്നെങ്കില്‍ അവരെ ഒരുപാട് ശപിക്കുമയിരുന്നോ? 

അവരുടെ മുന്നില്‍ ഞാന്‍ എന്റെ മനസ്സ് പൂര്‍ണ്ണമായി തുറന്നിട്ടില്ല, ഒന്നും പറഞ്ഞിട്ടുമില്ല. ഒരുപാട് പറയാനുണ്ട്, ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. നന്മയും!!! തിന്മയും!!!

കഴിഞ്ഞുപോയ കാലത്തേക്ക് കണ്ണോടിക്കുമ്പോള്‍ ലാഭമാണോ? നഷ്ട്ടമാണോ? പലതും അറിയാം, എന്നിട്ടും അറിയാത്തത് പോലെ അഭിനയിക്കുന്നു. 
ഒരുദിവസം വരുമായിരിക്കും, എല്ലാം തുറക്കാനും പറയാനും.
എനിക്കുമാത്രമായി. 
മറ്റാര്‍ക്കും ലഭിക്കാതെ.
കഴിഞ്ഞതിനെ കുറിച്ച് സന്തോഷിക്കാന്‍ മാത്രം.
കൊടുത്ത സ്നേഹത്തിന്റെ ഇരട്ടിക്കായി.