Pages

Sunday, July 24, 2011

കോളേജ് ബാത്ത്റൂം

ഇന്റര്‍വെല്ലിനു ശേഷംഫസ്റ്റ് ഹവര്‍ എക്കണോമിക്സും പിന്നെ കേരള ചരിത്രവും. "അളിയാ... എന്താ നമ്മുടെ പരിവാടി?" ചോദികേണ്ടതാമസം സെമീറും മാധവനും കൈ മടക്കി പൊക്കി കാണിച്ചു. "അളിയാ നമുക്കോരോ ബിയറടിക്കാം?" ഈശ്വരാ ഇന്നും വെള്ളമടി.

അളിയാ.. നീ പോയി സാധനം വാങ്ങി വാ... ഞാനോ ? ഇല്ല മോനെ... ഞാന്‍ പോവില്ല. ഒരിക്കല്‍ മാത്രമാണ് ഞാന്‍ കള്ള് വാങ്ങാന്‍ പോയത്, അതോടുകൂടി എനിക്കുമാതിയായി. എന്റെ നാട്ടിലെ പള്ളിയുടെ പ്രസിഡന്റ്‌, എന്റെ തൊട്ട മുന്നില്‍, മൂപ്പര് സാധനം വാങ്ങി നേരെ തിരിഞ്ഞത് എന്റെ മുഖത്തേക്ക്. ആ സംഭവത്തിനു ശേഷംഞാന്‍ പള്ളിയില്‍ നിസ്കരിക്കാനുണ്ടാകുമ്പോള്‍ പ്രസിഡന്റ്‌ ഇമാം(നമസ്കാരത്തിന് നേത്രുത്തം നല്‍കുന്ന ആള്‍) നില്‍ക്കാറില്ല.

"ടാ.. പട്ടി.. എന്നതാ നീ ഈ ആലോചികുന്നത്, നീയൊന്നും പോവില്ല എന്നെനിക്കറിയാം... അതുകൊണ്ട്, ഞാന്‍ തന്നെ പോവാം. പക്ഷേ നിങ്ങളുടെ ചിലവില്‍ എനിക്കൊരു കുപ്പി!" മാധവന്റെ ആവശ്യം ഞങ്ങള്‍ അംഗീകരിച്ചു. ഞങ്ങളുടെ ദാഹതിനുള്ള മരുന്നിനായി മാധവന്‍ ബൈക്കില്‍ പറന്നു. ഒരുമണിക്കൂറിനുള്ളില്‍ അവന്‍ തിരിച്ചെത്തി.

രണ്ടുകുപ്പി അകതുചെന്നതും സെമീര് കോളേജിലെ ചില പെണ്‍കുട്ടികളുടെ "വിവരതിന്റെയും" "വിദ്യാഭ്യാസതിന്റെയും" കണക്കുകള്‍ പറയാന്‍ തുടങ്ങി. അവനിങ്ങനെയാ... ഒറ്റ പെണ്‍കുട്ടികളുടെയും മുഖത്തുനോക്കില്ല. ലേഡീസ് ഹോസ്റ്റലിനു പിറകിലെ റബ്ബര്‍ തോട്ടത്തില്‍ നിന്നെഴുനേറ്റു മൂത്രമൊഴിക്കാനായി നേരെ കോളേജ് ഓഡിറ്റോറിയത്തിന്റെ പിറകിലുള്ള ബാത്ത്‌ റൂമിലേക്ക്‌ പോയി. ഓന്‍ ദി വേ - യില്‍ സെമീര് ചെടിയിലകള്‍ പറിക്കുന്നുണ്ടായിരുന്നു. മൂത്രമൊഴിക്കുന്നതിനിടക്ക് അവന്‍ അതുകൊണ്ട് ചുമരില്‍ എന്തൊക്കെയോ കുത്തികുറിച്ചു.

"ഇനി അടുത്ത പ്രോഗ്രാം? ഈ ഹവര്‍ കേരളചരിത്രം, എബ്രഹാം സാറ്... അളിയാ നമുക്ക് ക്ലാസ്സില്‍ കയറാം...."

"ഈ കണ്ടീഷനിലോ?" ഞാന്‍ ചോദിച്ചു.

" ഓ പിന്നെ അല്ലെങ്കില്‍ നീ അവിടെ ചെന്ന് മലമറിക്കും. ടാ... ഫാനിന്റെ ചുവട്ടില്‍ കിടന്നുറങ്ങാനുള്ള ഈ അവസരം നീ കുളമാക്കരുത്, നമ്മുടെ പ്രിന്‍സിപാല് പറയാറില്ലേ, കോളേജിലെ റിസോഴ്സസ് നിങ്ങള്‍ മാക്സിമം ഉപയോഗിക്കണമെന്ന്. അതുകെണ്ട് മക്കള് വാ...
ഓകെ... പക്ഷേ എനിക്കൊന്നുകൂടി മൂത്രമൊഴിക്കണം.

"ഓ... നിന്റെ ഒരു മൂത്രം... മൂത്രം പിന്നെ ഒഴിക്കാം. നീ വന്നെ."

"എടാ മാധവാ.. പാവം ഒഴിച്ചോട്ടെ.. നമുക്കൊരു കമ്പനി കൊടുക്കാമെന്നെ...അതുമല്ല, ബാത്ത്റൂമിലെ ഞാന്‍ വരച്ച കല, അതൊന്നു പൂര്‍ത്തിയാക്കുകയും ചെയ്യാം."

ബിയറടിച്ച്‌ മൂത്രിക്കുന്ന സുഖം ആസ്വദിച്ചുവരുംപ്പോഴാണ് പുറത്തുനിന്നും മാധവന്റെ നിലവിളി. "എടാ... ഓടിക്കോ.. പ്രിന്‍സിപാല് വരുന്നു...." കേട്ട പാതി കേള്‍ക്കാത്ത പാതി, ഞാന്‍ ഓടി. പാവം സെമീര്‍... അവനെ പ്രിന്‍സി പൊക്കി.

പിറ്റേ ദിവസം നോട്ടീസ് ബോര്‍ഡിനു മുന്നില്‍ പതിവില്ലാത്തൊരു തിരക്ക്. ഞാന്‍ ചെന്നു നോക്കി.

"ഫൈനല്‍ ബി.എ ഹിസ്റ്ററിയില്‍ പഠിക്കുന്ന സെമീര്‍, മാധവന്‍, സാലിം എന്നിവരെ ഓഡിറ്റോറിയം ബാത്ത്റൂമില്‍ അനാവശ്യ വാക്കുകളും, ചിത്രങ്ങളും വരച്ചതിനാല്‍ കോളേജില്‍ നിന്നും താല്‍ക്കാലികമായി സസ്പെണ്ട് ചെയ്തിരിക്കുന്നു. ഹിസ്റ്ററി ഹെഡ് പി.എ, എക്കണോമിക്സ് ഹെഡ് കെ.എം.എ, ഇംഗ്ലീഷ് ഹെഡ് സി.പി എന്നിവരടങ്ങുന്ന എന്‍ക്വയറി കമ്മീഷന്‍ കാര്യങ്ങള്‍ അന്വേഷിച്ചു തുടര്‍ നടപടികള്‍ എടുക്കുന്നതായിരിക്കും."

മദ്യപിച്ചു എന്നാ വാക്ക് വന്നില്ലല്ലോ, ഹാവൂ....

"ഹും... നന്നായിപോയി.... നീ ഒന്ന് ചെന്നുന്നോക്ക്, ആ നായിന്റെ മോന് എന്താണ് ബാത്ത്റൂമില്‍ കാട്ടികൂട്ടി വെച്ചതെന്ന് ." മാധവന്‍ ചൂടായികൊണ്ട് പറഞ്ഞു.


"നിങ്ങളുടെ ഭാവി നിങ്ങളുടെ കയ്യില്‍, സൂക്ഷിച്ചുപയോഗിക്കുക" വിത്ത്‌ ഗ്രാഫിക്സ്.

സെമീറിന്റെ മോഡേണ്‍ ആര്‍ട്ട് കണ്ട്, തിങ്ങി നിറഞ്ഞിരിക്കുന്ന കുട്ടികള്‍കിടയില്‍ നിന്നും ഞാന്‍ പൊട്ടിച്ചിരിച്ചു. അത്രക്കും രസകരമായി അവന്‍ കാര്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു.

പിറ്റേ ദിവസം ഉച്ചക്ക് ഒരുമണിക്കായിരുന്നു എന്‍ക്വയറി കമ്മീഷന്‍ വിചാരണ. പി.എ സാറ് ഒരേ ഒരു കാര്യം മാത്രം ചോദിച്ചു "നിങ്ങളാണോ അത് ചെയ്തത്?"

"അതെ" എന്നു ഞാന്‍ ഒറ്റവാക്കില്‍ തന്നെ മറുപടിയും നല്‍കി.

പിറ്റേ ദിവസം നോട്ടീസ് ബോര്‍ഡിനു മുന്നില്‍ വീണ്ടും വന്‍ തിരക്ക്. ഞങ്ങളുടെ വിധി വന്നിരിക്കുന്നു.

"ബാത്ത്റൂം പെയിന്റ് ചെയ്യുക, ഒരാള്‍ 250 രൂപ വീതം 750 രൂപ ഫൈന്‍ നല്‍കുക" ഇതായിരുന്നു ആ വിധി. 750 രൂപയും സെമീരുതന്നെ അടച്ചു. സ്പോര്‍ട്സ് ഹോസ്റ്റലിലെ ജൂനിയെഴ്സിനെയും കൂട്ടി, ഓരോ കുപ്പി ബിയറും കുടിച്ച് വൈറ്റ്വാഷിങ്ങും പൂര്‍ത്തിയാക്കി.

7 വര്‍ഷം മുമ്പ് നടന്ന കഥകേട്ട് എന്റെ ഭാര്യ പ്രോഗ്രാമിനിടക്ക് പൊട്ടി ചിരിച്ചു. ആഫിസിന്റെ നന്ദി പ്രസംഗത്തോടുകൂടി 2011 ബി.എ ഹിസ്റ്ററി പൂര്‍വവിദ്യാര്‍ത്ഥി സംഗമം സമാപിച്ചു. സ്റ്റേജില്‍ നിന്നും ഇറങ്ങി പി.എ(പി. അബൂബക്കര്‍) സാറ് നേരെ എന്റടുത്തു വന്നു. ഞാനെന്റെ ഭാര്യയെ പരിജയപ്പെടുത്തി. അവര്‍ ബാംഗ്ലൂറിലെ വിശേഷങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് സാറ് എന്നോട് ചോദിച്ചു "എടാ സാലീ... നിനക്ക് ബാത്ത്റൂമില്‍ പോകണമെന്നുണ്ടെ? എങ്കില്‍ ഓഡിറ്റോറിയത്തിന്റെ പിറകില്‍ ഒരു ബാത്ത്‌റൂമുണ്ട്‌, അവിടെ പോകാം കേട്ടെ..." എന്റെ ഭാര്യ എന്നെ നോക്കി ചിരിച്ചു!!!!

അവളുടെയും കൈ പിടിച്ച് അബൂബക്കര്‍ സാറുടെ പിറകെ ഓഡിറ്റോറിയത്തില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി.