Pages

Sunday, March 18, 2012

ആശ്വാസം

രാവില്‍ ഉദിച്ചീടും ചന്ദ്രനായ്
ഉണരൂ നീ കല്‍പ്പനികതയില്‍ നിന്നായി
ഉണരൂ നീ ആശ്വാസവാക്കായ് ; - എവിടെ
ഞാനും കൊതിക്കുന്നു - കേള്‍കുന്നു നിന്‍ സ്വാന്തനം

ഇരുട്ടിനാശ്വാസം പകര്‍നീടും ചന്ദ്രന്‍
നിലയ്ക്കുന്നുവോ അകാലമാം യാത്രയില്‍
അസതമിക്കുന്നുവോ വിരഹിയാം ചന്ദ്രന്‍
വീണ്ടുമുണരുന്നുവോ, സൂര്യനായ് - ജ്വാലയായ്

എവിടെ അസ്തമിക്കുന്നു എന്‍ മനം
ഒരിക്കലും ജ്വലിക്കാത്ത മാത്രയില്‍
എങ്കിലുമെന്‍ പളുങ്കു പാത്രത്തില്‍
നിന്മുഖം തിളങ്ങുന്നു മാതളം പോല്‍
ഇനി...
ചിരിക്കില്ലോരിക്കലുമെന്‍ മനം - എങ്കിലും
ഒരാശ്വാസം വെരറ്റിടാതല്ലോ,
തിളങ്ങുന്നു മിന്നാമിനുങ്ങു പോല്‍
കാണുക നീ....

Monday, March 12, 2012

ഞാനും, ഞങ്ങളും ഗോവയിലേക്ക്

ഓഫീസില്‍ അത്ര തിരക്കില്ലാത്ത ജോലിയില്‍, പഴയ കമ്പിനിയില്‍ നിന്നും എന്റെ ടെക്നിക്കല്‍ ഹെഡിന്റെ ഫോണ്‍ കാള്‍: "ഈ വര്‍ഷത്തെ ഓഫീസ് ടൂര്‍ ഗോവ യിലേക്ക് പോകുന്നു. വരുന്നോ?"

ഗോവ, സുന്ദരിയാണവള്‍. ഒരു മധുരപ്പതിനേഴുകാരിയെ പോലെ വശ്യമായി പുഞ്ചിരിക്കുന്ന സുന്ദരിയായ ഗോവ. കണ്ണുകളെ വിസ്മയിപ്പിക്കുന്ന വിശാലമായ കടല്‍ തീരങ്ങള്‍ തന്നെയാണ് അവളുടെ ശരീരത്തിന്റെ സൗന്ദര്യം.  വെളുത്ത മിനിസമുള്ള മണല്‍തരികളാണ്  അവളുടെ ശരീരത്തിന് ഇത്രയും ഭംഗി നല്‍കുന്നത്. എല്ലാംകൊണ്ടും ചെറുതാണ് അവള്‍, വിസ്തീർണ്ണത്തിന്റെ കാര്യത്തിലും, ജനസംഖ്യയുടെ കാര്യത്തിലും, എല്ലാം... എങ്കിലും ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തെ കൊങ്കൺ മേഖലയില്‍ സ്ഥിതി ചെയ്യുന്ന അവളെ കാണാന്‍ ലോക സഞ്ചാരികള്‍ അവിടെയെത്തുന്നു, ഒക്ടോബര്‍ മുതല്‍ മെയ്‌ വരെ - മനം മയക്കുന്ന ഈ സൗന്ദര്യം അനുഭവിച്ചറിയാന്‍. കിഴക്കിന്റെ റോം എന്നും അവളെ ചിലര്‍ വിളിക്കാറുണ്ട്.


ഗോപകപ്പട്ടണം, ഗോമന്ത്, ഗോവപുരി, ശൗബാ എന്നിങ്ങനെയായിരുന്നു ഗോവയുടെ പൗരാണിക നാമം. ഭോജന്മാര്‍, മൗര്യന്മാര്‍, ചാലൂക്യർ, കദംബര്‍, മാലിക് കഫൂര്‍, വിജയനഗരശക്തി തുടങ്ങിയവര്‍ പല ശക്തികളും ഭരിച്ചിരുന്ന ഗോവ. 1471-ൽ ബാഹ്മനി ഭരണത്തിലും 1489-ൽ ബിജാപ്പൂരിലെ അദിൽഷായുടെ കീഴിലും പിന്നീട് 1510 നവംബർ 25-ന് പോർച്ചുഗീസ് സാഹസികനായ അൽഫോൺസോ ദെ ആൽബുക്കർക്ക് ഇവിടെ എത്തിയതിനുശേഷം അവരുടെ കൈയിലും സ്ഥലം അകപ്പെട്ടു. ശേഷം ഗോവ പൂർണമായും പോർച്ചുഗീസ് ഭരണത്തിലായി. 1961-ൽ ഇന്ത്യയിലേക്ക് ചേർക്കപ്പെടുന്നതു വരെ ഏതാണ്ട് 450 വർഷത്തോളം ഗോവ പോർച്ചുഗീസ് കോളനിയായിരുന്നു.

എറണാകുളം-നിസ്സാമുദീന് മംഗള എക്സ്പ്രസ്സില്‍ ഞങ്ങള്‍ 38 പേര്‍ കോഴിക്കോട് നിന്നും 5:45 നു യാത്ര ആരംഭിച്ചു. പലയിടങ്ങളിലായിരുന്ന ബെര്‍ത്ത്‌ ഒരുമിച്ചക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ട്രെയിനില്‍ കൂടുതലും ഡല്‍ഹി യാത്രക്കാരാണ്. രണ്ടു ദിവസം യാത്ര ചെയ്യണം എന്നുള്ളത് കൊണ്ടാവാം അവരുടെ മുഖം അത്ര പ്രസന്നമല്ല. അതുകൊണ്ട് തന്നെ ഒരു സഹകരണത്തിനും അവര്‍ തയ്യാറല്ല എന്ന് തോന്നി.

ചെറിയ ചെറിയ പാരകളും, ഏഷണി, പരദൂഷണവുമായി ഞങ്ങളുടെ സംഘം ഒരുമിച്ചുകൂടി. കോരപുഴയിലെ കണ്ടല്‍ കാടുകളും, പിശരികാവ് താമര തടാകവും, മുതലിപുഴയും കടന്നു, എം മുകുന്ദന്റെ മയ്യഴി പുഴയുടെ തീരങ്ങളിലൂടെ ട്രെയിന്‍ കടന്നു പോയി. സൂര്യന്‍ വിടപറയാന്‍ തുടങ്ങിയതോടെ പുറം കാഴ്ചകളോട് ഞാനും വിടപറഞ്ഞു. കാസര്‍കോട് സ്റ്റേഷന്‍ കഴിഞ്ഞ ശേഷം എല്ലാവരും അവരവരുടെ ബെര്‍ത്തിലേക്ക് മടങ്ങി.

ട്രെയിന്‍ ഒരുമണിക്കൂര്‍ വൈകി ഓടുന്നതുകൊണ്ട്, ഞങ്ങള്‍ ഒരുമണിക്കൂര്‍ നേരത്തെ തന്നെ എഴുനേറ്റു. ടീം ലീഡര്‍ മാരുടെയും, ടെക്നിക്കല്‍ ഹെഡിന്റെയും, പ്രൊജക്റ്റ്‌ മാനേജറുടെയും രാത്രി ഉറങ്ങുപ്പോള്‍ കണ്ട മുഖമല്ല രാവിലെ, കമ്പനിയിലെ ട്രൈനീസ് കിട്ടിയ അവസരം മുതലെടുത്ത്‌ പണികൊടുത്തു. കണ്മഷി കൊണ്ട് അവരുടെ മുഖങ്ങള്‍ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ മാത്രം കാണുന്ന ചില വന്യജീവികളെ പോലെയാക്കി. സീനിയേര്സ് v/s ട്രൈനീസ് തമ്മില്ലുള്ള യുദ്ധം ഇവിടെനിന്നും തുടങ്ങി. അവരുടെ മുഖങ്ങള്‍ കണ്ടു പലരും പൊട്ടിചിരിച്ചു. അത് തൊട്ടടുത്ത ബെര്‍ത്തില്‍ ഉറങ്ങുന്ന വിദേശികളുമായുള്ള കച്ചറയില്‍ കലാശിച്ചു. TTR നു അവള്‍ (മദാമ) പരാതി നല്‍കി. തിവിം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങളെ TTR റെയില്‍വേ പോലീസിന് കൈമാറി. ഞങ്ങള്‍ പോലീസ് സ്റ്റേഷനിലും, വിദേശികള്‍ സുഘനിദ്രയോടെ യാത്രയിലും. നടന്ന സംഭവം വെള്ളകടലാസില്‍ എഴുതികൊടുത്ത് ഞങ്ങളെ കാത്തിരിക്കുന്ന ബസ്സിനെ ലക്ഷ്യമാക്കി നടന്നു, നേരെ ഹോട്ടല്‍ ഹോളിഡേ വില്ലജിലേക്ക്.

ഞാന്‍ ആലോചിക്കുകയുണ്ടായി, എന്റെ നാട്ടില്‍, ഞങ്ങള്‍ നികുതി കൊടുക്കുന്ന ഗവണ്മെന്റ് - ന്റെ ട്രെയിന്‍ സര്‍വീസില്‍ ഞങ്ങള്‍ക്ക് ഉച്ചത്തില്‍ ഒന്ന് സംസാരിക്കാനുള്ള അവകാശം പോലും ഇല്ലെ?
അവരുടെ നാട്ടില്‍ വെച്ച് അവര്‍ കളിച്ചകളി നമ്മള്‍ ചെയ്‌താല്‍? ഭാഗ്യമുള്ള രക്ഷിതാക്കളാണെങ്കില്‍ നമ്മുടെ ശവം കിട്ടും.

അവളോട്‌(ഗോവയോട് ) ഞാന്‍ മാപ്പ് പറഞ്ഞു. നിന്റെ സൗന്ദര്യം കാണാന്‍ വന്ന ഞങ്ങള്‍, നിന്റെ സംസ്കാരത്തെ ഇല്ലായ്മ ചെയ്ത "അവര്‍" കാരണം വെറുത്തു പോയി, നിന്റെ സൗന്ദര്യത്തെയും. മാപ്പ്!!!

[തുടരും]