Pages

Tuesday, August 19, 2014

പച്ചക്കറിക്ക് തീ പിടിച്ചു!

നോമ്പ് തുടങ്ങി. പലതും മുടങ്ങി. പലതും തുടങ്ങി.
എന്‍റെ ഓഫീസ്, ബാംഗ്ലൂര്‍ ലെ ബൊമ്മനഹള്ളി എന്ന സ്ഥലത്തുള്ള AMR Tech Park ലാണ്. ഒത്തിരി കെട്ടിടങ്ങളും കമ്പനികളുമുണ്ട് ഞങ്ങളുടെ ടെക് പാര്‍ക്കില്‍. അതില്‍ Tally സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ അഞ്ചാം നിലയിലുള്ള കഫ്റ്റിരിയയോട്(ഭക്ഷണശാല) ചേര്‍ന്നുള്ള ടെറസ്സിലാണ് ഞങ്ങളുടെ പള്ളി. തീന്‍ മേശകളും കസേരകളും നിരത്തിവെച്ചിരിക്കുന്നതിനാല്‍, അതിന്‍റെ ഇടയിലൂടെ നടന്നാണ് പള്ളിയിലേക്ക് പോവുക. ഉച്ച നമസ്ക്കാരത്തിനായി (ളുഹുര്‍) പള്ളിയില്‍ പോകുമ്പോള്‍, തീന്‍ മേശക്കു ചുറ്റുമിരുന്ന് ഭക്ഷണം വെട്ടിവിഴുങ്ങുന്നവരെയും, പല വിഭവങ്ങളും ഓഫറുകളുമായി രണ്ട് മൂന്ന്‍ റെസ്റ്റോറൻറ്‌കളും, പുറത്തുനിന്നും വരുത്തിയ pizza, മറ്റ് ചിക്കന്‍ വിഭവങ്ങള്‍ കഴിക്കുന്നവറെയും‍, വെറും ഫ്രൂട്സ് മാത്രം കഴിക്കുന്ന ടയട്ടിംഗ് പെണ്‍കിടാങ്ങളെയും ആന്റിമാരെയും, ഒരു പാത്രം നിറയെ ചോറും മത്തി പൊരിച്ചതും കഴിക്കുന്ന മലയാളികളെയും എല്ലാം കാണാം. അറിയാതെ എല്ലാവരുടെയും പാത്രങ്ങളിലെക്കൊന്നു നോക്കിപോവും. ആ ഒരു അമ്പത് മീറ്റര്‍ യാത്ര, അടിവയറ്റില്‍ നിന്നും പല സംസാരങ്ങളും കേള്‍ക്കാം.
നോമ്പിന്‍റെ അവസാന ദിവസങ്ങളിലാണ് കഫ്റ്റിരിയയില്‍ പുതിയൊരു റെസ്റ്റോറൻറ്‌ തുടങ്ങിയത്. "അണ്‍ ലിമിറ്റഡ് ലഞ്ച് ബോഫെറ്റ്". രണ്ട് തരം ചോറ് - വൈറ്റ് റൈസും, വെജ് പുലാവും, ചപ്പാത്തി അല്ലെങ്കില്‍ പൂരി, രണ്ട് തരം ഉപ്പേരി, സാമ്പാര്‍, വെജ് മസാലകറി, രസം, പപ്പടം, സ്വീറ്റ്സ്, കട്ടി തൈര് പിന്നെ എന്തെങ്കിലും പൊരിച്ചത്. എത്ര വേണേലും കഴിക്കാം എന്നതല്ല എന്നെ ആകര്‍ഷിച്ചത്. നോണ്‍ വെജിനെക്കാള്‍ എനിക്കിഷ്ട്ടം പച്ചകറിയാണ്‌. അല്‍പ്പം ചോറ്, കൂടുതല്‍ ഉപ്പേരി, അതില്‍ കറിയും അല്‍പ്പം കട്ടി തൈരും ഒഴിച്ച് പപ്പടം കൂട്ടി കുഴച്ച് നല്ലവണ്ണം മിക്സ്‌ ചെയ്ത് കഴിച്ച്, വെള്ളം കുടിക്കാനുള്ള ക്ലാസ്സില്‍ നിറയെ രസം ഒഴിച്ച് കുടിച്ച്, അവസാനം സ്വീറ്റ്സ് രണ്ടെണ്ണം വായിലിട്ട് നുണഞ്ഞ്... ഹോ... അതാണ്‌ എന്നെ ആകര്‍ഷിച്ചത്. എല്ലാ ദിവസവും പള്ളിയില്‍ പോവുമ്പോള്‍ ഞാന്‍ നോക്കും, എന്നും ഒരേ ഐറ്റം തന്നെ യാണോ എന്ന്. അല്ല! എല്ലാ ദിവസവും വിഭവങ്ങള്‍ മാറുന്നുണ്ട്. എല്ലാ ദിവസവും ഞാന്‍ ഓരോ വിഭവങ്ങളും നന്നായി അബ്സർവ്(സൂക്ഷ്‌മനിരീക്ഷണം) ചെയ്യാന്‍ തുടങ്ങി.

നോമ്പ് തീരാന്‍ ഇനിയുമുണ്ട് ദിവസങ്ങള്‍. ഈ പെരുന്നാളിന് ബിരിയാണി വേണ്ട, ഇതുപോലെ നിറയെ വിഭവങ്ങളുമായി ഒരു അണ്‍ ലിമിറ്റഡ് ലഞ്ച് ബോഫെറ്റ് ആയാലോ. നടക്കില്ല, പിരിയാണിയില്ലാത്ത പെരുന്നാളോ! അത് നടക്കില്ല, പെരുന്നാള് കഴിഞ്ഞ് വന്നിട്ട് ഇവിടെന്നു തന്നെ കഴിക്കണം. അത് വരെ ഈ റെസ്റ്റോറൻറ്‌ ഇവിടെ ഉണ്ടാവണേ.

റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച. നമസ്ക്കാരം കഴിഞ്ഞുള്ള പ്രസംഗം കേട്ട് ഉറങ്ങവേ, ഓഫീസില്‍ നിന്നും ഫ്രണ്ടിന്‍റെ കാല്‍, "Tally ബില്‍ഡിംങ്ങിനു തീ പിടിച്ചു, എല്ലാ ബില്‍ഡിംങ്ങിലുള്ളവരോടും എത്രയും പെട്ടന്ന് ക്യാമ്പസിനു പുറത്തു പോവാന്‍ പറഞ്ഞിരിക്കുകയാണ്, നിന്‍റെ ലാപ്ടോപ്പും മറ്റ് സാധനങ്ങളും ഞാന്‍ എടുത്തിട്ടുണ്ട്, നീ മെയിന്‍ ഗേറ്റിന്‍റെ അടുത്ത് നില്‍ക്ക്."

അയ്യോ... എന്‍റെ "അണ്‍ ലിമിറ്റഡ് ലഞ്ച് ബോഫെറ്റ്". "വൈറ്റ് റൈസ്, പുലാവ്, ചപ്പാത്തി, പൂരി, ഉപ്പേരി, സാമ്പാര്‍, വെജ് മസാലകറി, രസം, പപ്പടം, സ്വീറ്റ്സ്, കട്ടി തൈര്"... എല്ലാം പോയല്ലോ പടച്ചോനെ.....

പോയത് പോയി. അതികം ആലോചിച്ചു നില്‍ക്കാതെ പെട്ടന്ന് തന്നെ വീട്ടിലേക്കു ഫോണ്‍ ചെയ്തു.
"ഹല്ലേ... ആ...
ഇന്ന് ഞാന്‍ നേരത്തെ വരും, ഓഫീസിനു തീ പിടിച്ചു....
എന്‍റെ അല്ല.... അടുത്തുള്ള...
ആ...പിന്നെ, ഇന്ന് എന്താ നോമ്പ് തുറക്കാന്‍‌....
നന്നായി, ഫുഡ്‌ ഞാന്‍ വന്നിട്ട് ഉണ്ടാക്കാം... ഹഉം.. ശരി...

പോകും വഴി, മടിവാള മാര്‍ക്കറ്റില്‍ നിന്നും രണ്ട് കവര്‍ നിറയെ പച്ചക്കറി വാങ്ങി. അപ്പോയേക്കും സൂക്ഷ്‌മനിരീക്ഷണത്തിലൂടെ ഞാന്‍ ബ്രെയിനില്‍ സേവ് ചെയ്ത എല്ലാ ടാറ്റകളും(വിഭവങ്ങള്‍) റീക്കവര്‍ ചെയ്തു തുടങ്ങിയിരുന്നു.

ദുഃഖം: ആ ഫ്ലോറിലെ എല്ലാം കത്തിനശിച്ചു കൂട്ടത്തില്‍ ഞങ്ങളുടെ പള്ളിയും.
സന്തോഷം: ആര്‍ക്കും പരിക്കുകളോന്നും ഇല്ല. നാല് പേര്‍ ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു അവരെ രക്ഷപെടുത്തി എന്ന് പറയുന്നത് കേട്ടു.


എല്ലാം കത്തിഅമര്‍ന്നപ്പോള്‍...


പൊളിച്ചു പണിതുടങ്ങി... ഇന്നെടുത്ത ഫോട്ടോ.


ഓഫീസിലെ നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്തുക്കള്‍ റംസാന്‍ തുടങ്ങിയാല്‍ പിന്നെ എന്നെ കുറിച്ചോര്‍ത്തു വലിയ ആശങ്കയിലാണ്. നിങ്ങളിതെങ്ങനായ ഒരു തുള്ളി വെള്ളം പോലും കുടിക്കാണ്ടേ രാത്രിവരെ പിടിച്ച് നില്‍ക്കുന്നെ?
ഞങ്ങള്‍ക്കിതൊരു ബുദ്ധിമുട്ടുള്ള കാര്യമേ അല്ല. റംസാന്‍ സമയത്ത് ദൈവം ഞങ്ങള്‍ക്ക് അതിനുള്ള ശക്തിയും, ഭക്തിയും, ക്ഷമയും തരും, എന്ന് ഞാന്‍ വലിയ അഭിമാനത്തോടെ മറുപടി പറയും. :)

Tuesday, August 5, 2014

ലൈഫ് വേണം പോലും.. "ലൈഫ്"



പ്രിയേ....
നിന്റെ ഈ പിറന്നാൾ ദിനത്തിൽ നിനക്ക് എന്താണ് വേണ്ടത്?
നാണത്തോടെ  "ഞാൻ എന്ത് ചോദിച്ചാലും തരുമോ?"
"പറ മോളെ... നീ എന്ത് ചോദിച്ചാലും ഈ ഇച്ചായൻ അത് തരും"
ഉറപ്പാണോ?
എന്റെ പൊന്നാണ്‌ സത്യം, ഞാൻ തരും?
ശെരി.. എന്നാ എനിക്ക്.. ഹം... അത്.. പിന്നെ...
പറ മോളെ.. ഈ ഇച്ചായനോട് പറ....
ഞാൻ ചോദിക്കാം... പക്ഷെ, എനിക്ക് നാണമാ ...
എന്തിനാ നാണിക്കുന്നെ? നിന്റെ ഇച്ചായനല്ലേ ഞാൻ...
ശെരി ഞാൻ പറയാം ...ഹം... അത്.. പിന്നെ... "എനിക്ക് ലൈഫ് വേണം "
ഛെ അതാണോ %$#(!@^%$%...എന്റെ ഈ ജീവിതം മുഴുവനും നിനക്കുള്ളതല്ലേ പൊന്നെ(വീണ്ടും പ്രതീക്ഷ, ഒരു ശ്രമം)

അയ്യേ... ആ ലൈഫ് അല്ല, ഞാൻ Candy Crush Saga ൽ ഒരു ലൈഫ് നുള്ള റിക്വസ്റ്റ് അയച്ചിട്ടുണ്ട്... അതൊന്ന് accept ചെയ്താ മതി .... :)