Pages

Monday, September 17, 2012

മാറത്തെ മല്‍ഗോവ മാമ്പഴം

യശ്വന്ത്പൂര്‍ - കണ്ണൂര്‍ എക്സ്പ്രസ്സ്‌, രാത്രി 11.30, അപ്പര്‍ ബെര്‍ത്തില്‍ ഞാന്‍ പാതി ഉറക്കത്തില്‍. സ്വപ്നങ്ങളുടെ സെലക്ഷന്‍ ബോക്സ്‌ മുന്നില്‍, ഇന്നു യാത്രയില്‍ ഏതു സ്വപ്നം കാണണം? ഇഷ്ട്ടപെട്ട വിഷയങ്ങളും, സാഹചര്യങ്ങളും സെലക്ഷന്‍ ബോക്സില്‍ നിന്നും തിരഞ്ഞുകൊണ്ടിരിക്കെ, ലോവര്‍ ബെര്‍ത്തില്‍ നിന്നും ഒരു കുട്ടിയുടെ കരച്ചില്‍. "Selected Dream has been disabled" എന്ന പോപ്പ് അപ്പ്‌  മുന്നില്‍ തെളിഞ്ഞു. എന്റെ പാതി ഉര്‍ക്കത്തോട്‌ വിട പറഞ്ഞ്, താഴേക്ക് എത്തി നോക്കി. ഒരു 3-4 മാസം പ്രായം വരുന്ന കുട്ടി, മുലപാലിനു വേണ്ടിയുള്ള കരച്ചിലാണ് എന്ന് മനസ്സിലാക്കി ഞാന്‍ തിരിഞ്ഞു കിടന്നു. രണ്ടു മിനിട്ട് കഴിഞ്ഞപ്പോയെക്കും പതിയെ കുട്ടി കരച്ചില്‍ നിര്‍ത്തി.

ഞാന്‍ എരഞ്ഞോളി മൂസയുടെ വരികള്‍ ഓര്‍ത്തു.
 "പുന്നാര കരളേ നിന്‍ പൂമണി മാറത്തു
പൊന്നോല കൊണ്ട് മേടഞ്ഞൊരു കൊട്ടയില്‍
കൊത്തി വെച്ചുള്ള ആ മല്‍ഗോവ മാമ്പഴ-"ത്തില്‍ നിന്നുള്ള ആ മാതാവിന്റെ സ്നേഹ പാനീയം കുട്ടിയുടെ കരച്ചിലും നിര്‍ത്തി, എനിക്ക് എന്റെ ഉറക്കവും തിരിച്ചുകിട്ടി. ദൈവത്തിന്റെ അനുഗ്രഹത്തെ കുറിച്ചോര്‍ത്ത്  ഞാന്‍ വാചാലനായി.

മൊബൈല്‍ അലാറം നിലവിളിക്കാന്‍ തുടങ്ങി.....
ഞാനപ്പോള്‍ കാനഡ യില്‍ പുതിയ പ്രൊജക്റ്റ്‌ ന്റെ ടീം മീറ്റിംഗ് ലായിരുന്നു. കണ്മുന്നില്‍ വീണ്ടും സ്വപ്നങ്ങളുടെ സെലക്ഷന്‍ ബോക്സ്‌. Do you want to disable your present dream? "എസ്"/"നോ". "നോ" എന്ന ബട്ടണ്‍ അമര്‍ത്തുന്നതിനു വേണ്ടി "മൗസ്" തിരഞ്ഞു. കാണുനില്ല! അവസാനം ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും മൗസ് കിട്ടി, ക്ലിക്ക് ചെയ്തതും അലാറത്തിന്റെ നിലവിളി നിലച്ചു. ജീന്‍സിന്റെ പോക്കറ്റില്‍ നിന്നും കിട്ടിയ മൊബൈലില്‍ സമയം 4.30AM  എന്ന് തെളിഞ്ഞു. പുറത്തേക്ക് നോക്കിയപ്പോള്‍ "പാലക്കാട് സ്റ്റേഷന്‍" ! കാനഡയില്‍ പാലക്കാടോ?

ബെര്‍ത്തില്‍ നിന്നും ടൂത്ത് ബ്രഷുമായി താഴെയിറങ്ങി നേരെ ബാത്ത് റൂമിലേക്ക്‌. തിരിച്ചു വന്നു സൈഡ് സീറ്റിലിരുന്നു, നേരം പുലരുന്നത് എങ്ങനെ എന്ന് കാണാന്‍! വണ്ടി പാലക്കാടിനോട് വിടപറഞ്ഞു മുന്നോട്ടു നീങ്ങി.
എന്റെ നിശാസ്വപ്നങ്ങളെ മായ്ച്ചുകളഞ്ഞ കുട്ടിയുടെ ശബ്ദം വീണ്ടും മുഴങ്ങാന്‍ തുടങ്ങി. കണ്ടിട്ട് പെണ്‍കുട്ടിയെ പോലെ തോന്നി. സുന്ദരിയാണ്, ജാകറ്റും, മംഗി തൊപ്പിയും ധരിച്ച സുന്ദരി കുട്ടി. കുട്ടിയുടെ അമ്മയും സുന്ദരിയാണ്, കൂടെ ഭര്‍ത്താവും ഉണ്ട്. ഉടനെ ആ സ്ത്രീ കുട്ടിയെ ഭര്‍ത്താവിന്റെ കൈലെക്കിട്ടു കൊടുത്തു . "ഈ....ശ്വരാ...." ഭര്‍ത്താവ് ഗര്‍ഭം ധരിക്കുന്ന വാര്‍ത്ത ഞാന്‍ ബ്ലോഗിലൂടെ വായിച്ചിട്ടുണ്ട്. ഭര്‍ത്താക്കാന്‍മ്മാര്‍ മുലയൂട്ടനും തുടങ്ങിയോ?

കുട്ടി കരച്ചില്‍ തുടര്‍ന്നു... കര കരോ... കര കര... അമ്മ സീറ്റിന്റെ അടിയില്‍ നിന്നും തന്റെ ബാഗ് വലിച്ചു പുറത്തെടുത്തു. സിപ്പ് തുറന്നു ഒരു ചെറിയ ടിന്നും, കുപ്പി വെള്ളവും എടുത്തു. ടിന്നില്‍ നിന്നും മൂന്ന് ടീ സ്പൂണ്‍ വെള്ള നിറത്തിലുള്ള പൊടിയെടുത്ത് മറ്റൊരു കുപ്പിയില്‍ നിക്ഷേപിച്ചു. വെള്ള കിപ്പിയില്‍ നിന്നും കാല്‍ കപ്പു വെള്ളവും ആ കുപ്പിയില്‍ നിറച്ചു. നിപ്പിളോട് കൂടിയ മൂടിയെടുത്ത് ആ കുപ്പി നന്നായി അടച്ചു. മടിയില്‍ വെച്ചിരുന്ന തൂവാല ഉപയോഗിച്ച് നിപ്പില്‍ നന്നായി തുടച്ചു വൃത്തിയാക്കി. ഭര്‍ത്താവിന്റെ കയ്യിലുള്ള കരയുന്ന കുട്ടിയെ തിരിച്ചു വാങ്ങി, മടിയില്‍ വെച്ച്, നെഞ്ചോട്‌ ചേര്‍ത്തു. വാ... പൊളിച്ചു കരയുന്ന കുട്ടിയുടെ വായിലേക്ക് നിപ്പില്‍ തിരുകി കയറ്റി. ഇപ്പോള്‍ നിങ്ങള്‍ക്ക് കുട്ടി കരച്ചില്‍ നിര്‍ത്തുന്നതായി കാണാം.

കുട്ടി കരച്ചില്‍ നിര്‍ത്തി, കാലിട്ടടിച്ച്‌, കളിച്ചു, രസിച്ചു, ആ സുന്ദരി ആ കുപ്പിയിലെ വെള്ള നിറത്തിലുള്ള പാനിയം കുടിച്ചിറക്കി.

"പുന്നാര കരളേ നിന്‍ പൂമണി മാറത്തു
പൊന്നോല കൊണ്ട് മേടഞ്ഞൊരു കൊട്ടയില്‍
കൊത്തി വെച്ചുള്ള ആ മല്‍ഗോവ മാമ്പഴം
വിറ്റതോ വില്കുവാന്‍ വെച്ചതോ
എന്തിനാണ്... എന്തിനാണിത് രാജാത്തി (സഹോദരി)..."

എന്ന പാട്ടും പാടി ഞാന്‍ ഷോര്‍ണൂര്‍ സ്റ്റേഷനില്‍ ഇറങ്ങി, പുതിയ പ്രഭാതത്തിന്റെ വെളിച്ചം ആസ്വദിച്ചു, എന്റെ ലക്ഷ്യത്തിലേക്ക് നടന്നു....

(കുട്ടികളെ മുലയൂട്ടാന്‍ മടിക്കുന്ന അമ്മമാര്‍ക്ക്  വേണ്ടി ഇതു ഞാന്‍ ഡെഡിക്കേറ്റ് ചെയ്യുന്നു...)