Pages

Friday, January 17, 2014

എന്‍റെ പണി പോയി..

10.00 AM
ഇക്കാ... ഇക്കാ... എണീക്ക്ണില്ലേ ഇങ്ങള്? ഓഫീസില്‍ പോണ്ടേ? സമയം പത്ത് മണിയായി ടോ....

പെങ്ങള് വന്ന്‍ വിളിച്ചപ്പോള്‍ പാതി ഉറക്കത്തില്‍, അത്ര തന്നെ ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു “ഇനിക്ക് അങ്ങനെ ഓഫീസില്‍ സമയത്തിന്‍റെ കണക്കൊന്നുല്ല. രാവിലെ തന്നെ എടങ്ങേറ് ഇണ്ടാക്കാണ്ട് പോയ്ക്കാ ഇജ്ജ്....”

11.00 AM
ഇതാര രാവിലെ തന്നെ ഇങ്ങനെ കരയുന്നത്. പുതപ്പിനുള്ളില്‍ നിന്നും തല പുറത്തേക്കിട്ട് നോക്കി. “Manager Cybro” (പഴയ ഓഫീസ്). ഹോ.. ഇയാക്ക്‌ രാവിലെ വേറെ പണിയൊന്നുമില്ലേ, മൊബൈല്‍ എടുത്ത് ചെവിയില്‍ വെച്ചു.

“ഹല്ലോ.. അസ്സലാമു അലൈക്കും ബോസ്‌.....”
വരണ്ട ശബ്ദത്തോടെ “വ അലൈക്കും സ്സലാം”
“എന്താണ് ബോസേ ഇങ്ങള് ഒറക്കത്തിലാണോ? ഓഫീസിലോന്നും പോണ്ടേ?”

“അത് പിന്നെ, ഇന്‍ക്ക്‌ അങ്ങനെ ഓഫീസില്‍ സമയത്തിന്‍റെ കണക്കൊന്നുല്ല. ഞമ്മള് ഞമ്മളെ പണി തീര്‍ത്തു കൊടുത്താ മതി. സമയം ഒന്നും ഓല് നോക്കൂല.”

ഹുഉം... ശരി ശരി... ന്നാ ഞാന്‍ പിന്നെ വിളിക്കാം. ഇങ്ങളെ ഒറക്കം നടക്കട്ടെ, പിന്നേയ് ഇതൊന്നും ശരിയല്ല, പണി പോണത്‌ നോക്കിക്കോ ടോ... ഹുഉം...


12.00 PM
ഓഫീസില്‍....

ടാ... നീ വരുന്ന നേരം കൊള്ളം. പന്ത്രണ്ട് മണി!! നിന്‍റെ വീട്ടില്‍ നിന്നെ രാവിലെ വിളിച്ചുണര്‍ത്താന്‍ ആളില്ലേ? നീ നിന്‍റെ പഴയ ഓഫീസിലും ഇങ്ങനെ തന്നെയായിരുന്നോ???????
മലയാളി, Receptionist... ഈ നായിന്‍റെ മോള്‍ക്ക്‌ ഓളെ കാര്യം നോക്ക്യപോരെ.

ടെസ്ക്കിലെത്തി ഔട്ട്‌ലുക്ക്‌ തുറന്നു. ഇന്നെക്കുള്ള പണികള്‍ ഇന്‍ബോക്സ്‌ ല്‍ വന്ന് നിറഞ്ഞു. കൂട്ടത്തില്‍ HRന്‍റെ മെയിലും. CC വിത്ത്‌ ടീം ലീഡര്‍, പ്രോസസ്സ് മാനേജര്‍. വല്ല പ്രമോഷനും ആണോ?? വായിക്കാം.....

Hi Abdul,

It has come to our notice that you are not maintaining the work hours mentioned in the HR policies, as result u have been terminated from your current post effective from 14 January 2014.

എന്‍റെ പണി പോയി......

8 comments:

  1. പണികിട്ടുന്ന വിധവും പോകുന്ന വിധവും

    ReplyDelete
  2. എല്ലാം പെട്ടെന്നായിരുന്നു ല്ലേ!!

    ReplyDelete
  3. ഒന്ന്‍ ഒറങ്ങാനും സമ്മതിക്കില്ലാന്നു വെച്ചാല്‍....

    ReplyDelete
  4. വല്ലതും കാര്യമായി എഴുതെട ചെക്കാ ...

    ReplyDelete
  5. ജോലി കിട്ടീട്ടുവേണം ലീവെടുക്കാന്‍......
    ആശംസകള്‍

    ReplyDelete