Pages

Tuesday, November 8, 2011

നിന്നെ ഇഷ്ട്ടപ്പെടുന്നു...

ഞാന്‍ നിന്നെ ഒരുപാട് ഇഷ്ട്ടപ്പെടുന്നു. ആദ്യമായി നിന്നെ അറിഞ്ഞ ദിവസം, പിന്നെ എല്ലാം ഒരു ആവേശമായി മാറി.

വീട്ടില്‍ ആളില്ലാത്ത ദിവസങ്ങളിലും, ഉറക്കമില്ലാത്ത രാത്രികളിലും എനിക്ക് നിന്നെ ആശ്രയികേണ്ടി വന്നു. ഇടയ്ക്കു നിര്‍ത്തി വെച്ചിടത്ത് നിന്നും വീണ്ടും ഞാന്‍ തുടങ്ങി. നിന്നെ ഞാന്‍ വീണ്ടും തുറന്നു...

പുതിയ പുതിയ ഓരോ അറകളും തുറക്കുപ്പോഴും എന്റെ മനസ്സില്‍ ഭീതി പടര്‍ന്നു. നിന്റെ എല്ലാ എതിര്‍പ്പുകളെയും ഞാന്‍ മറികടന്നു. എന്റെ ശക്തിക്കു മുന്നില്‍ നീ തോല്‍വി സമ്മതിച്ചു.

കാണാത്ത പല കാഴ്ചകളും എന്റെ കണ്ണിനു കുളിര്‍മയേകി. എന്റെ പല നീക്കങ്ങളും വളരെ ശ്രദ്ധയോടെയായിരുന്നു. അവസാന വിജയത്തിന് വേണ്ടി ഞാന്‍ പോരാടി.

എന്റെ സര്‍വ്വശക്തിയുമുപയോഗിച്ചു, പൂര്‍വാതികം ആവേശത്തോടെ ഞാന്‍ അവസാനത്തെ സ്റ്റേജ് ലേക്ക് മെല്ലെ പ്രവേശിച്ചു. ഇനി എല്ലാം ശ്രദ്ധയോടെ....

ഈ ഒരു നിമിഷത്തിനു വേണ്ടി എത്ര നാളായി ഞാന്‍ കാത്തിരിക്കുന്നു. അവസാനം അതു സംഭവിച്ചിരിക്കുന്നു. പ്രകൃതിയുടെ നിശബ്ദത എന്നെ കൂടുതല്‍ ശക്തനാക്കി. ഈ ലോകത്തില്‍ ഞാനും നീയും മാത്രം.

ഈ അവസാന ഘട്ടത്തില്‍ എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ വിയര്‍ത്തു. തളര്‍ന്നവശനായ ഞാന്‍ വീണ്ടും മുന്നേറി, നിന്നെ പൂര്‍ണമായി കീഴ്പ്പെടുത്താതെ പിന്മാറാന്‍ എന്റെ മനസ്സനുവദിച്ചില്ല. നിന്നെ ഇഷ്ട്ടപ്പെട്ട അന്നുമുതല്‍ മനസ്സില്‍ ആഗ്രഹിച്ചതാണിത്. ഞാന്‍ വീണ്ടും മുന്നേറി...

അവസാനം അതു സംഭവിച്ചു, എതിരെ വന്ന ശത്രുവിന്റെ തോക്കിനു മുന്നില്‍ ഞാന്‍ മരിച്ചു വീണു.

മോണിറ്ററില്‍ വീണ്ടും "ഗെയിം ഓവര്‍" തെളിഞ്ഞു. "സ്റ്റാര്‍ട്ട്‌ ദ ഗെയിം എഗൈന്‍" ക്ലിക്ക് ചെയ്തു വീണ്ടും കളി തുടങ്ങി.

39 comments:

 1. ശ്രമം തുടന്നു കൊണ്ടിരിക്കുന്നു....
  എന്നെങ്കിലുമൊരു നാള്‍ ഞാന്‍ വിജയിക്കും...

  ReplyDelete
 2. പക്ഷെ ഞാന്‍ തോറ്റു.........
  സംഭവം കൊള്ളാം വീണ്ടും കാണാം ആശംസകള്‍

  ReplyDelete
 3. nalla post
  pls visit this site
  http://www.appooppanthaadi.com/

  ReplyDelete
 4. i love this post..awesome...keep on the spirit of writing

  ReplyDelete
 5. @ പുണ്യവാളന്‍:-
  ആശംസകള്‍ക്കും സന്ദര്‍ശനത്തിനും ഒത്തിരി നന്ദി...
  വീണ്ടും കാണണം...

  @ ശങ്കരനാരായണന്‍:-
  @ anas peral:-
  @ diya:-
  വായിച്ചതില്‍ സന്തോഷം.. ഇനിയും വരണം

  ReplyDelete
 6. അത് ശരി ഗെയിം ആയിരുന്നല്ലേ... വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ പ്രദീഷിച്ചത് വേറെ ക്ലൈമാക്സ്‌ ആയിരുന്നു...വല്ല മയക്കു മരുന്നോ മറ്റോ ആണെന്ന് കരുതി.. ഗൈമും ഒരു തരം മയക്കമാണ് പലര്‍ക്കും.. പലരും ഗെയിമിന് അടിക്റ്റ്‌ ആയി കാണാറുണ്ട്‌...

  ആശംസകള്‍..

  ReplyDelete
 7. ജയിച്ചാൽ ഇഷ്ടം കുറയില്ലേ,...മനം പോലെ ഗെയിമും..
  പിന്നെ ശിഖണ്ഡി എന്നെഴുതുന്നതല്ലേ ശരി ?

  സസ്നേഹം,
  പഥികൻ

  ReplyDelete
 8. @ khaadu..:-
  ഗെയിം ഒരു ലഹരി തന്നെ. പ്രതീക്ഷികാത്ത ക്ലൈമാക്സ്‌ തരാന്‍ കഴിഞ്ഞു എന്ന് വിശ്വസിച്ചോട്ടെ.
  അപിപ്രായങ്ങള്‍ക്ക് ഒത്തിരി നന്ദി.

  @ പഥികൻ :-
  അതെ ജയിച്ചാല്‍ പിന്നെ കളിക്കാന്‍ ഒരു മൂഡും ഉണ്ടാവില്ല. അക്ഷര തെറ്റ് കാണിച്ചു തന്നതിന് നന്ദി. ഉടനെ മാറ്റം.

  ReplyDelete
 9. തോറ്റ് പരിചയമുള്ളതു കൊണ്ട് ഒന്നും നോക്കാനില്ല. കളിക്കൂ ഇന്ത്യ...കളിക്കൂ

  ReplyDelete
 10. ശരി ..ആയിക്കോട്ടെ ..ഇഷ്ട്ടൂ പെട്ടു പിന്മാരല്ലേ ..
  ഓരോ ചുള്ളി ചോരയില്‍ നിന്നും ....ഏറ്റു പാടിക്കോ ?

  ReplyDelete
 11. ഹി ഹി ...ഇത് കൊള്ളാലോ

  ReplyDelete
 12. ജയവും തോല്‍വിയും .... കണ്‍ കുളിര്‍ക്കെ വായിച്ചു .... വീണ്ടും വരാം ...

  ReplyDelete
 13. @ വിധു ചോപ്ര:-
  തല്‍ക്കാലം കളി നിര്‍ത്തിവെച്ചു. ഇനി അല്പം കാര്യമാവാം എന്ന് തീരുമാനിച്ചു

  @ Pradeep പിമ:-
  വാശി വേണം. വിടില്ല ഞാന്‍ അവനെ. ഗൂഗിള്‍-ല്‍ നിന്നും ചീറ്റ് കോഡ് കിട്ടുമോ എന്ന് നോക്കട്ടെ.

  @ സതീസന്‍ :- നന്ദി കേട്ടോ... വീണ്ടും വരണം

  @ വഴിയോരകാഴ്ചകള്‍ :- കമ്മന്റിയത്തിനു നന്ദി വീണ്ടും വരണം

  ReplyDelete
 14. ആശംസകള്‍
  http://surumah.blogspot.com

  ReplyDelete
 15. അപ്പോ ശമ്പളം വാങ്ങി പോക്കറ്റിലിട്ടിട്ട് , ഗെയിം കളിക്കുകയാണല്ലേ?...ഹമ്പടാ… അപ്പോ ഇനി ഒരു നൂറു പ്രാവശ്യം ബ്ലോഗെഴുതിയിട്ട് പോസ്റ്റ് ചെയ്തിട്ട് ജോലിയിൽ പ്രവേശിച്ചാൽ മതി…

  ആശംസകള്‍

  ReplyDelete
 16. ഹഹ, കളി രസകരം, കാര്യവും!

  ReplyDelete
 17. ആദ്യമാണ് ഇവിടെ .നല്ല കളിയാണ് കാണാന്‍ കഴിഞ്ഞത് .കളി തുടരുക.ആശംസകള്‍ !

  ReplyDelete
 18. @ nandhus:-
  @ Kalavallabhan:-
  @ ജിക്കുമോന്‍:-
  @ (പേര് പിന്നെ പറയാം):-
  @ Vp Ahmed:-
  ഇവിടെ വന്നതിനു നന്ദി. നിങ്ങളുടെ യാത്രകിടകളില്‍ ഇടക്കെല്ലാം എന്നെ കൂടെ ഒന്ന് സന്ദര്‍ശിക്കുക...

  ReplyDelete
 19. @ മാനവധ്വനി:-
  ഓഫീസിലിരുന്നാണ് ബ്ലോഗിലെ കളികള്‍ എല്ലാം. അതും എന്റെ ടീം ലീഡര്‍ - ന്റെ കണ്ണ് വെട്ടിച്ച്. "പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍" എന്നാണല്ലോ. അതോടെ തീരും ഇത്.

  ReplyDelete
 20. ആദ്യതോൽവി വലിയ വിജയങ്ങളുടെ തുടക്കമാണ്. ഇനിയും ആ ‘വിജയ’നെ വരുത്തിയിട്റ്റുതന്നെ ബാക്കി കാര്യം, അല്ലേ?. ആശംസകൾ...( മുകളിലെ ഡിസൈനിൽ ഉൾപ്പെടെ ‘ശിഖണ്ഡി’ എന്ന ശരിയായ വാക്ക് പതിച്ച് ഉപയോഗിക്കുമല്ലോ.)

  ReplyDelete
 21. @ dreamer:-
  സന്ദര്‍ശനത്തിനു നന്ദി.

  @Mohammedkutty irimbiliyam:-
  ആദ്യം വന്നപ്പോള്‍ തന്നെ കളിയാണല്ലേ! അടുത്ത പോസ്റ്റ്‌ നമുക്ക് അല്പം കാര്യമുള്ളതാകാം

  ReplyDelete
 22. തുടക്കം ആണ് , ഇവിടെ ആദ്യവും , കൊള്ളാം , നല്ല ത്രില്ലിംഗ് ആയിട്ടുണ്ട് , സസ്പെന്‍സ് കലക്കി , ആശംസകള്‍

  ReplyDelete
 23. പ്രിയപ്പെട്ട സുഹൃത്തേ,
  കൊള്ളാം !സസ്പെന്‍സ് ത്രില്ലര്‍ പോലെ ഒരു പോസ്റ്റ്‌! രസച്ചരട് തീരെ മുറിഞ്ഞില്ല.
  സസ്നേഹം,
  അനു

  ReplyDelete
 24. @ വി.എ || V.A:-
  കളിയില്‍ മാത്രമല്ല ജീവിതത്തിലും മുന്നേറണം... മുകളിലെ അക്ഷരതെറ്റ് ഉടനെ പരിഹരിക്കുന്നതായിരിക്കും. സന്ദര്‍ശനത്തിനു ഒത്തിരി നന്ദി. വീണ്ടും വരണം

  @ Ansal Meeran Shukoor:-
  അഭിപ്രായങ്ങള്‍ക്ക് നന്ദി. വീണ്ടും വരണം.

  @ anupama:-
  വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം. വീണ്ടും വരണം

  ReplyDelete
 25. കിടിലന്‍ സസ്പെന്‍സ് .... നന്നായിട്ടുണ്ട് ... നിങ്ങളില്‍ നിന്നും കൂടുതല്‍ സസ്പെന്‍സും ക്ലൈമാക്സും ഇനിയും പ്രതീക്ഷിക്കുന്നു ,,

  ReplyDelete
 26. വെറുതേ കൊതിപ്പിച്ചു...ഹ...ഹ...ഹ...,

  ReplyDelete
 27. എല്ലാവിധ ആശംസകളും നേരുന്നു ....

  ReplyDelete
 28. "സ്റ്റാര്‍ട്ട്‌ ദ ഗെയിം എഗൈന്‍" ക്ലിക്ക് ചെയ്തു വീണ്ടും കളി തുടങ്ങി.


  അതാണ്‌ ഈ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ്‌ എന്നൊക്കെ പറയുന്നത് .

  ReplyDelete
 29. കഴുത കാമം കരഞ്ഞു കളയും എന്ന് കേട്ടിട്ടുണ്ട്
  ഇപ്പോൾ അത് വായിച്ചറിഞ്ഞപോലെ..
  നന്നായിട്ടുണ്ട് കേട്ടൊ ഭായ്

  ReplyDelete
 30. @ Muhammed Shafeeque:-
  നന്ദി.... പ്രതീക്ഷിക്കുന്നത് പോലെ നടകെട്ടെ....

  @ മനോ‍ജ് നികത്തില്‍:-
  @ Vinayan Idea:-
  @ കല്ലി വല്ലി വാര്‍ത്തകള്‍ ...:-
  @ jayarajmurukkumpuzha:-
  @ priyag:-

  എല്ലാവര്‍ക്കും നന്ദി... എവിടെ ഇനിയും വരണം

  ReplyDelete
 31. @ മുരളീമുകുന്ദൻ:-
  എവിടെ ആരാ കഴുത. എഴുത്ത്കാരനോ, അതോ വായനക്കാരോ?
  നന്ദി അറിയിക്കുന്നു. ഇനിയും വരണം

  ReplyDelete
 32. Hahah..restart game...u will definitely win......

  ReplyDelete