Pages

Thursday, October 27, 2011

പ്രതീക്ഷ

ഏകാന്തശാന്തമായ  രാത്രിയുടെ  മധ്യയാമങ്ങളില്‍
നിലാവില്‍ കുളിച്ച തെങ്ങോലതുമ്പുകളില്‍ നിന്നും
മഞ്ഞുതുള്ളികള്‍ കണ്ണീര്‍കണങ്ങള്‍ പോലെ ഉറ്റി വീഴുമ്പോള്‍
ഭൂമിയും, ആകാശവും ഒരൊറ്റപ്രകാശത്തില്‍
അലിഞ്ഞു ചേര്‍ന്നു നില്‍ക്കുമ്പോള്‍
ഹൃദയത്തിന്റെ അകത്തളങ്ങളില്‍ നിന്നും
പ്രതീക്ഷയോടെ ഉയരുന്ന ചോദ്യം
-ഈ യാത്ര അവസാനിക്കുമോ-?

Saturday, October 22, 2011

കുരുന്നുകളുടെ കൂടെ...

രണ്ടു ദിവസമായി നൈറ്റ്‌ ഷിഫ്റ്റായിരുന്നു, (അമേരിക്കക്കാര്‍ക്ക് വേണ്ടി ഉറക്കമെഴിച്ചു  പണിയെടുക്കുന്നു) ജോലി കഴിഞ്ഞ്  രാവിലെ 5  മണിക്കാണ് ഭാഷ ഭായി- യുടെ ക്യാബില്‍  വീട്ടിലെത്തിയത്. നേരെ ബെഡ്റൂമിലേക്ക്. അനുശ്രീ നല്ല ഉറക്കത്തിലാണ്, ഞാന്‍ വന്നത് അറിഞ്ഞിട്ടില്ല. ജോലി, ഉറക്കം ഇത് രണ്ടുമാണ് അവളുടെ പ്രധാന ഹോബി. "ഉറങ്ങാന്‍ തുടങ്ങിയാല്‍ പിന്നെ ഒന്നും അറിയില്ല , ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ അവള്‍ക്കു വേറെ ഒന്നും അറിയുകയും വേണ്ട."

തലയിണക്കടിയില്‍ നിന്നും മൊബൈല്‍ കരയുന്നു, ദേഷ്യത്തോടെ അറ്റെന്റ് ചെയ്തു.

ഹലോ..... $%^&*#$......
നാട്ടില്‍ നിന്നും കൂട്ടുകാരി. അവളുടെ വിവാഹത്തിന് ക്ഷണിക്കാന്‍. വരാമെന്ന് ഉറപ്പ് കൊടുത്തു.

ബാംഗ്ലൂര്‍ കണ്ട്രോള്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വണ്ടി കയറി. രണ്ടു മാസത്തിനു ശേഷം വീണ്ടും നാട്ടിലേക്ക്. വണ്ടിയുടെ "കട കട" ശബ്ദം കേട്ട് സുഖമായി ഉറങ്ങി. "ടൈ സരവണ ഇന്ഖെ വാ.... ഇന്ഖെ താ സീറ്റു.... വാടാ ഇന്ഖെ... അന്ത പൊട്ടി കീളെ പോടാടാ..." ഞാന്‍ ഞെട്ടി ഉണര്‍ന്നു. "ഉം.... തമിഴ് നാട് എത്തി....."  പിന്നെ ഉറങ്ങാന്‍ പറ്റിയില്ല.

വണ്ടി ഷോര്‍നൂര്‍ സ്റ്റേഷനില്‍ എത്തി. ജനലിലൂടെ ഫ്ലാറ്ഫോമിലേക്ക് നോകിയപ്പോള്‍ കണ്ടത്, യുണിഫോം അണിഞ്ഞു വരി വരിയായി നില്‍കുന്ന കുട്ടികള്‍. ഏറ്റവും മുന്നില്‍ നില്കുന്നത് ഹെഡ് ടീച്ചര്‍ ആണെന്ന് തോനുന്നു. ചിരിയില്ല, മറ്റൊന്നും ശ്രദ്ധിക്കുന്നില്ല, കൈ രണ്ടും പുറകിലേക്ക് പിടിച്ചു, നെഞ്ചും വിരിച്ചു നില്കുന്നു. പല കോണിലേക്കും കണ്ണ് നട്ട് കാഴ്ചകള്‍ കണ്ടിരിക്കുന്ന കുട്ടികള്‍ അവര്‍ക്ക് പിറകില്‍ വരിയായി. അവര്‍ എന്റെ കമ്പാര്‍ട്ടുമെന്റില്‍ തന്നെ കയറിയിരുന്നെങ്കില്‍, എന്നു ഞാനാഗ്രഹിച്ചു.

"ദേ... കുറെ കുട്ടികള്‍ കയറുന്നു.. വാ നമുക്ക് അടുത്ത കമ്പാര്‍ട്ടുമെന്റില്‍ പോകാം, ഇവിടെ ഇരുന്നാല്‍ ഇനി ഒരു സ്വൈരവും ഉണ്ടാവില്ല" അടുത്തിരുന്നവര്‍ ദേഷ്യത്തോടെ എഴുനേറ്റു പോയി. "എന്തൊരു മനുഷ്യര്‍. കുട്ടികളെ ഇഷ്ട്ടമില്ലത്തവരോ.... ഹോ..."

ആരും ഡോറിന്റെ ഭാഗത്തേക്ക്‌ പോകരുത്, മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നരീതിയില്‍ ശബ്ദമുണ്ടാക്കരുത്, പഠനയാത്രാ വിവരണം എഴുതാന്‍ മറക്കരുത്, തുടങ്ങിയ റൂള്‍സ് ആന്‍ഡ്‌ രേഗുലെഷന്‍സ് വിളംബരം ചെയ്തു കൊണ്ട് ഹെഡ് ടീച്ചര്‍ അടുത്ത ബെര്‍ത്തിലേക്ക് പോയി.
ഒരു കൂട്ടം ആണ്‍ കുട്ടികള്‍കിടയില്‍ ഞാന്‍. മെല്ലെ മെല്ലെ അവരുടെ അടുത്തുകൂടി, ഓരോരുത്തരുടെയും പേര് ചോദിച്ചു. അവര്‍ എന്നെ കുറിച്ചും ചോദിച്ചറിഞ്ഞു.

"ആരാ നന്നായി പാട്ടുപാടുക?" എന്റെ ചോദ്യത്തിനെ മറുപടിയായി ഒത്തിരി പേര്‍ കൈ പൊക്കി. പക്ഷെ ആരും പാടാന്‍ തയ്യാറല്ല, കാരണം അവര്‍ക്ക് കിട്ടിയ റൂള്‍സ് ആന്‍ഡ്‌ രേഗുലെഷന്‍സ് . തൊട്ടപ്പുറത്തെ ബെര്‍ത്തിലിരിക്കുന്ന ഹെഡ് ടീച്ചറുടെ അടുത്തുപോയി അവര്‍ക്കു പാടാനുള്ള പെര്‍മിഷന്‍ ഞാന്‍ ചോദിച്ചു വാങ്ങി.

കുട്ടികളുടെ ഒരു സന്തോഷം!! പിന്നെ ഞങ്ങള്‍ ശരിക്കും അടിച്ചുപൊളിച്ചു!!! പാട്ടും, ഡാന്‍സും, കടംകഥകളുമായി ഞാനും ഒരു കുട്ടിയായി.

"ഞാനും ഒരു കുട്ടിയായി, കോഴിക്കോട് സ്റ്റേഷനില്‍ ഇറങ്ങി കൂട്ടുകാരിയുടെ വീട്ടില്‍ എത്തും വരെ....."