Pages

Wednesday, March 9, 2016

ഉന്മൂലനം



എന്തും നിർമ്മിക്കാം!
അതിനെ പരാതികളില്ലാതെ പരിപാലിക്കാൻ  പറ്റില്ല എങ്കിൽ,  അതെല്ലാം തച്ചുടക്കുകയും ചെയ്യാം.
എന്തെളുപ്പം...

യുദ്ധം





ഒരു തുറന്ന യുദ്ധത്തിന് നീ ഉണ്ടോ? ഉണ്ടെങ്കിൽ വാ...
വരുമ്പോൾ, നീ നിന്റെ "ഹൃദയം" എടുക്കാൻ മറക്കരുത്.
എന്നാലെ എനിക്ക് നിന്നോട് ജയിക്കാൻ പറ്റൂ... 

പ്രതീക്ഷ



എന്റെ സ്വപ്നങ്ങൾക്ക് തീപിടിച്ചു!
എല്ലാം കത്തിനശിച്ചു...
"പ്രതീക്ഷ" ഒഴികെ. എല്ലാം!

Thursday, October 1, 2015

പരാതി പെട്ടി

മടുത്തു!
നാല് വർഷമായി, ഈ പരാതി പെട്ടിയുമായി ഇരിക്കാൻ തുടങ്ങിയിട്ട്. ഇത്രയും കാലം പരാതികളല്ലാതെ മറ്റൊന്നും ഇതിൽ വീണിട്ടില്ല. പരാതി പെട്ടി, പരാതികൾ എഴുതി ഇടാനുള്ളതാണ്, അല്ലാതെ നല്ലഭിപ്രായങ്ങൾ ഇടാനുള്ളതല്ല. ശരിയാണ്! എങ്കിൽ എല്ല്ലാവരും നിറക്കട്ടെ ഈ പെട്ടി. പരാതികൾ കൊണ്ട്.

"സ്നേഹം കൈവിടാതെ ഇരിക്കാം ഞാൻ, ഒരു നല്ല വാക്കിനായി"

Monday, September 14, 2015

കാലം

തെളിഞ്ഞ മുഖവുമായി
ഉയർത്തിപിടിച്ചു നടക്കുമ്പോഴും...

ഇരുണ്ട മുഖവുമായി
തല താഴ്ത്തി, അവൾ എന്നെ പിന്തുടരുന്നു...

"എന്റെ ഭൂതകാലം"

Friday, November 7, 2014

ജോലി രാജിവെച്ചു

ഞാന്‍ എന്‍റെ ജോലി രാജിവെച്ചു. ഇന്നെന്‍റെ ഓഫീസിലെ അവസാനത്തെ ദിവസമാണ്. (ജോലി രാജിവെക്കാനുണ്ടായ കാരണം, മറ്റൊരവസരത്തില്‍ പറയാം) നാളെ മുതല്‍ ഞാനൊരു അണ്‍ എമ്പ്ലോയി ആണ് എന്നോര്‍ക്കുമ്പോള്‍ ചെറിയൊരു വിഷമം. എന്‍റെ വിഷമം മറ്റുള്ളവരോട് പറയുമ്പോള്‍ അവര്‍ പറയുന്നു “ജീവിത്തില്‍ റിസ്ക്‌ എടുക്കാണ്ടേ ഒന്നും നേടാന്‍ കഴിയില്ല” എന്ന്. ശരിയായിരിക്കാം, പക്ഷേ ഭാവിയെ കുറിച്ച് ആലോചിക്കുമ്പോള്‍, ഇനി എന്ത് ഒരു ചോദ്യവും ചെറിയൊരു ഭയവും.

“Keep in touch” “All the best” എന്നിങ്ങനെ ഉള്ള സ്ഥിരം വാക്കുകള്‍ കേട്ട് ഞാന്‍ പടിയിറങ്ങുമ്പോള്‍, “ഇവന് വലിയ എന്തോ ഓഫര്‍ കിട്ടിയിട്ടുണ്ട് അതാവും പിരിഞ്ഞു പോവാനുള്ള കാരാണം പറയാത്തത്” എന്ന് ചിന്തിക്കുന്ന ചിലര്‍. “ഇവന്‍ നമ്മളെക്കാളും വലിയവനായോ” എന്ന പേടിയും, അസൂയ നിറഞ്ഞ മുഖങ്ങളുമായി മറ്റുചിലര്‍. ഞാന്‍ ചെയ്യുന്ന അത്രയും ജോലികള്‍ ഇനി നമ്മള്‍ ചെയ്യേണ്ടി വരുമല്ലോ എന്ന ദുഃഖത്തിലിരിക്കുന്ന എന്‍റെ ജൂനിയര്‍ പിള്ളേര്‍. എനിക്ക് പകരം പുതിയ ആളെ നിയമിക്കാന്‍ തിരക്ക് കൂട്ടുന്ന ടീം ലീഡറും, ആളെ തപ്പുന്ന എച് ആര്‍ ഡിപാര്‍ട്ട്‌മെറ്റും. ഇതിന്‍റെ എല്ലാം ഇടയില്‍ എനിക്ക് നന്മ വരണം എന്നാഗ്രഹിക്കുന്ന ചില സുഹൃത്തുകളും മാനേജറും.

ഞായറാഴ്ച ഞാന്‍ നാട്ടിലേക്ക് തിരിക്കും. ജീവിത്തില്‍ നല്‍കാന്‍ പറ്റാണ്ട് പോയ ചില കാര്യങ്ങളെ കുറിച്ചുള്ള വിഷമം മനസ്സില്‍ ഒതിക്കികൊണ്ട്, ഇനി കുറച്ച് നാള്‍ എന്‍റെ ഉപ്പാന്‍റെ കൂടെ, ഒരു വിദ്യാര്‍ഥി ആയി, പുതിയ ജീവിത പാഠങ്ങള്‍ പഠിക്കാന്‍.

Tuesday, August 19, 2014

പച്ചക്കറിക്ക് തീ പിടിച്ചു!

നോമ്പ് തുടങ്ങി. പലതും മുടങ്ങി. പലതും തുടങ്ങി.
എന്‍റെ ഓഫീസ്, ബാംഗ്ലൂര്‍ ലെ ബൊമ്മനഹള്ളി എന്ന സ്ഥലത്തുള്ള AMR Tech Park ലാണ്. ഒത്തിരി കെട്ടിടങ്ങളും കമ്പനികളുമുണ്ട് ഞങ്ങളുടെ ടെക് പാര്‍ക്കില്‍. അതില്‍ Tally സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ അഞ്ചാം നിലയിലുള്ള കഫ്റ്റിരിയയോട്(ഭക്ഷണശാല) ചേര്‍ന്നുള്ള ടെറസ്സിലാണ് ഞങ്ങളുടെ പള്ളി. തീന്‍ മേശകളും കസേരകളും നിരത്തിവെച്ചിരിക്കുന്നതിനാല്‍, അതിന്‍റെ ഇടയിലൂടെ നടന്നാണ് പള്ളിയിലേക്ക് പോവുക. ഉച്ച നമസ്ക്കാരത്തിനായി (ളുഹുര്‍) പള്ളിയില്‍ പോകുമ്പോള്‍, തീന്‍ മേശക്കു ചുറ്റുമിരുന്ന് ഭക്ഷണം വെട്ടിവിഴുങ്ങുന്നവരെയും, പല വിഭവങ്ങളും ഓഫറുകളുമായി രണ്ട് മൂന്ന്‍ റെസ്റ്റോറൻറ്‌കളും, പുറത്തുനിന്നും വരുത്തിയ pizza, മറ്റ് ചിക്കന്‍ വിഭവങ്ങള്‍ കഴിക്കുന്നവറെയും‍, വെറും ഫ്രൂട്സ് മാത്രം കഴിക്കുന്ന ടയട്ടിംഗ് പെണ്‍കിടാങ്ങളെയും ആന്റിമാരെയും, ഒരു പാത്രം നിറയെ ചോറും മത്തി പൊരിച്ചതും കഴിക്കുന്ന മലയാളികളെയും എല്ലാം കാണാം. അറിയാതെ എല്ലാവരുടെയും പാത്രങ്ങളിലെക്കൊന്നു നോക്കിപോവും. ആ ഒരു അമ്പത് മീറ്റര്‍ യാത്ര, അടിവയറ്റില്‍ നിന്നും പല സംസാരങ്ങളും കേള്‍ക്കാം.
നോമ്പിന്‍റെ അവസാന ദിവസങ്ങളിലാണ് കഫ്റ്റിരിയയില്‍ പുതിയൊരു റെസ്റ്റോറൻറ്‌ തുടങ്ങിയത്. "അണ്‍ ലിമിറ്റഡ് ലഞ്ച് ബോഫെറ്റ്". രണ്ട് തരം ചോറ് - വൈറ്റ് റൈസും, വെജ് പുലാവും, ചപ്പാത്തി അല്ലെങ്കില്‍ പൂരി, രണ്ട് തരം ഉപ്പേരി, സാമ്പാര്‍, വെജ് മസാലകറി, രസം, പപ്പടം, സ്വീറ്റ്സ്, കട്ടി തൈര് പിന്നെ എന്തെങ്കിലും പൊരിച്ചത്. എത്ര വേണേലും കഴിക്കാം എന്നതല്ല എന്നെ ആകര്‍ഷിച്ചത്. നോണ്‍ വെജിനെക്കാള്‍ എനിക്കിഷ്ട്ടം പച്ചകറിയാണ്‌. അല്‍പ്പം ചോറ്, കൂടുതല്‍ ഉപ്പേരി, അതില്‍ കറിയും അല്‍പ്പം കട്ടി തൈരും ഒഴിച്ച് പപ്പടം കൂട്ടി കുഴച്ച് നല്ലവണ്ണം മിക്സ്‌ ചെയ്ത് കഴിച്ച്, വെള്ളം കുടിക്കാനുള്ള ക്ലാസ്സില്‍ നിറയെ രസം ഒഴിച്ച് കുടിച്ച്, അവസാനം സ്വീറ്റ്സ് രണ്ടെണ്ണം വായിലിട്ട് നുണഞ്ഞ്... ഹോ... അതാണ്‌ എന്നെ ആകര്‍ഷിച്ചത്. എല്ലാ ദിവസവും പള്ളിയില്‍ പോവുമ്പോള്‍ ഞാന്‍ നോക്കും, എന്നും ഒരേ ഐറ്റം തന്നെ യാണോ എന്ന്. അല്ല! എല്ലാ ദിവസവും വിഭവങ്ങള്‍ മാറുന്നുണ്ട്. എല്ലാ ദിവസവും ഞാന്‍ ഓരോ വിഭവങ്ങളും നന്നായി അബ്സർവ്(സൂക്ഷ്‌മനിരീക്ഷണം) ചെയ്യാന്‍ തുടങ്ങി.

നോമ്പ് തീരാന്‍ ഇനിയുമുണ്ട് ദിവസങ്ങള്‍. ഈ പെരുന്നാളിന് ബിരിയാണി വേണ്ട, ഇതുപോലെ നിറയെ വിഭവങ്ങളുമായി ഒരു അണ്‍ ലിമിറ്റഡ് ലഞ്ച് ബോഫെറ്റ് ആയാലോ. നടക്കില്ല, പിരിയാണിയില്ലാത്ത പെരുന്നാളോ! അത് നടക്കില്ല, പെരുന്നാള് കഴിഞ്ഞ് വന്നിട്ട് ഇവിടെന്നു തന്നെ കഴിക്കണം. അത് വരെ ഈ റെസ്റ്റോറൻറ്‌ ഇവിടെ ഉണ്ടാവണേ.

റംസാനിലെ അവസാനത്തെ വെള്ളിയാഴ്ച. നമസ്ക്കാരം കഴിഞ്ഞുള്ള പ്രസംഗം കേട്ട് ഉറങ്ങവേ, ഓഫീസില്‍ നിന്നും ഫ്രണ്ടിന്‍റെ കാല്‍, "Tally ബില്‍ഡിംങ്ങിനു തീ പിടിച്ചു, എല്ലാ ബില്‍ഡിംങ്ങിലുള്ളവരോടും എത്രയും പെട്ടന്ന് ക്യാമ്പസിനു പുറത്തു പോവാന്‍ പറഞ്ഞിരിക്കുകയാണ്, നിന്‍റെ ലാപ്ടോപ്പും മറ്റ് സാധനങ്ങളും ഞാന്‍ എടുത്തിട്ടുണ്ട്, നീ മെയിന്‍ ഗേറ്റിന്‍റെ അടുത്ത് നില്‍ക്ക്."

അയ്യോ... എന്‍റെ "അണ്‍ ലിമിറ്റഡ് ലഞ്ച് ബോഫെറ്റ്". "വൈറ്റ് റൈസ്, പുലാവ്, ചപ്പാത്തി, പൂരി, ഉപ്പേരി, സാമ്പാര്‍, വെജ് മസാലകറി, രസം, പപ്പടം, സ്വീറ്റ്സ്, കട്ടി തൈര്"... എല്ലാം പോയല്ലോ പടച്ചോനെ.....

പോയത് പോയി. അതികം ആലോചിച്ചു നില്‍ക്കാതെ പെട്ടന്ന് തന്നെ വീട്ടിലേക്കു ഫോണ്‍ ചെയ്തു.
"ഹല്ലേ... ആ...
ഇന്ന് ഞാന്‍ നേരത്തെ വരും, ഓഫീസിനു തീ പിടിച്ചു....
എന്‍റെ അല്ല.... അടുത്തുള്ള...
ആ...പിന്നെ, ഇന്ന് എന്താ നോമ്പ് തുറക്കാന്‍‌....
നന്നായി, ഫുഡ്‌ ഞാന്‍ വന്നിട്ട് ഉണ്ടാക്കാം... ഹഉം.. ശരി...

പോകും വഴി, മടിവാള മാര്‍ക്കറ്റില്‍ നിന്നും രണ്ട് കവര്‍ നിറയെ പച്ചക്കറി വാങ്ങി. അപ്പോയേക്കും സൂക്ഷ്‌മനിരീക്ഷണത്തിലൂടെ ഞാന്‍ ബ്രെയിനില്‍ സേവ് ചെയ്ത എല്ലാ ടാറ്റകളും(വിഭവങ്ങള്‍) റീക്കവര്‍ ചെയ്തു തുടങ്ങിയിരുന്നു.

ദുഃഖം: ആ ഫ്ലോറിലെ എല്ലാം കത്തിനശിച്ചു കൂട്ടത്തില്‍ ഞങ്ങളുടെ പള്ളിയും.
സന്തോഷം: ആര്‍ക്കും പരിക്കുകളോന്നും ഇല്ല. നാല് പേര്‍ ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു അവരെ രക്ഷപെടുത്തി എന്ന് പറയുന്നത് കേട്ടു.


എല്ലാം കത്തിഅമര്‍ന്നപ്പോള്‍...


പൊളിച്ചു പണിതുടങ്ങി... ഇന്നെടുത്ത ഫോട്ടോ.


ഓഫീസിലെ നോര്‍ത്ത് ഇന്ത്യന്‍ സുഹൃത്തുക്കള്‍ റംസാന്‍ തുടങ്ങിയാല്‍ പിന്നെ എന്നെ കുറിച്ചോര്‍ത്തു വലിയ ആശങ്കയിലാണ്. നിങ്ങളിതെങ്ങനായ ഒരു തുള്ളി വെള്ളം പോലും കുടിക്കാണ്ടേ രാത്രിവരെ പിടിച്ച് നില്‍ക്കുന്നെ?
ഞങ്ങള്‍ക്കിതൊരു ബുദ്ധിമുട്ടുള്ള കാര്യമേ അല്ല. റംസാന്‍ സമയത്ത് ദൈവം ഞങ്ങള്‍ക്ക് അതിനുള്ള ശക്തിയും, ഭക്തിയും, ക്ഷമയും തരും, എന്ന് ഞാന്‍ വലിയ അഭിമാനത്തോടെ മറുപടി പറയും. :)

Tuesday, August 5, 2014

ലൈഫ് വേണം പോലും.. "ലൈഫ്"



പ്രിയേ....
നിന്റെ ഈ പിറന്നാൾ ദിനത്തിൽ നിനക്ക് എന്താണ് വേണ്ടത്?
നാണത്തോടെ  "ഞാൻ എന്ത് ചോദിച്ചാലും തരുമോ?"
"പറ മോളെ... നീ എന്ത് ചോദിച്ചാലും ഈ ഇച്ചായൻ അത് തരും"
ഉറപ്പാണോ?
എന്റെ പൊന്നാണ്‌ സത്യം, ഞാൻ തരും?
ശെരി.. എന്നാ എനിക്ക്.. ഹം... അത്.. പിന്നെ...
പറ മോളെ.. ഈ ഇച്ചായനോട് പറ....
ഞാൻ ചോദിക്കാം... പക്ഷെ, എനിക്ക് നാണമാ ...
എന്തിനാ നാണിക്കുന്നെ? നിന്റെ ഇച്ചായനല്ലേ ഞാൻ...
ശെരി ഞാൻ പറയാം ...ഹം... അത്.. പിന്നെ... "എനിക്ക് ലൈഫ് വേണം "
ഛെ അതാണോ %$#(!@^%$%...എന്റെ ഈ ജീവിതം മുഴുവനും നിനക്കുള്ളതല്ലേ പൊന്നെ(വീണ്ടും പ്രതീക്ഷ, ഒരു ശ്രമം)

അയ്യേ... ആ ലൈഫ് അല്ല, ഞാൻ Candy Crush Saga ൽ ഒരു ലൈഫ് നുള്ള റിക്വസ്റ്റ് അയച്ചിട്ടുണ്ട്... അതൊന്ന് accept ചെയ്താ മതി .... :)

Tuesday, March 11, 2014

"ഷാര്‍ക്ക്‌ ടൂത്ത്" വോട്ക്ക

2006-Sep: അയ്യോ... ഈ മാസവും പട്ടിണി. ശമ്പളം കിട്ടാന്‍ ഇനിയും പതിമൂന്ന് ദിവസം കൂടിയുണ്ടല്ലോ!! (എനികല്ല, എന്‍റെ റൂമില്‍ മൊത്തം ആറ് പേരുണ്ട്. അതില്‍ രണ്ട് പേര്‍ ജോലിക്കാരാണ്). ആ "ട്രോപികാന" പുതിയ ജ്യൂസ്‌ പ്രോഡക്റ്റ് ഒന്നും ഇറക്കുന്നില്ലേ? കഴിഞ്ഞ മാസം അവരുടെ പുതിയ ഉല്‍പ്പന്നമായ "ട്രോപികാന ഓറഞ്ച് ജ്യൂസ്‌" വിപണിയില്‍ ഇറങ്ങിയപ്പോള്‍ ബിഗ്‌ ബസ്സാറിന്‍റെ മുന്നില്‍ മൂന്ന് ദിവസം അതിന്‍റെ ഫ്രീ സാമ്പിള്‍ വിതരണവും, സര്‍വേയുമായിരുന്നു  എന്‍റെ ജോലി‍. ഈ മാസം അത് പോലെ വല്ല അല്‍ക്കുല്‍ക്ക് പണിയും കിട്ടിയാല്‍ രക്ഷപ്പെട്ടു.

നീ ആ ഏജന്റിനെ ഒന്ന് വിളിച്ച് നോക്കപ്പാ... എന്ന് സുനീര്‍ പറയുന്നതിന്ന് മുമ്പേ, ഞാന്‍ ശിവ കുമാറിന്‍റെ നമ്പറിലേക്ക് ഡയല്‍ ചെയ്തു കഴിഞ്ഞിരുന്നു.
"അണ്ണാ ഏനു കലസഇതിയാ...?"_______"ഔദാ"_______"എല്ലി?"______ "സെരി, സ്വൽപ്പ ടൈം ബിട്ടു ഏള്‍ത്തീനി".

എടാ സുനീറെ ഒര് പണീണ്ട്. "ഷാര്‍ക്ക്‌ ടൂത്ത്" എന്ന പേരില്‍ ഒര് വോട്ക്ക(മദ്യം) അറങ്ങീക്ക്ണ്, അതിന്‍റെ സര്‍വേ നടത്തണം, എം ജി റോഡിലുള്ള ഏതോ ഒര് ബാറിലാ പണി.

ഇത് കേട്ട് സുനീര്‍, എന്താപ്പാ നിന്‍റെ വര്‍ത്താനതിലൊരു പുച്ഛം.

"അതല്ല, ആ പണി നടകൂല. ഇങ്ങള് കണ്ണൂര്‍കാര് പോയാ മതി."

"അതന്തപ്പ... ഞിങ്ങ മലപ്പുറം കോയമാര്‍ ബാറ്ക്ക് കുടിക്കാന്‍ മാത്രേ പോവൂ... എന്താ പണിക്ക് പോവൂലേ?"

പിന്നെ നടന്നത് കണ്ണൂര്‍ വേഴ്സ് മലപ്പുറം യുദ്ധമായിരുന്നു. ഇത് റൂമില്‍ പതിവാണ്. നാലു പേര് കണ്ണൂര്‍, ഒരു കോഴിക്കോട്, ഒരു മലപ്പുറം. ഇതില്‍ കണ്ണൂരും കോഴിക്കോടും എപ്പോഴും ഒരു ടീമായി എന്നെ ആക്രമിക്കും, യൂനിവേഴ്സിറ്റി, എയര്‍പോര്‍ട്ട്, മത സൗഹാര്‍തം എന്നൊക്കെ പറഞ്ഞു പിടിച്ച് നില്ക്കാന്‍ ശ്രമിച്ചാലും അവസാനം തോല്‍ക്കുന്നത് ഞാന്‍ തന്നെയായിരിക്കും.

യുദ്ധം തീര്‍ന്നു. പക്ഷേ  "ഷാര്‍ക്ക്‌ ടൂത്ത് " ന്‍റെ കാര്യത്തില്‍ തീരുമാനമായില്ല.

"ശെരി... സച്ചിന്‍ വന്നീട്ട് തീരുമാനിക്കാം.' എന്ന നിലപാടില്‍ ഞങ്ങള്‍ എത്തി.

സച്ചിന്‍....2001 - ല്‍ ബാംഗ്ളൂര്‍ വന്നതാ, ഞങ്ങളുടെ മൂത്താപ്പാ എന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ മുമ്പ് പറഞ്ഞ ശമ്പളക്കാരിലെ ഒരു പ്രമുഖന്‍ ഇവനാണ്. പലപ്പോഴും റൂമിലെ അവസാന വാക്, അത് സച്ചിന്‍റെതായിരുന്നു. സ്വദേശം കണ്ണൂര്‍ - തഴെചൊവ്വ.

സച്ചിന്‍ വന്നു... "നിനക്കൊന്നും ബുദ്ധിയില്ലേ നായിന്‍റെ മോനേ? ഇത് ബംഗ്ളൂ രാ, നിന്‍റെ ചെട്ടിപീടിക(കണ്ണൂര്‍ ലെ ഒരു സ്ഥലം) അല്ല. വെറുതെ ഓരോ എജന്റു മാര്‍ക്ക് വിളിച്ച് പണി വാങ്ങി ശീലികണ്ട. ഓര് ഇന്ന് കള്ള് വിക്കാം പറയും, നാളെ അത് കഞ്ചാവാകും, പിന്നെ പെണ്ണ്, മയക്കുമരുന്ന് അങ്ങനെ പലതും ചെയ്യേണ്ടി വരും. ചെറിയ പണിചെയ്ത് വല്ല്യ പൈസ ഉണ്ടാക്കാന്‍ നോക്കണ്ട, അത് കൊണ്ട് മക്കള് ആ നമ്പര്‍ അങ്ങ് ചാടിക്കള."

അതെ.. അതായിരുന്നു ശരി...
എല്ലാ തട്ടിപ്പുകളുടെയും മര്‍ക്കറ്റിഗ് എക്സിക്യുട്ടുമാര്‍ ഈ എജന്റുമാരാണ്. ഇവിടെ എല്ലാത്തിനും എജന്റുമാരാണ്.  കോളേജ് അഡ്മിഷന്‍ കിട്ടാന്‍, ജിഗിനിയില്‍ നിന്നും ഗ്രാനൈറ്റ് വാങ്ങാന്‍, ചിക്ക്പെട്ടില്‍ നിന്നും തുണിത്തരങ്ങള്‍ വാങ്ങാന്‍, ബസ്‌ ട്രെയിന്‍ ബുക്കിംഗ്, കാള്‍ സെന്റർ ജോലിക്ക്, യൂനിവേഴ്സിറ്റി സെര്‍ട്ടിഫിക്കറ്റുകള്‍ക്ക്, വിദേശ ജോലിക്കള്‍ക്ക്, കാള്‍ ഗേള്‍സ് സര്‍വീസ് അങ്ങനെ അങ്ങനെ പലതും, എല്ലാത്തിനും.

അന്ന് സച്ചിന്‍ പറഞ്ഞ വാക്ക് "മക്കള് ആ നമ്പര്‍ അങ്ങ് ചാടിക്കള", എന്‍റെ ജീവിതത്തിന്‍റെ ശരിയായ ദിശ നിര്‍ണയിക്കാനും, സാഹചര്യങ്ങളെ മനസ്സിലാക്കി മുന്നോട്ടു പോവാനും സഹായിച്ചു.

നാട്ടില്‍ നിന്നും പഠിക്കാനായി വരുന്ന പല പെണ്‍കുട്ടികളും ഇത്തരത്തിലുള്ള ആളുകളുടെ വലയില്‍ കുടുങ്ങി ജീവിതം നശിപ്പിക്കുന്ന കാഴ്ചകള്‍ ഇവിടെ വിരളമല്ല. അവര്‍കിടയിലും പല സച്ചിന്‍ മാരും വന്നിട്ടുണ്ടാവാം. പക്ഷെ പണതിനോടും, അടിച്ച്പൊളിയോടുമുള്ള അവേഷമാവാം അവരെ ഇതില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നത്.

അവരെയും ഏതോ ഒരു "അമ്മ/ഉമ്മ" പ്രസവിച്ചതല്ലേ?

Friday, January 17, 2014

എന്‍റെ പണി പോയി..

10.00 AM
ഇക്കാ... ഇക്കാ... എണീക്ക്ണില്ലേ ഇങ്ങള്? ഓഫീസില്‍ പോണ്ടേ? സമയം പത്ത് മണിയായി ടോ....

പെങ്ങള് വന്ന്‍ വിളിച്ചപ്പോള്‍ പാതി ഉറക്കത്തില്‍, അത്ര തന്നെ ദേഷ്യത്തോടെ ഞാന്‍ പറഞ്ഞു “ഇനിക്ക് അങ്ങനെ ഓഫീസില്‍ സമയത്തിന്‍റെ കണക്കൊന്നുല്ല. രാവിലെ തന്നെ എടങ്ങേറ് ഇണ്ടാക്കാണ്ട് പോയ്ക്കാ ഇജ്ജ്....”

11.00 AM
ഇതാര രാവിലെ തന്നെ ഇങ്ങനെ കരയുന്നത്. പുതപ്പിനുള്ളില്‍ നിന്നും തല പുറത്തേക്കിട്ട് നോക്കി. “Manager Cybro” (പഴയ ഓഫീസ്). ഹോ.. ഇയാക്ക്‌ രാവിലെ വേറെ പണിയൊന്നുമില്ലേ, മൊബൈല്‍ എടുത്ത് ചെവിയില്‍ വെച്ചു.

“ഹല്ലോ.. അസ്സലാമു അലൈക്കും ബോസ്‌.....”
വരണ്ട ശബ്ദത്തോടെ “വ അലൈക്കും സ്സലാം”
“എന്താണ് ബോസേ ഇങ്ങള് ഒറക്കത്തിലാണോ? ഓഫീസിലോന്നും പോണ്ടേ?”

“അത് പിന്നെ, ഇന്‍ക്ക്‌ അങ്ങനെ ഓഫീസില്‍ സമയത്തിന്‍റെ കണക്കൊന്നുല്ല. ഞമ്മള് ഞമ്മളെ പണി തീര്‍ത്തു കൊടുത്താ മതി. സമയം ഒന്നും ഓല് നോക്കൂല.”

ഹുഉം... ശരി ശരി... ന്നാ ഞാന്‍ പിന്നെ വിളിക്കാം. ഇങ്ങളെ ഒറക്കം നടക്കട്ടെ, പിന്നേയ് ഇതൊന്നും ശരിയല്ല, പണി പോണത്‌ നോക്കിക്കോ ടോ... ഹുഉം...


12.00 PM
ഓഫീസില്‍....

ടാ... നീ വരുന്ന നേരം കൊള്ളം. പന്ത്രണ്ട് മണി!! നിന്‍റെ വീട്ടില്‍ നിന്നെ രാവിലെ വിളിച്ചുണര്‍ത്താന്‍ ആളില്ലേ? നീ നിന്‍റെ പഴയ ഓഫീസിലും ഇങ്ങനെ തന്നെയായിരുന്നോ???????
മലയാളി, Receptionist... ഈ നായിന്‍റെ മോള്‍ക്ക്‌ ഓളെ കാര്യം നോക്ക്യപോരെ.

ടെസ്ക്കിലെത്തി ഔട്ട്‌ലുക്ക്‌ തുറന്നു. ഇന്നെക്കുള്ള പണികള്‍ ഇന്‍ബോക്സ്‌ ല്‍ വന്ന് നിറഞ്ഞു. കൂട്ടത്തില്‍ HRന്‍റെ മെയിലും. CC വിത്ത്‌ ടീം ലീഡര്‍, പ്രോസസ്സ് മാനേജര്‍. വല്ല പ്രമോഷനും ആണോ?? വായിക്കാം.....

Hi Abdul,

It has come to our notice that you are not maintaining the work hours mentioned in the HR policies, as result u have been terminated from your current post effective from 14 January 2014.

എന്‍റെ പണി പോയി......