Pages

Thursday, December 1, 2011

ബാംഗ്ലൂര്‍: ഇത് ഞങ്ങളുടെ ഏരിയ

എന്റെ നഗരത്തെ, ചില അടിച്ചുമാറ്റിയ വിവരങ്ങള്‍ വെച്ച് ഞാനൊന്ന് പരിജയപ്പെടുത്താന്‍ തീരുമാനിച്ചു. പല വിദേശ രാജ്യങ്ങളിലുള്ള ബ്ലോഗര്‍ മാറും അവിടുത്തെ ഫോട്ടോ കാണിച്ച് ഞങ്ങള്‍ പാവം സൌത്ത് ഇന്ത്യന്‍കാരെ കൊതിപ്പിക്കാറുണ്ട്, ഇതവര്‍ക്കുള്ള ഒരു മറുപടിയാണ് (ചുമ്മാ....). ഞങ്ങള്‍ അത്ര മേശക്കാരല്ല എന്ന് തെളിയിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. വായിക്കൂ.. കണ്‍കുളിര്‍ക്കെ കാണൂ...ഇത് ഞങ്ങളുടെ ഏരിയ.

കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂർ അഥവാ ബെംഗളൂർ.
 ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായനഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു.  ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ്‌ ബാംഗ്ലൂർ അറിയപ്പെടുന്നത്.  2006-07-ലെ ഇന്ത്യയിലെ സോഫ്റ്റ്വെയർ ഉല്പന്നങ്ങൾ കയറ്റുമതിയുടെ(144,214 കോടി രൂപ) 33 ശതമാനവും ബാംഗ്ലൂരിലെ സോഫ്റ്റ്വെയർ കമ്പനികളിൽ നിന്നുമായതു കൊണ്ടാണ്‌ ഈ പേരു ബാംഗ്ലൂരിനു വന്നത്. പെൻഷനേർസ്‌ പാരഡൈസ്‌, പൂന്തോട്ട നഗരം എന്നിവ ബെംഗളൂരിന്റെ അപരനാമങ്ങളാണ്‌. രാജ്യത്തെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള രണ്ടാമത്തെ നഗരവും ബാംഗ്ലൂർ ആണ്‌.

1500-കളിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെമ്പഗൗഡ ഒന്നാമനെയാണ്‌ ആണ്‌ ബാംഗ്ലൂരിന്റെ സ്ഥാപകനായിട്ട് കണക്കാക്കപ്പെടുന്നത്. ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 920 മീറ്ററിലാണ്‌ (3,018 അടി)സ്ഥിതി ചെയ്യുന്നത് .

ബാംഗ്ലൂരിന്റെ 260,260 കോടി രൂപയുടെ(60.5 ബില്യൺ യു.എസ്. ഡോളർ) സമ്പദ്ഘടന ഇന്ത്യയിലെ പ്രധാന വ്യവസായ കേന്ദ്രമായി. കൺസ്യൂമർ ഉല്പന്നങ്ങളുടെയും ,വസ്ത്രങ്ങളുടെയും, ചെരുപ്പുകളുടെയും ഇന്ത്യയിലെ നാലാമത്തെ വലിയ വിപണന കേന്ദ്രമാണ്‌ ബാംഗ്ലൂർ. 10,000 വ്യക്തിഗത മില്യൺ കോടീശ്വരരുടെയും, 4.5 കോടി രൂപ മുതൽ 50 ലക്ഷം രൂപവരെ അധികവരുമാനമുള്ള 60,000 ഉയർന്ന സമ്പന്നരുടെയും നഗരമാണ്‌. ഇന്ത്യയിലെ വലിയ പൊതുമേഖലാ നിർമ്മാണ വ്യവസായകേന്ദ്രങ്ങളായ എച്ച്.എ.എൽ.,എൻ.എ.എൽ., ബി.എച്ച്.ഇ.എൽ., ബി.ഇ.എൽ. , ബി.ഇ.എം.എൽ., എച്ച്.എം.ടി. തുടങ്ങിയവയുടെ ആസ്ഥാനം ബാംഗ്ലൂരാണ്‌.

ഇന്ത്യയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും വലിയ വിവരസാങ്കേതികവിദ്യാ കമ്പനികളായ ഇൻഫോസിസിന്റെയും, വിപ്രോയുടെയും ആസ്ഥാനം ബാംഗ്ലൂർ ആണ്‌. വിവരസാങ്കേതികവിദ്യ പോലെ ബയോടെക്നോളജി വ്യവസായകേന്ദ്രങ്ങളുടെയും ഒരു കേന്ദ്രമാണ്‌ ബാംഗ്ലൂർ. 2005-ലെ കണക്കു പ്രകാരം ഇന്ത്യയിലെ 265 ബയോടെക്നോളജി കമ്പനികളിൽ ബയോകോൺ അടക്കം 47 ശതമാനവും ബാംഗ്ലൂരിലാണ്‌.

കെ.എസ്.ആർ.ടി.സി.യുടെ സബ്ബ് ഡിവിഷൻ ആയ ഈ വിഭാഗമാണ് ബാംഗ്ലൂർ നഗരത്തിന്റെ പ്രധാനഗതാഗതമാർഗം. ഇത് നഗരത്തിലും ബാഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും മാത്രമാണ്. എയർ കണ്ടീഷൻ വോള്വോ ബസ്സുകൾ ഉള്ള ഈ റോഡ് സർ‌വ്വീസ് അത്യാധുനികമാണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമായ ബാംഗ്ലൂരിലെ എച്ച്.എ.എൽ. വിമാനത്താവളം ബാംഗ്ലൂർ ആണ്‌.  എയർഡെക്കാൻ,കിങ്‌ഫിഷർ എയർലൈൻസ് എന്നീ വിമാനക്കമ്പനികളുടെ ആസ്ഥാനം ബാംഗ്ലൂർ ആണ്‌.

അതിവേഗ ഗതാഗത സം‌വിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്‌. എം.ജി. റോഡ് മുതൽ ബൈപ്പനഹള്ളി വരെയുള്ള ആദ്യ റീച്ച് 2011 ഒക്ടോബർ 20-നു് പൊതുജനത്തിനു തുറന്നു കൊടുത്തു.

38% ശതാബ്ദ വളർച്ചാ നിരക്കുമായി 1991-01 കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ മെട്രോപോളിസാണ് ബാംഗ്ലൂർ. ബാംഗ്ലൂർ നിവാസികളെ ഇംഗ്ലീഷിൽ ബാംഗ്ലൂറിയൻസ് എന്നും കന്നഡയിൽ ബെംഗലൂരിനവാരു എന്നും പറയുന്നു.

യു.ബി. സിറ്റി

ബാംഗളൂരിലെ ഏറ്റവും വലിയ വ്യവസായസമുച്ചയമാണ് യു.ബി.സിറ്റി. യു.ബി. ഗ്രൂപ്പ് ചെയർമാൻ ആയ വിജയ് മല്യയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി പൂർത്തിയായത്.

ഇലക്ട്രോണിക് സിറ്റി


ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ വ്യാവസായിക വിവരസാങ്കേതിക സ്ഥാപനങ്ങൾ ഉൾപെടുന്ന ഒരു വ്യവസായ നഗരം ആണ് 'ഇലക്ട്രോണിക് സിറ്റി. 332ഏക്കർ വിസ്തൃതിയിൽ ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലും വിദേശങ്ങളിലും പേര് കേട്ട നൂറോളം സ്ഥാപനങ്ങൾ ഇലക്ട്രോണിക് സിറ്റിയിൽ അവരുടെ കാര്യാലയങ്ങൾ തുറന്നിട്ടുണ്ട്. വിപ്രോ, ഹ്യൂലറ്റ് പക്കാർഡ് , ഇൻഫോസിസ്, പട്നി, സീമെൻസ് തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഈ സിറ്റിയിലേക്കുള്ള ട്രാഫിക്‌ കുറക്കുന്നതിനു വേണ്ടി പുതിയ മേല്‍പാലം പൊതുജനങ്ങള്‍ക്ക്‌ (JAN 22) തുറന്നു കൊടുത്തു. ഇന്ത്യയിലെ രണ്ടാമത്തെ ദൂരം കൂടിയ മേല്‍പാലമാണിത്(9 KM).

പബ്ലിക് യൂട്ടിലിറ്റീസ് കെട്ടിടം

എം ജി റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വ്യവസായ കേന്ദ്രം

ബാംഗ്ലൂർ മെട്രോവിധാൻസൗധ

നിയമസഭാ മന്ദിരം

ITPB-International Tech Park Bangalore(പഴയ പേര് ITPL)

വൈറ്റ് ഫീല്‍ഡ് എന്ന സ്ഥലത്താണ് ഈ ITPB, എവിടെ 233 ല്‍ കൂടുതല്‍ കമ്പനികളുണ്ട്‌.

മഹാത്മാ ഗാന്ധി റോഡ്ഹെബ്ബാള്‍ ഫ്ലൈഓവര്‍ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളം

രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളം

ഫോറം മാള്‍

പ്രസ്റ്റിജ് ഗ്രൂപ്പ്‌ നിര്‍മ്മിച്ച ഒരു ഷോപ്പിംഗ്‌ മാള്‍. ഷോപ്പിംഗ്‌ നു പുറമേ 11 മള്‍ട്ടിപ്ലെക്സ് തീയേറ്ററുകള്‍, കുട്ടികള്‍ക്കായുള്ള അനേകം വിനോദങ്ങളും, എല്ലാം ഉണ്ട് ഇവിടെ

ചില അമ്പലങ്ങള്‍

65 അടി ഉയരമുള്ള ശിവ പ്രതിമ ബാംഗ്ലൂരിലെ കെമ്പ് ഫോറ്ട്ടിൽ, ഇസ്കോൺ അമ്പലം

ബാംഗ്ലൂര്‍ ഗോള്‍ഫ് കോഴ്സ്ബാംഗ്ലൂര്‍ ടര്‍ഫ് ക്ലബ്‌രാത്രിയിലെ ചില തോനിവാസങ്ങള്‍

രാത്രിയിലെ കളികള്‍. ഇവിടെയും നടക്കുന്നു, എല്ലാം....

ഇപ്പോ എന്തു പറയുന്നു....???? മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു.
(ഈ വിഗസനതിന്റെ ഇടയിലുമുണ്ട് പട്ടിണി വയറുകള്‍ ഒത്തിരി, എല്ലാ നഗരങ്ങളിലും ഉള്ളത് പോലെ, അവരുടെ ഒരു ചിത്രം അടുത്ത പോസ്റ്റില്‍)


ഗൂഗിള്‍, വിക്കിപീഡിയ, ഫോട്ടോഷോപ്പ് എന്നിവരുടെ സഹായത്താല്‍ നിര്‍മ്മിച്ചെടുത്തത്.

20 comments:

 1. കൊള്ളാം.. ബ്ലാഗൂര്‌.. സോറി. ബാംഗ്ലൂര്‍ . വിശേഷങ്ങള്‍.. നന്നായി
  തോന്നിവാസങ്ങള്‍ രാത്രിയില്‍ മാത്രമാണോ അവിടെ .. എന്നാല്‍ തെറ്റി. എവിടെയുമിപ്പോള്‍ പട്ടാപകലും നടക്കുന്നു. ഈ വാസങ്ങള്‍..
  പിന്നെ അവര്‍ക്കത് തോന്നിവാസമായി തോന്നുന്നില്ല ..

  ReplyDelete
 2. നന്നായിട്ടുണ്ട്.... ഞാനും ഒരു എക്സ് ബ്ലാന്ഗൂര്‍ ആണ്...

  ReplyDelete
 3. ബാംഗ്ലൂര്‍ വിവരണം വായിച്ചു

  ReplyDelete
 4. ബാമ്ഗ്ലൂരിയന്സിന്റെ വിവരണം കൊള്ളാം. ആ ചിത്രങ്ങള്‍ ചെറുതായി കൊടുത്തത്‌ എനിക്കത്ര ഇഷ്ടായില്ല ട്ടോ.

  ReplyDelete
 5. ഞാന്‍ വളരെ കുറച്ചു നാള്‍ ബന്ഗലൂരുവില്‍ ഉണ്ടായിരുന്നു ,കുറേക്കാലം മുന്‍പാണ് ,എനിക്കവിടെ അന്ന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് കലാഷിപാളയത്തെയും ഒക്കളിപുരയിലെയും ബെക്കരികളില്‍ വൈകുന്നേരം ചൂടോടെ വിളമ്പിയിരുന്ന ദില്പസന്തു ആണ് ,എത്ര എണ്ണം ആണെന്നോ ഒറ്റയടിക്ക് വിഴുങ്ങിയിരുന്നത് /?

  ReplyDelete
 6. സന്തോഷം സന്തോഷം ശിഖണ്ടി എന്റെ പ്രിയപ്പെട്ട നഗരമാണ് , ആയതിനെ പുതിയ മുഖത്തോടെ പരിചയപ്പെടുത്തിയതില്‍ വളരെ സന്തോഷം .......... ഇന്ത്യയിലെ സുന്ദരികൌടെയും സുന്ദരന്മാരുടെയും സുന്ദരമായ നഗരമാണ് ബംഗ്ലൂര്‍ ആശംസകള്‍

  ReplyDelete
 7. Yeah, Banglore is a good city. I have never been to there until now.

  ReplyDelete
 8. ബാംഗ്ലൂർ വിവരണം ഇഷ്ടപ്പെട്ടു..പറഞ്ഞുകേട്ടിട്ടുള്ളതല്ലാതെ ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല..ഒരിക്കലെങ്കിലും അവിടെ പോകണമെന്ന് ആഗ്രഹിക്കുന്നു..അല്പം കൂടി വിശദമായ വിവരണം അകാമായിരുന്നു എന്ന് തോന്നുന്നു.. എങ്കിലും നന്നായിരിക്കുന്നു..
  ആശംസകൾ.

  ReplyDelete
 9. ഇന്ത്യ യില്‍ തന്നെ ഏറ്റവും സുന്ദരികള്‍ ഉള്ളത് ബംഗ്ലൂര്‍ ആണ് എന്നാ കേട്ടിട്ടുള്ളത്
  ഒരു തവണ അവിടെ വന്നിട്ടുണ്ട്.
  ലേഖനം ഇഷ്ട്ടപ്പെട്ടു ,
  അഭിനന്ദനങ്ങള്‍

  ReplyDelete
 10. എന്റെ സ്വന്തം എന്ന് ഇപ്പോഴും അഹങ്കാരത്തോടെ പറയുന്ന നഗരം..ഇപ്പോഴും ബാംഗ്ലൂർ ഒത്തിരി ഒത്തിരി മിസ് ചെയ്യുന്നു...ഈ ശ്രമത്തിനു നന്ദി....പക്ഷേ പലതും വിട്ടു പോയെന്ന് ഞാൻ പറയും..നന്ദി ഹില്ല്സ്...മുന്തിരിതോപ്പുകൾ...ബ്രിഗേഡ് റോഡ്..നൈസ് എക്സ്പെസ്സ് വേ...ഇലക്ട്രോനിക് സിറ്റിയിലെയും തുംകൂർ റോഡിലെയും എലിവേറ്റെഡ് റോഡ്ുൾ..അങ്ങനെ പലതും..നന്ദി ഒരിക്കൽ കൂടി..

  ReplyDelete
 11. നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
  ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
  ലിങ്ക് ഇട്ടതു താല്‍പര്യ മില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

  ReplyDelete
 12. ബെംഗലൂരുവില്‍ ഇതുവരെ വരാന്‍ കഴിഞ്ഞിട്ടില്ല ഇതുവായിച്ചപ്പോള്‍ ഉടന്‍ തന്നെ അവിടെ എത്തെണമെന്ന് തോന്നുന്നു...
  നന്ദി, ആശംസകള്‍....

  ReplyDelete
 13. മൂന്നു വര്‍ഷം മുന്‍പ് ഞാന്‍ ജീവിച്ച നഗരം ഏറെ മാറിയിരിക്കുന്നു എന്ന് ഈ വിവരണത്തിലൂടെ തന്നെ മനസിലാകുന്നുണ്ട്.ബംഗളൂരു ഭാരതത്തിന്റെ അഭിമാനമായി വളരട്ടെ.....

  ReplyDelete
 14. പുതുവര്‍ഷാശംസകള്‍ .....

  ReplyDelete
 15. 18 കൊല്ലങ്ങൾക്ക് ശേഷം ഞാൻ വീണ്ടും ഈ ഉദ്യാനനഗരിയിൽ കൂടി ഒരു പ്രദക്ഷിണം നടത്തി.
  സായിപ്പിവിടെ പറയുന്നത് 10 വർഷത്തിനുള്ളീൽ ഈ സിറ്റി ലോകത്തിന്റെ പ്രഥമനഗരങ്ങളിൽ ഒന്നായി തീരുമെന്നാണ് കേട്ടൊ ശിഖൂ

  ReplyDelete
 16. This comment has been removed by the author.

  ReplyDelete
 17. ബാംഗ്ലൂര്‍ നഗരം കാലാവസ്ഥ കൊണ്ട്, പ്രകൃതി കൊണ്ട് ധന്യമാണ്. എന്നാല്‍ എയര്‍പോര്‍ട്ട് ഒഴിച്ചുള്ള ഭാഗങ്ങള്‍ പലപ്പോഴും വൃത്തി ഹീനമാണ്. വാടകയും ജീവിത ചിലവും കൂടുതലും. രണ്ടാഴ്ച സൈപ്രുസിലെ ലാര്നാകയില്‍ താമസിച്ചതിനേക്കാള്‍ കൂടുതല്‍ തുക വാടകയായി ബാംഗ്ലൂരിലെ വെറും രണ്ടു ദിവസത്തെ താമസത്തിന് വേണ്ടി എനിക്ക് നല്‍കേണ്ടി വന്നു. അതും അത്രയും നല്ലതല്ലാത്ത ഒരു മൂന്ന് ബെഡ് റൂം അപാര്‍ട്ട് മെന്റിന്. ബഹളം നിറഞ്ഞ ഈ നഗരം എന്റെ കുടുംബത്തിനു ഇഷ്ടപ്പെടാതെ നാല് ദിവസത്തെ പ്ലാന്‍ ഉപേക്ഷിച്ചു പോന്നു! സഞ്ചാരികളെ തട്ടിക്കുന്നവരുടെ കേന്ദ്രമാണ് ഈ നഗരം. സത്യസന്ധത പുലര്‍ത്താത്ത പൊതു മര്യാദ പാലിക്കാത്ത നഗര വാസികളില്ലാതെ എങ്ങിനെയാണ് ഒരു ഐ ടി നഗരം ബാംഗ്ലൂരില്‍ ഉണ്ടാകാനാകുക? ടിപു സുല്‍ത്താന്‍ നിര്‍മിച്ച നല്ലൊരു നഗരത്തിന്റെ ഭാഗങ്ങളാണ് ഇപ്പോഴും അവിടത്തെ പ്രധാന സന്ദര്‍ശക കേന്ദ്രങ്ങള്‍ എന്നത് തന്നെ നഗരം വികസിക്കുന്നില്ല എന്നതിന് തെളിവാണ്.

  ഇന്ത്യയിലെ പല നഗരങ്ങളെ അപേക്ഷിച്ചും ബാംഗ്ലൂര്‍ നല്ലതാകാം. എന്നാല്‍ ഐ ടി കമ്പനികളുള്ളത് കൊണ്ട് മാത്രം ഒരു നഗരം നല്ലതാകണം എന്നില്ല. OUTSOURCED എന്ന ഒരു സിനിമ ഇന്ത്യയിലെ ഈ ദുരവസ്ഥ വളരെ രസകരമായി ചിത്രീകരിച്ചിട്ടുണ്ട്. ഏതായാലും ബ്ലോഗ്‌ ചെയ്യുന്നത് നല്ലത് തന്നെ.

  ReplyDelete
 18. ഈ ശ്രമം നന്നായി, സത്യത്തില്‍ നമ്മള്‍ നമ്മൂടെ നാടിനെ കുറിച്ച് പഠിക്കുകയില്ല എന്നിട്ട് മറ്റുള്ളവയെ കുറിച്ച് പഠിക്കുകയും ചെയ്യും..

  ReplyDelete