
BMTC യില്‍ പുലര്‍ച്ചെ 5 മണിക്ക് മജെസ്റ്റിക് എത്തി. ഉടനെ രാജഹംസ യില്‍ കയറി, എക്സ്പ്രസ്സ് ഹൈവേ യിലൂടെ ബസ് മുന്നോട്ടു കുതിച്ചു. വിന്‍ഡോ അടച്ചിട്ടും ഉള്ളിലേക്ക് തണുപ്പടിക്കുന്നു, അഴിച്ചു വെച്ച ജാക്കറ്റ് വീണ്ടും അണിഞ്ഞു.
ബാംഗ്ലൂരിലെ അത്ര തണുപ്പില്ല ഇവിടെ എന്ന് തോനുന്നു, മൈസൂരില്‍ എത്തിയാല്‍ പിന്നെ പത്താം ക്ലാസ്സിലെ ഹിസ്റ്ററി ബുക്ക് വായിക്കുന്ന ഒരു പ്രതീതി തോന്നും. മൈസൂര്‍ ചരിത്രം അയവിറക്കി കൊണ്ടിരിക്കുമ്പോയാണ് തിരക്കിനിടയില്‍ ഒരു പരിജയമുള്ള മുഖം കണ്ണില്‍ കുടുങ്ങിയത്.
"അത് സെമീനയല്ലേ? അതെ, അവള്‍ തന്നെ!"
അഞ്ച് മുതല്‍ എട്ട് വരെ എന്റെ കൂടെ പഠിച്ച വെളുത്ത വട്ടമുഖമുള്ള സുന്ദരികുട്ടി. എന്നെ കണ്ടതും അവള്‍ കൂടെയുള്ള ഒരു തടിയന്റെ മറവിലേക്ക് നിന്നു. കുറ്റി താടി വെച്ച ഒരു ആജാനബഹു. അയാളുടെ മറവില്‍ നിന്നും അവള്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു. പിന്നെ ഞാന്‍ അവളെ നോക്കിയില്ല. മനസ്സില്‍ ഒരുപാട് ചോദ്യങ്ങളുമായി പ്ലാറ്റ്ഫോംമിലേക്ക് നടന്നു.
വീരപ്പന്റെ കാടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ മനസ്സനുവദിച്ചില്ല. മനസ്സപ്പോള്‍ അഞ്ചാം ക്ലാസ്സിലായിരുന്നു. കൂട്ടുകാര്‍കിടയില്‍ അല്പം വിരവും, അഭിമാനവും കൂടുതലാണ് എനിക്ക്, എന്ന അഹങ്കാരത്തോടെ നടന്നിരുന്ന കാലം.
എതിര്‍വശത്തെ ബെഞ്ചിലിരിക്കുന്ന പെണ്‍കുട്ടിയുടെ കളി എനികത്ര പിടിച്ചില്ല, ഞാന്‍ എന്ത് ചെയ്താലും അവളും അതുപോലെ ചെയ്യുന്നു. ഞാന്‍ നഖം കടിച്ചാല്‍ അവളും കടിക്കും, ബെഞ്ചില്‍ കൈ വെച്ച് കിടന്നാല്‍ അവളും കിടന്നു എന്നെ തന്നെ നോക്കിനില്‍ക്കും. ആദ്യം എനികത്ര പിടിച്ചില്ല എങ്കിലും, പിന്നെ പിന്നെ അതിലോരാനന്ദം എനിക്കും തോന്നി തുടങ്ങി.
ഒരു ദിവസം ബുക്കില്‍ നിന്നും പേജ് പറിച്ച് അതില്‍ എന്തോ എഴുതുകയും എന്നെ നോക്കി ചിരിക്കുകയും ചെയ്തു. ഒന്നാം നിലയില്‍ നിന്നും ക്ലാസ്സ് കഴിഞ്ഞു കോണി പടിയിറങ്ങുമ്പോള്‍ അവള്‍ എന്നെയും കാത്ത് താഴെ നില്‍ക്കുന്നു.
എന്റെ നേരെ കൈനീട്ടി അവള്‍ പറഞ്ഞു "ന്നാ..."
അവളുടെ കൈകള്‍ വിറക്കുന്നുണ്ടായിരുന്നു, നാണിച്ചു തലകുനിച്ച്, ഒരേ സമയം നാണവും പേടിയും അവളുടെ മുഖത്ത് ഞാന്‍ കണ്ടു.
"നിന്റെ തന്തക്ക് പോയി കൊടുക്ക്" എന്ന ഡയലോഗ് കാച്ചി ഞാന്‍ തിരിഞ്ഞു നടന്നു.
എന്റെ 'അഞ്ച്' പൈസ വിലയുള്ള അഭിമാനം ഒരു പീക്കിരി പെണ്ണിന്റെ മുന്നില്‍ അടിയറവ് വെക്കണോ?
നടന്ന സംഭവം ഞാന്‍ തന്നെ എല്ലാവരെയും അറിയിച്ചു. അങ്ങനെ എന്റെ 'അഞ്ച്' പൈസ വിലയുള്ള അഭിമാനത്തിന്റെ വില 'പത്ത്' രൂപയായി ഉയര്‍ന്നു. 'ഹീറോ' എന്ന റാങ്കില്‍ നിന്നും കൂട്ടുകാര്‍ക്കിടയില്‍ ഞാന്‍ 'സൂപ്പര്‍ ഹീറോ' ആയി.
നാട്ടില്‍ എത്തി കൂട്ടുകാരില്‍ നിന്നും വിവരങ്ങള്‍ അറിഞ്ഞു. അവളുടെ ഉപ്പ ഒരു അപകടത്തില്‍ മരിച്ചു. മകളെ നല്ല രീതിയില്‍ കെട്ടിക്കണം എന്ന അയാളുടെ ആഗ്രഹം നടന്നില്ല. പിന്നെ കുറച്ചു കാലം വീട്ടിലിരുന്നു. പല ആലോചനകളും വന്നെങ്കിലും ഒന്നും നടന്നില്ല. പിന്നെ പിന്നെ ഒന്നും വരാതെയായി. അവസാനം മൈസൂരില്‍ നിന്നും വന്ന ഈ കല്യാണത്തിന്നു അവള്‍ സമ്മതം മൂളി.. ഒരു ജീവിതം, ഒരാണിന്റെ തണല്‍, അത് അവളും ആഗ്രഹിച്ചിരുന്നു.
----------------------------------------------------------------------------------------------------
ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് പോകുന്ന ബസ്സുകളില്‍, കുട്ടികളോട് മലയാളവും ഭര്‍ത്താവിനോട് ഉറുദുവും സംസാരിക്കുന്ന യുവതികളെ കാണാറുണ്ട്. തലയില്‍ മുല്ലപൂവും, മൂക്കില്‍ മുക്കുത്തിയും, കൈ നിറയെ മൈലാഞ്ചിയും, കരി വളകളും, കാലില്‍ വെള്ളി പാദസരവും, മിഞ്ചിയും അണിഞ്ഞ യുവതികള്‍. അവരുടെ പുറമേ കാണുന്ന ചിരിക്കുള്ളില്‍ ഒരു വലിയ സത്യമുണ്ട്, കണ്ണീരിന്റെ കഥകളുണ്ട് എന്ന് ഞാന്‍ മനസ്സിലാക്കി.
"മലബാറിലെ 16-നും 26-നും ഇടയില്‍ പ്രായം വരുന്ന സെമീനമാര്‍ക്ക് പറയാനുള്ള കഥ, അവരുടെ ജീവിത കഥ."
ആദ്യമായി കിട്ടിയ പ്രേമലേഖനം വായിക്കാന്‍ സാധിച്ചില്ല. അവള്‍ എന്തായിരിക്കും അതില്‍ എഴുതിയിരുന്നത്?
ReplyDeleteഇങ്ങനെയും ചില ജീവിതങ്ങള്‍... വിധിയുടെ കയ്യിലെ കളിപ്പാവകള്‍ പോലെ....
ReplyDeleteആശംസകള്‍..
manoharam.
ReplyDeletenalla ezhuthu.
aashamshakal..
ബാംഗ്ലൂരില്‍ നിന്നും നാട്ടിലേക്ക് പോകുന്ന ബസ്സുകളില്‍, കുട്ടികളോട് മലയാളവും ഭര്‍ത്താവിനോട് ഉറുദുവും സംസാരിക്കുന്ന യുവതികളെ കാണാറുണ്ട്.
ReplyDeleteഅവര്‍ സ്വയം സംസാരിയ്ക്കുന്ന സങ്കടങ്ങളുടെ ഭാഷ തിരിച്ചറിഞ്ഞതിന്...
അത് പകര്‍ന്നു തന്നതിന്....
നന്ദി
പച്ചപരമാര്‍ത്ഥം.. ഇല്ലായ്മകളെ ചൂഷണം ചെയ്യല്കളാണ് പലപ്പോഴും ഈ വിവാഹങ്ങള്‍.. തീവ്രത ഉള്‍ക്കൊണ്ട് എഴുതി..
ReplyDeleteമലബാറില്‍ ഒരു പരിധി വരെ മൈസൂര്‍ കല്യാണത്തെ നിയന്ത്രിക്കാന്‍ ആയിട്ടുണ്ട്
ReplyDeleteഎന്നാലും ആദ്യമായിട്ടാ ഒരു പെണ്‍കുട്ടി ആണ്‍ കുട്ടിക്ക് ലെറ്റര്‍ കൊടുക്കുന്നത് കേള്‍ക്കുന്നത് അതും സ്കൂളില്‍ പഠിക്കുമ്പോള്‍ സമ്മതിക്കണം മച്ചൂ നിന്നെ
മനസ്സില്‍ വല്ലാതെ തട്ടി മാഷേ.
ReplyDeleteനല്ല എഴുത്ത്.
എന്നാലും പഹയാ, അസൂയ തോന്നുന്നു...സ്കൂളില്‍ ഈ തുടക്കമായിരുന്നെങ്കില്‍ അവസാനം താന്‍ എവിടെയാ നിര്‍ത്തിയത്?
വളരെ നന്നായി അവതരിപ്പിച്ചു.
ReplyDeleteകഷ്ടമായിട്ടോ, എന്നാലും ഒരാള്‍ ഇങ്ങോട്ട് നീട്ടിയ പ്രണയലേഖനം നിരസിക്കെണ്ടായിരുന്നു. (ഒരെണ്ണം കിട്ടാന്‍ എത്ര കൊതിചിട്ടുന്ടെന്നോ). മൈസൂര്‍ കല്യാണംഅല്ലെങ്കിലും കൂടെ പഠിച്ച ചില കുട്ടികളെ അവരുടെ ഇപ്പോഴത്തെ അവസ്ഥയില്‍ കാണുമ്പോള്‍ അറിയാതെ കണ്ണ് നിറയാറുണ്ട്.
ReplyDeleteശിഖണ്ഡി..എന്തായാലും തുടക്കത്തിൽ തന്നെ ഒരു കാര്യം പറയാതെ വയ്യ...ഒരു പ്രേമലേഖനം തന്ന പെൺകുട്ടിയെ ഓടിച്ചത് ശരിയായില്ല കേട്ടോ...അതിന്റെ സ്വപ്നങ്ങൾ തകർക്കുന്നതിനു തുടക്കമിട്ടത് താങ്കളായിപ്പോയല്ലോ... :)
ReplyDeleteവളരെ പ്രാധാന്യമുള്ള ഒരു വിഷയമാണ് താങ്കൾ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വളരെ നന്നായി എഴുതി..സാമ്പത്തികബാധ്യതകളിൽനിന്നും രക്ഷപെടാൻ സ്വയം കുരുതി കൊടുക്കുന്ന ജീവിതങ്ങൾ..ആ ജീവിതങ്ങളെ വരികളായിലൂടെ പങ്കുവച്ചതിന് പ്രത്യേക അഭിനന്ദനങ്ങൾ
@ khaadu..:-
ReplyDelete@ Manoj vengola:-
വിരുന്നിനു നന്ദി... കൂടുതല്‍ വിഭവങ്ങള്‍ ഇനിയും ഒരുക്കാം, വരണം ഈ കൊച്ചു കുടിലിലേക്ക് ...
@സുരേഷ് കീഴില്ലം:-
ഓരോ യാത്രകളിലും, ഓരോ അനുഭവങ്ങള്‍. നിങ്ങളുടെ യാത്രകളില്‍, നിങ്ങള്‍ക്കും കാണാന്‍ കഴിയും ഇതുപോലുള്ള മുഖങ്ങള്‍
@Jefu Jailaf:-
ഇത്തരം വിവാഹങ്ങളുടെ ലക്‌ഷ്യം സാമ്പത്തിക ലാഭം മാത്രമാണ്.
നന്ദി അറിയിക്കുന്നു
@കൊമ്പന്‍:-
ReplyDeleteപരിധി വരെ എന്ന് പറഞ്ഞത് ശരിയാണ്.
പിന്നെ ലെറ്റര്‍, അത് ശരിക്കും ഒരനുഭവം തന്നെയാ... ആ ലെറ്റര്‍ പിന്നീട് എന്റെ ജീവിതത്തില്‍ ഒരുപാട് കുഴ്പ്പങ്ങലുണ്ടാക്കി.
@പൊട്ടന്‍:-
അസൂയ പെടേണ്ട, കാരണം അതെന്റെ ആദ്യതെതും അവസാനതെതുമായ പ്രേമലെഖനമായിരുന്നു. അതും വായിക്കാന്‍ കഴിയാതെ പോയ പ്രേമലേഖനം.
@ആറങ്ങോട്ടുകര മുഹമ്മദ്:-
നന്ദി.. ഇവിടം വരെ വന്നതിനും, വര്‍ത്തമാനം പറഞ്ഞതിനും
എഴുത്ത് നന്നായിട്ടുണ്ട് ,സെമീനമാര്‍ ഒരു പാടുണ്ട് നമ്മുടെ നാട്ടില്‍ ,
ReplyDeleteനന്നായിരിക്കുന്നു. പടം പ്രത്യേകിച്ചും.
ReplyDeleteസാമൂഹികവശങ്ങളെപ്പറ്റി അത്ര വിശദീകരിച്ചില്ലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി. വികാര തീവ്രതയിലേക്കെത്തി മനസ്സ് സെമീനയോടൊപ്പം പാറിപ്പറക്കാന്‍ തുടങ്ങിയപ്പോളേക്കും വിഷയം മാറി! മലബാറിലെ സെമീനമാരെപ്പറ്റി പറയാതെ പറഞ്ഞാല്‍ മതിയായിരുന്നു...
അവൾ രണ്ട് വട്ടം മരിച്ചു.:(
ReplyDeleteനന്നായി ശിഖണ്ഡീ....ഓർമ്മകളിലെ സുഖകരമായ ഒരു യാത്രയും അവസാനം ഒരിറ്റു കണ്ണീരും..
ReplyDeleteപിന്നെ ഈ പോസ്റ്റ് എന്റെ ഡാഷ്ബോർഡിൽ വരുന്നില്ല...
സസ്നേഹം,
പഥികൻ
ഷിബു പറഞ്ഞതുപോലെ എന്നാലും ആ പ്രേമലേഖനം അങ്ങനെ അങ്ങോട്ട് നിഷേധിക്കേണ്ടിയിരുന്നില്ല.
ReplyDeleteനമുക്കു ചുറ്റും എത്രയെത്ര പാവം സെമീനമാർ.
പാവം സെമീന. അവളുടെ കഥ ദുഖിപ്പിച്ചു.
ReplyDeleteകുമാരന്റെ കമന്റ് , അതാണ് സത്യം. എഴുത്തിഷ്ടമായി......സസ്നേഹം
ReplyDeleteente blog il varunnathinum comment idunnathinum nanni... ellam kaanunnund... reply idaanulla moodil aavilla palappozhum... onnum karutharuthu....
ReplyDeletetHanks for all ur comments and supports tht keeps me goin ... :)
Post nannayittund... wishes <3
മൈസൂര്‍ വിവാഹങ്ങള്‍, അത് കണ്ണുനീരില്‍ ചാലിച്ച തുടര്‍ ജീവിതത്തിന്റെ തുടക്കം.. അല്‍പ്പമൊക്കെ നിയന്ത്രിന്ക്കാന്‍ ആയെങ്കിലും ഇപ്പോഴും മൈസൂര്‍ വിവാഹം നടക്കുന്നു...
ReplyDeleteഎന്നാലും ആ കത്തില്‍ എന്തായിരുന്നിരിക്കും ! 'ഇനി മേലാല്‍ ക്ലാസില്‍ ഇരുന്നു എന്നെ നോക്കരുത്' എന്നോ മറ്റോ... :)
ReplyDeleteഏയ് ആവില്ല, അതൊരു പ്രേമലേഖനം തന്നെ ആയിരുന്നിരിക്കും അല്ലെ! പാവം ആ കുട്ടി...
ഇതുപോലുള്ള സെമീനമാരുടെ കഥകള്‍ക്ക് ഒരവസാനം ഉണ്ടാവുമോ :(
@ ഷിബു തോവാള:-
ReplyDeleteനിങ്ങളുടെ ഈ വാക്കുകള്‍, അതെന്റെ കൂടുതല്‍ വിഷമിപ്പിച്ചു (അതിന്റെ സ്വപ്നങ്ങൾ തകർക്കുന്നതിനു തുടക്കമിട്ടത് താങ്കളായിപ്പോയല്ലോ)
@ സിയാഫ് അബ്ദുള്‍ഖാദര്‍:-
അതെ... ഒരു കൂരകുള്ളില്‍ മാത്രം ഒടുക്കുന്ന സങ്കടങ്ങള്‍...
@ രഘു:-
പറ്റിയില്ല.. അവളെ കണ്ടപ്പോള്‍ എന്റെ പഴയ പ്രണയമല്ല എന്നെ വിഷമിപ്പിച്ചത്, അവളുടെ ഇപ്പോഴത്തെ ജീവിത ചുറ്റുപാടുകളാണ്.
@ കുമാരന്‍ | kumaran:-
ശരിയാവാം. ആ തടിയന്റെ മനസ്സിലും ഉണ്ടാവില്ലേ സ്നേഹവും, പ്രണയവും... അതഅവള്‍ക്കു വേണ്ടുവോളം കിട്ടുന്നുണ്ടാവാം.
@ പഥികൻ:-
ReplyDeleteസുഖകരമായ ഒരു യാത്ര, അത്ര സുഖമല്ലാത്ത ചില കാഴ്ചകളും.
(ഞാന്‍ ഫോളോ ചെയുന്ന പലരുടെയും പോസ്റ്റ് പലപ്പോഴും എന്റെ ഡാഷ്ബോര്‍ഡ് ലും വരാറില്ല)
@ എഴുത്തുകാരി:-
ഇപ്പോള്‍ അങ്ങനെ തോനുന്നു...
@keraladasanunni:-
@ ഒരു യാത്രികന്‍:-
നന്ദി... വരണം ഇനിയും
@ Nishagendhi:-
Its OK No Prob. എവിടെ വന്നതിനു നന്ദി...
@ elayoden:-
ReplyDeleteനന്ദി...
@ Lipi Ranju:-
ഞാനും ചിന്തിക്കാറുണ്ട്. അവള്‍ എന്തായിരിക്കും അതില്‍ എഴുതിയിരുന്നത് എന്ന്. "എന്നെ നോക്കരുത്'" എന്നൊന്നും ആവാന്‍ വഴിയുള്ള അല്ലെ? കമന്റ് ഇഷ്ട്ടായി... ഇനിയും വരണം
@ (പേര് പിന്നെ പറയാം):-
ആ ഫോട്ടോ, ടൈംസ് ഓഫ് ഇന്ത്യ യില്‍ മൈസൂര്‍ വിവാഹങ്ങളെ കുറിച്ചൊരു ആര്‍ട്ടിക്കിള്‍ കണ്ടപ്പോള്‍ അതില്‍ നിന്നും അടിച്ചു മാറ്റിയതാണ്...
നന്ദി... ഇനിയും വരണം...
aarum paraayatha yadharthyangal...... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE...........
ReplyDeleteമൈസൂർ കല്യാണത്തിൽ പെട്ട് അങ്ങിനെയെത്രെയെത്രെ സമീനമാരുണ്ടാകും!...എഴുത്ത് നന്നായി
ReplyDeletebhaavukangal
ശിഖണ്ഡിയല്ലേ...
ReplyDeleteപ്രണയത്തെ എങ്ങിനെ തഴയാതിരിക്കും..!
പിന്നെ മലബാറിലെ പെൺകുട്ടികൾക്കിപ്പോഴും ഈ ഗതികളുണ്ടോ ഭായ്
പ്രിയപ്പെട്ട സുഹൃത്തേ,
ReplyDeleteഇങ്ങിനെ ഒരു ദുരന്തം നമ്മുടെ നാട്ടില്‍ നടക്കുന്നു എന്ന് അറിഞ്ഞിരുന്നില്ല. തലസ്ഥാനത്തെ മാലി കല്യാണങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്!
പിന്നെ, ഇപ്പോള്‍ കുറ്റബോധം തോന്നുന്നുണ്ടോ...?അന്ന് ആ കുറിപ്പ് വാങ്ങിയിരുന്നെങ്കില്‍ സെമീനക്ക് ഇന്നൊരു നല്ല ജീവിതം ലഭിക്കുമായിരുന്നു,അല്ലെ?
എഴുത്ത് നന്നായി...!അഭിനന്ദനങ്ങള്‍....!
സസ്നേഹം,
അനു
സാക്ഷര കേരളത്തില്‍ ഇത് പോലെ ധാരാളം സമീന മാര്‍ ഉണ്ടായികൊണ്ടിരിക്കുന്നു , ഈ ചൂഷനങ്ങള്ക് ഒരു അവസാനം കാണല്‍ അത്യാവശ്യം ആയിരിക്കുന്നു , പിന്നെ ആ ലെറ്റര്‍ നിരസിക്കണ്ടാര്നു
ReplyDeleteansal meeran shukoor
ഈ ലോകത്തു ശുഭകരങ്ങളെക്കാള്‍ നടക്കുന്നത് അശുഭകരങ്ങളായ കാര്യങ്ങളാണ്.
ReplyDeleteഅതെല്ലാം മനുഷ്യന്റെ അവിവേകം കൊണ്ടും!കൂടാതെ ,ഭരണവും നിയമവും നോക്ക് കുത്തികള്‍ ആവുകയും ചെയ്താല്‍ സംഗതി പൂര്‍ണ്ണമായി!
ആ പ്രേമലേഖനം അങ്ങനെ അങ്ങോട്ട് നിഷേധിക്കേണ്ടിയിരുന്നില്ല.
ReplyDeleteനന്നായി പറഞ്ഞിരിയ്ക്കുന്നു
ചിലപ്പോഴൊക്കെ വിവേകം വൈകിയെ എത്താറുള്ളു........., അതെന്തായാലും ചുറ്റുപാടുമുള്ള ജീവിതദുഃഖങ്ങള്‍ കണ്ടു മറക്കാതിരുന്നതിനു
ReplyDeleteഒരുമാര്‍ക്ക്.
ഇനിയും എത്രയോ സമീനമാർ...!! നന്നായി അവതരിപ്പിക്കാൻ കഴിഞ്ഞു..!! ആശംസകൾ..!!
ReplyDeleteസെമീനയുടെ ഇന്നത്തെ വിഷമത്തേക്കാൾ, ‘അന്നത്തെ’ വിഷമം ഓർത്തിട്ടാണ് സങ്കടം തോന്നുന്നത്. അവളുടെ ആത്മാഭിമാനത്തിന് എന്തു ക്ഷതം തോന്നിയിട്ടുണ്ടാവും. ചിലപ്പോൾ ഇന്നവൾക്ക് വിഷമങ്ങളില്ലായിരിക്കാം (അതങ്ങനെ തന്നെ ആവട്ടേ ഈശ്വരാ.) കണ്ണുനിറഞ്ഞത് അവൾ ആദ്യമായി സ്നേഹിച്ചയാൾ അത് നിഷ്കരുണം നിരസിച്ചത് ഓർത്തതുകൊണ്ടാവാം.
ReplyDeleteവിഷമം തോന്നണ്ട കേട്ടോ.
മൈസൂര്‍ കല്യാണം എന്താണെന്ന് അറിയാന്‍ താല്പര്യം ഉണ്ട്
ReplyDeleteഅവള് നീട്ടിയ കടലാസില്‍ എന്തായിരുന്നൂന്നു ഒന്ന് നോക്കാമായിരുന്നു എങ്കില്‍ ചിലപ്പോള്‍ ഇപ്പോള്‍ അവളെ ഒരു ആജാ....അങ്ങനത്തെ ആളുടെ [ ന്റമ്മോ...!ഇങ്ങനെ കടുപ്പമുള്ള വാക്കൊന്നും ഉപയോഗിക്കല്ലേ.;-) ] കൂടെ നിക്കേണ്ടത് കണ്ടു ദുഖിക്കേണ്ടി വരുമായിരുന്നോ..?
ReplyDelete@ jayarajmurukkumpuzha:-
ReplyDelete@ മാനവധ്വനി:-
സുഹൃത്തുക്കളെ നന്ദി. വീണ്ടും വരണം
@മുരളീമുകുന്ദൻ:-
ശിഖണ്ടിയായത് ഇപ്പോയാണ്.
മൈസൂര്‍ കല്ല്യാണം ഒരു പരുധിവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിവാഹങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും സ്ത്രീധനത്തുക കൊണ്ട് ആര്‍ഭാട വിവാഹങ്ങള്‍ നടത്തുമ്പോള്‍ അതില്‍നിന്ന് മാറിനില്‍ക്കാനും ആവശ്യപെട്ടുകൊണ്ട് പല സംഘടനകളും മുന്നോട്ട് വന്നിട്ടുണ്ട്.
@anupama:-
കുറ്റബോധം തോന്നുന്നു. അന്ന് പ്രായം വളരെ കുറവല്ലേ, എന്ന് കൂടെ ചിന്തിക്കുന്നു
@ Ansal Meeran Shukoor:-
ReplyDelete@ ഇസ്മായില്‍ കുറുമ്പടി:-
@ Mohiyudheen:-
@ surajazhiyakam:-
@ ആയിരങ്ങളില്‍ ഒരുവന്‍:-
@ ഗീത:-
എന്റെ മനസ്സിലെ വരികള്‍ വായിച്ചതിനു നന്ദി. പല പ്രായത്തിലും പല രീതിയിലുള്ള പ്രണയമാണ്. ചിലത് ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്നു, ചിലത് മറക്കാനും.
@ Kattil Abdul Nissar:-
ReplyDeleteവിശദമാക്കാന്‍ സമയമില്ല. അതുകൊണ്ട് മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്ത താഴെ ഇടുന്നു.
"വനിതാ കമീഷന്‍െറ ഇടപെടല്‍മൂലം ഇടക്കാലത്ത് കുറഞ്ഞ മൈസൂര്‍ കല്യാണം വീണ്ടും സജീവമാകുന്നു. ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ വിവാഹമോചിതരായി സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്ന യുവതികളായ അമ്മമാരുടെ എണ്ണം കൂടുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ആനുകൂല്യത്തിനുള്ള അപേക്ഷകളാല്‍ വിവാഹമോചിതരായ പെണ്‍കുട്ടികളുടെ കണക്ക് ഞെട്ടിപ്പിക്കുന്നതാണ്.
തമിഴ്നാടിനോട് അതിര്‍ത്തി പങ്കിടുന്ന വഴിക്കടവ് പഞ്ചായത്തില്‍ മാത്രം വിവാഹമോചിതരായ പെണ്‍കുട്ടികളുടെ എണ്ണം ഇരുനൂറോളമാണ്. ഇതില്‍ 90 ശതമാനവും മൈസൂരിലേക്ക് വിവാഹം കഴിച്ചവരാണ്. മിക്കവരും ഒന്നും രണ്ടും കുട്ടികളുടെ അമ്മമാരുമാണ്. ജില്ലയിലെ മറ്റു പഞ്ചായത്തുകളായ എടക്കര, മൂത്തേടം, പോത്തുകല്‍, ചുങ്കത്തറ പഞ്ചായത്തുകളിലും വിവാഹമോചിതരായ അമ്മമാരുടെ എണ്ണം കൂടുതലാണ്. മുസ്ലിം പെണ്‍കുട്ടികളാണ് കൂടുതലും ഇരകളാകുന്നത്. 18നും 35നും ഇടയില്‍ പ്രായമുള്ളവരാണിവര്‍. കേരളത്തില്‍ നിലനില്‍ക്കുന്ന വര്‍ധിച്ച സ്ത്രീധന തുകയാണ് മൈസൂരിലേക്ക് വിവാഹം കഴിച്ചയക്കാന്‍ നിര്‍ധന കുടുംബങ്ങള നിര്‍ബന്ധിക്കുന്നത്.
പത്ത് പവനും 20,000 രൂപയും കൊടുത്താല്‍ അന്യ സംസ്ഥാന വിവാഹം നടക്കും. ആലോചനയുമായി വരുന്ന യുവാവിനെകുറിച്ച് ശരിയായ രീതിയിലുള്ള ഒരന്വേഷണംപോലും നടത്താതെയാണ് വിവാഹം ഉറപ്പിക്കുന്നത്. വരന്‍െറ കൂടെ വരുന്ന ബന്ധുക്കള്‍പോലും വ്യാജന്‍മാരാണെന്ന സത്യം പലരും മനസ്സിലാക്കാന്‍ വൈകും. വിവാഹ ദല്ലാള്‍മാരാണ് ചതിക്ക് കളമൊരുക്കുന്നത്. സ്ത്രീധനമായി നല്‍കുന്ന പണവും പണ്ടവും കൈക്കലാക്കുന്നതുവരെ മാന്യമായ പെരുമാറ്റമാണ് പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നത്. സ്ത്രീധനം മുഴുവനും കൈക്കലാക്കി കഴിഞ്ഞാല്‍ മര്‍ദനം തുടങ്ങും. സ്വയം തെറ്റിപ്പിരിഞ്ഞുപോകാനാണ് പല കാരണങ്ങള്‍ പറഞ്ഞുള്ള ക്രൂര മര്‍ദനം. ഒടുവില്‍ സഹികെട്ടാണ് പലരും തിരിച്ചെത്തുന്നത്.
മകള്‍ മാത്രമല്ല, പറക്കമുറ്റാത്ത പേരക്കുട്ടികളും വൃദ്ധരായ മാതാപിതാക്കള്‍ക്ക് ബാധ്യതയായി മാറുന്നു. ഇക്കാര്യത്തില്‍ കമീഷന്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ഭാര്യയും കുട്ടികളുമുള്ളവര്‍പോലും വരനായി ജില്ലയിലെത്തിയിരുന്നു.
അന്യ സംസ്ഥാന വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുക, വിവാഹിതരാകുന്നവര്‍ അതാതു മഹല്ലുകള്‍, സഭകള്‍, കേന്ദ്രങ്ങള്‍ എന്നിവരുടെ സമ്മതപത്രം ഹാജരാക്കുക തുടങ്ങിയ വനിതാ കമീഷന്‍ നിര്‍ദേശങ്ങളൊന്നും നടപ്പാകാതെ പോയതാണ് മൈസൂര്‍ കല്യാണങ്ങള്‍ വീണ്ടും സജീവമാകാന്‍ കാരണം. മത സംഘടനകളുടെ നേതൃത്വവും ഇക്കാര്യം ഗൗരവമായി എടുത്തിട്ടില്ളെന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു."
Link: http://www.madhyamam.com/news/116166/110909
@ cinimalochana:-
ReplyDeleteനന്ദി. വീണ്ടും വരണം
നൊമ്പരപ്പെടുത്തീ ഈ പോസ്റ്റ്. എന്നാലും ആദ്യമായി കിട്ടിയ ലേഖനം അത് പ്രേമലേഖനമായിരുന്നോ എന്ന് അറിയാനെങ്കിലും ശ്രമിക്കണമായിരുന്നു.. ഓരോ യോഗങ്ങള്‍ :)
ReplyDeleteവയനാട്ടിലെത്തിയപ്പോഴാണ് ഈ മൈസൂര്‍ കല്യാണങ്ങളെ കുറിച്ചറീയുന്നത്..ഉപേക്ഷിക്കപെട്ട എത്രയോ സ്ത്രീകളെ ഞാനവിടെ കണ്ടിരുന്നു..പലരും രക്ഷപെട്ടെന്ന മട്ടിലാണ് പെരുമാറിയത്..
ReplyDeleteഇത് ഒരിക്കല്‍ ഇവിടെ നിന്ന് വായിച്ചിരുന്നു ..പിന്നീട് എവിടെയാണ് വായിച്ചതെന്ന് മറന്ന് പോയി. ഈ വിഷയം എനിയ്ക്കു നല്ല അറിവുള്ളതാണ് .. ഒരു ആണിന്റെ തണല്‍ കൊതിച്ചു ചില പെണ്‍കുട്ടികള്‍ , മക്കളെ രക്ഷപ്പെടും എന്നാശ്വസിച്ചു ആരെയെങ്കിലും ഏല്‍പ്പിച്ചു മണ ശാന്തി നേടുന്ന രക്ഷിതാക്കള്‍ ,
ReplyDeleteയത്തീം ആയതിന്റെ പേരില്‍, അല്ലെങ്കില്‍ ദാരിദ്രരായതിന്റെ കുടുംബങ്ങളുടെയോ നാട്ടുകാരുടെയോ നിര്‍ബന്ധത്തിനു വഴങ്ങി ഇത്തരം വിവാഹങ്ങള്‍ക്ക് പല കാരണങ്ങള്‍ ആണ് ,,,,, അപൂര്‍വ്വം ചില വിവാഹങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നത് കാണാറുണ്ടെങ്കിലും,
സ്വന്തം നാടും, സംസ്കാരവും, ഭാഷയും, വിട്ടു മലയാളി പെണ്‍കുട്ടികളെ തേടി എത്താന്‍ ഇവരെ പ്രേരിപ്പിക്കുന്നത് ഒരു കുടുംബജീവിതതോടുള്ള മോഹം മാത്രമല്ല എന്നത് ഉറപ്പാണ് .
വളരെ ഹൃദയ സ്പര്‍ശിയായി എഴുതി
Hi..... can ki have your email id....
ReplyDeletePls send ur mail id or contact number........
My mail id is
bangalorejalakam@gmail.com