Pages

Saturday, October 13, 2012

വെറുതെ ഒരു 'പതി' (पति)

 അലാറം അടിക്കാന്‍ തുടങ്ങി. ഇന്നും പത്തു മണിക്ക് വച്ച അലാറത്തിന്റെ ശബ്ദം കേട്ട് അയാള്‍ ദേഷ്യത്തോടെ എഴുന്നേറ്റു. തലേ ദിവസം കുടിച്ചുതീര്‍ത്ത മദ്യ കുപ്പികളില്‍ കാല്‍ തട്ടി വീണു പൊട്ടിയ ശബ്ദം മൂടി പുതച്ചു കിടക്കുന്ന ഭാര്യ കേട്ടില്ല. കാലില്‍ ഒട്ടിപിടിച്ച സിഗരറ്റ് കുറ്റിയുമായി അയാള്‍ നേരെ ബാത്ത്റൂമിലേക്ക്‌ നടന്നു.

 തേപ്പുകാരന്‍ തേച്ചു വച്ച വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നും കയ്യില്‍ കിട്ടിയ ഷര്‍ട്ടും പാന്റും വലിച്ചെടുത്തണിഞ്ഞു. ബൈക്കിന്റെ ചാവി തിരയുന്നത്തിനിടയില്‍ കിട്ടിയ സോക്സ് , ഷൂ അഴിച്ചു കാലില്‍ വലിച്ചു കയറ്റി വീണ്ടും ഷൂ ധരിച്ച് ചാവിക്കുള്ള തിരച്ചില്‍ തുടര്‍ന്നു. അവസാനം കിടക്ക വിരിക്കിടയില്‍ നിന്നും ചാവി കണ്ടുപിടിച്ചു. ഉറങ്ങുന്ന ഭാര്യയെ ഒന്നു നോക്കി ഹെല്‍മെറ്റുമായി ബൈക്കിനു നേരെ നടന്നു.

ഓഫീസില്‍ എല്ലാവരും ഉച്ചഭക്ഷണത്തിനായി ജോലി നിര്‍ത്തിയപ്പോഴും അയാള്‍ തന്റെ ജോലിയില്‍ മുഴുകി. രണ്ടു മണിക്കൂര്‍ ഇടവിട്ടുള്ള പുകവലിക്കായി അയാള്‍ തന്റെ കാബിനില്‍ നിന്നും പുറത്തിറങ്ങി. രാത്രി പത്തുമണിക്ക് കമ്പ്യൂട്ടര്‍ ലോക്ക് ചെയ്തു ഓഫീസില്‍ നിന്നും ഇറങ്ങി പാര്‍ക്കിംഗ് ഏരിയയിലേക്ക് നടന്നു.


ഒരുമണിക്കൂര്‍ കഴിഞ്ഞു വീട്ടില്‍ എത്തി ജനലുകള്‍ക്കിടയില്‍ ഭാര്യ വെച്ച വാതില്‍ 'കീ' എടുത്തു വീട്ടില്‍ കയറി. തന്റെ ബാഗും, ഹെല്‍മറ്റും സോഫയിലെക്കെറിഞ്ഞു. ഷൂ അഴിച്ചു, അത് കാലുകൊണ്ട്‌ റൂമിന്റെ മൂലയിലേക്ക് തട്ടി. ഫ്രിഡ്ജ്‌ തുറന്നു മദ്യ കുപ്പിയും കയ്യില്‍ കരുതിയിരുന്ന ഭക്ഷണ  പൊതിയുമായി ബെഡ്റൂമിലേക്ക്‌ നടന്നു. ഒരു സിഗററ്റിനു തീ കൊളുത്തി, ഒഴിച്ചു വെച്ച ലഹരി വലിച്ചു കുടിച്ചു. വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നുള്ള പുക ഒരു നേര്‍വരയായി പൊങ്ങി വായുവിലൂടെ പറന്നു ഇരുട്ടിലോളിച്ചു. അവസാനത്തെ തുള്ളിയും ആസ്വദിച്ച് പാതിയടഞ്ഞ കണ്ണുകളോടെ ഉറങ്ങുന്ന ഭാര്യയെ നോക്കി കിടക്കയിലേക്ക് വീണു. പാതി വലിച്ച അവസാനത്തെ സിഗരറ്റില്‍ നിന്നും പുക പല രൂപങ്ങളായി ഉയര്‍ന്നു കൊണ്ടിരുന്നു...

30 comments:

 1. ഫ്ലാറ്റിലെ 28G റൂമില്‍ ദിവസവും നടക്കുന്നത്....

  ReplyDelete
 2. പുക നിറഞ്ഞ ജീവിതം.............

  ReplyDelete
  Replies
  1. പുക നിറഞ്ഞ, പുകമറയില്‍ ഒരു ജീവിതം. സന്ദര്‍ശത്തിനു നന്ദി

   Delete
 3. പാതിയും വെറുതെ, പണിയും വെറുതെയാവുന്നത്...

  ReplyDelete
  Replies
  1. നന്ദി...സന്ദര്‍ശനം ഇനിയും വേണം.

   Delete
 4. ഒരു അവ്യക്തത ...തോന്നല്‍ എങ്കില്‍ ക്ഷമിക്കുക...പറയാന്‍ ഉദേശിച്ചത്‌ പറയാനായോ എന്നൊരു സംശയം

  ReplyDelete
  Replies
  1. ഒരു കുടുംബത്തില്‍ അവരുടെ രാത്രികളും, പകലും എല്ലാദിവസവും ഇങ്ങനെയാണെങ്കില്‍.
   ഉദേശിച്ചത്‌ അതാണ്‌. ബാക്കി നിങ്ങള്‍ക്ക് ഊഹിക്കാം...

   വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി...

   Delete
 5. പുകച്ചുരുളുകള്‍ പോലെ അലയുന്ന ജിവിതങ്ങള്‍..

  ReplyDelete
  Replies
  1. സന്ദര്‍ശത്തിനു നന്ദി...ഇനിയും വരണം

   Delete
 6. നന്നായിരുന്നു. എന്നാലും കുറച്ചു കൂടി വിശദമായെഴുതാമായിരുന്നു.

  ReplyDelete
  Replies
  1. കുറഞ്ഞ വാക്കില്‍ വലിയ കാര്യം. എങ്കിലും ശ്രമിക്കാം.... സന്ദര്‍ശത്തിനു നന്ദി

   Delete
 7. അധികം ഒന്നും ചിന്തിക്കണ്ടാത്ത ജീവിതം

  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
  Replies
  1. ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഒന്നുംമില്ല. എല്ലാ ദിവസങ്ങളും ഒരുപോലെ...
   സന്ദര്‍ശത്തിനു നന്ദി

   Delete
 8. " വെറുതേ ഒരു ജീവിതം "..
  ആര്‍ക്കോ വേണ്ടീ , എന്തിനോ വേണ്ടീ ..
  അണു കുടുംബങ്ങളിലേക്ക് ഒതുങ്ങുന്ന
  ഒരൊ മനസ്സുകളില്‍ നിന്നും വായിച്ചെടുക്കാവുന്നത് ..
  മനസ്സ് അലയാന്‍ വിട്ടിട്ട് , വെറുതേ ഒഴുകുന്നു ..
  ബന്ധങ്ങളോ ബന്ധനങ്ങളോ ഇല്ലാത്ത ജീവിത മുഖങ്ങള്‍ ..
  തൊഴിലോ , പ്രാരാബ്ദമോ തൊട്ട് തീണ്ടാത്ത
  ചിലയിടങ്ങളില്‍ ചിലത് .. കുറഞ്ഞ കാഴ്ചകളില്‍
  നിന്നും കൂടുതല്‍ വായിച്ചെടുക്കാനാകുന്നത് .........

  ReplyDelete
 9. എന്തൊരു ജീവിതാ ഇത്.കഷ്ടം.എന്തിനാ ജീവിക്കണത് ഇങ്ങനെ.

  ReplyDelete
  Replies
  1. സന്ദര്‍ശത്തിനു നന്ദി

   Delete
 10. ദെ ഒരു കാര്യം പറഞ്ഞേക്കാം ...ഇന്ന് മുതല്‍ റുടീന്‍ ചേഞ്ച്‌ വേണം...
  വെള്ളമടിക്കുമ്പോള്‍ ഭാര്യക്കും കൊടുക്ക്‌... അവളും മറക്കട്ടെ ദുഖങ്ങളും ഒറ്റപ്പെടലിന്‍റെ വേദനയും !!!
  എന്തൊരു ദുഷ്ടനാ നീ ...പാവമല്ലേ അവള്‍ അവള്‍ക്കും ഉണ്ടാവില്ലേ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹം.
  ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതെ രണ്ടു ജീവിതം ... ഒന്ന് മാത്രം ഇഷ്ടായി അവള്‍ നിനക്ക് വേണ്ടി ഭക്ഷണം പോലും ഉണ്ടാക്കുന്നില്ലല്ലോ നന്നായി
  അങ്ങനെ തന്നെ വേണം.

  ReplyDelete
 11. nannaayirikkunnu..nerchitrangal....

  ReplyDelete
 12. പെണ്ണുമ്പിള്ളയുടെ കാര്യം കട്ട പോക.

  ReplyDelete
 13. ഇങ്ങനെയും ചില ജീവിതങ്ങള്‍

  ReplyDelete
 14. ഐ ടി ജീവിതങ്ങള്‍ ചിലതിങ്ങനെയെന്ന് കേട്ടിരിക്കുന്നു

  ReplyDelete
 15. എന്ത് ജീവിതം ഇതു????
  വെറും ലഹരിക്ക്‌ അടിമപ്പെട്ട ഒരാളുടെ ഒരു ദിനം..

  ReplyDelete
 16. നല്ല പാതി!!!
  പിന്നെന്തിനാ അതേ റൂമിൽ വേറൊരു ജന്മം കൂടി. മദ്യം തിന്മകളുടെ മാതാവാണ്! 
  ആൽക്കഹോളിക്സ് പോലൊരു സംഭവമാണ് വർക്ക്‌ഹോളിക്സുകളും! ആർക്കോ വേണ്ടി എരിഞ്ഞു തീരുന്നവ! 

  ReplyDelete
 17. ഇതും ഒരു ജീവിതം.... വല്ലാത്ത ജീവിതം.

  ReplyDelete
 18. വലിയ സത്യങ്ങളെ ചുരുക്കി എഴുതിയത് രസകരമായി .... ആശംസകള്‍ ....

  ReplyDelete
 19. പതി നല്ല പാതിയാകാതകുന്നതിന്റെ പരിഛേദം..!

  ReplyDelete
 20. വെറുതെ ഒരു പോസ്റ്റു :)

  ReplyDelete