
വരും, എന്ന പ്രതീക്ഷയില്ല
വരാതിരുന്നാലോ, എന്ന ഭയവുമില്ല
"എന്റെ ഹൃദയമിടിപ്പില്‍ നീ ജീവിക്കും
എന്റെ ശ്വാസത്തില്‍ നീ ശ്വസിക്കും
എന്റെ ആഹാരത്തില്‍ നിന്നും നീ കഴിക്കും
എന്റെ ഉറക്കത്തിന്റെ പാതി നീ ഉറങ്ങും"
എല്ലാം നിന്റെ വാക്കുകള്‍...
ഞാനും ആഗ്രഹിച്ചു, അതെല്ലാം
വിധി, പുതിയ സ്ഥലത്ത് പുതിയ ജീവിതവുമായി നീ
ഞാനും പോകുന്നു, ദൂരെയുള്ള ആ സ്ഥലത്തേക്ക്
ഒരു നാള്‍ നീയും വരും
കാത്തിരിക്കുന്നു, പ്രതീക്ഷയില്ലാത്ത ഒരു കാത്തിരിപ്പ്...
"എന്റെ ഹൃദയമിടിപ്പില്‍ നീ ജീവിക്കും
ReplyDeleteഎന്റെ ശ്വാസത്തില്‍ നീ ശ്വസിക്കും
എന്റെ ആഹാരത്തില്‍ നിന്നും നീ കഴിക്കും
എന്റെ ഉറക്കത്തിന്റെ പാതി നീ ഉറങ്ങും"
എല്ലാം നിന്റെ വാക്കുകള്‍...
ഇത് തന്നെയല്ലേ മിക്ക പ്രണയവും... മിക്കതും വാക്കുകള്‍ മാത്രമാവുന്നു...
ശിഖണ്ടി .. കവിത പോലെ... അനുഭവം എഴുതി എന്നാണോ ലേബല്‍...
പ്രതീക്ഷയില്ലതെയും മനസ്സ് ചിലപ്പോൾ കാത്തിരിപ്പിൽ സുഖം കാണും!
ReplyDeleteശിഖണ്ഡി...മനസ്സിലെ വിരഹദു:ഖം വരികളിലൂടെ.. :)
ReplyDeleteഇത്തരം പ്രതീക്ഷകളും കാത്തിരിപ്പുകളും, പ്രണയവും, വിരഹവുമൊക്കെയല്ലേ മനുഷ്യജീവിതത്തെ മുൻപോട്ടു നയിക്കുവാൻ പ്രേരിപ്പിക്കുന്നത്..
വേണേല്‍ വന്നാ മതീന്നാണോ..
ReplyDeleteആശംസകളോടേ..
കാത്തിരിപ്പെന്നു പറയുന്നതേ പ്രതീക്ഷയല്ലേ...
ReplyDeleteവന്നാലും വന്നില്ലേലും ഒന്നുമില്ലല്ലേ ?
പ്രതീക്ഷയില്ലാത്ത കാത്തിരിപ്പ് ഒരു അസ്വസ്ഥതയല്ലേ. നല്ല വരികള്‍.
ReplyDeleteവരുമായിരിക്കും .... :)
ReplyDeleteവരാതിരുന്നാലോ, എന്ന ഭയവുമില്ല..പിന്നെന്തു കാത്തിരിപ്പ് ?
ReplyDeleteപുതിയ സ്ഥലത്ത് പുതിയ ജീവിതവുമായി നീ
ReplyDeleteഞാനും പോകുന്നു, ദൂരെയുള്ള ആ സ്ഥലത്തേക്ക്........
കൊള്ളാം നല്ല വരി.
വരും,വരാതിരിക്കുമോ...
ReplyDeleteപ്രതീക്ഷ മാത്രമാശ്രയം....
നാണം മറക്കാന്‍ നാണിക്കുന്നവര്‍ (രണ്ടാം ഭാഗം) ഇവിടെ
ReplyDeleteഇവിടെ പറയാന്‍ ശ്രമിക്കുന്നത്, ഇസ്ലാമും ഖുര്‍ആനും സ്ത്രീയെ കരിമ്പടത്തിനുള്ളില് കെട്ടിവരിഞ്ഞു അവളുടെ സര്‍വ്വ സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും എതിര് നില്ക്കുന്ന ഒരു പുരുഷമേധാവിത്വ സംവിധാനമാണോ അതോ.......
ഈ ലിങ്ക് ഇട്ടതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ദയവ ചെയ്ത് ഡിലിറ്റ് ചെയ്യുക
ചില പ്രതീക്ഷകളല്ലേ മുന്നോട്ടു നയിക്കുന്നത് ..ആശംസകള്‍ .
ReplyDeleteവരും വരാതിരിക്കില്ല ആശംസകള്‍
ReplyDeleteഇഷ്ടമുണ്ടെങ്കില്‍ മതി എന്നായിരിക്കും.
ReplyDeleteകാത്തിരിക്കുന്നു, പ്രതീക്ഷയില്ലാത്ത ഒരു കാത്തിരിപ്പ്...വരുന്നോ, നീ എന്റെ കൂടെ?
ReplyDeleteവരും, വരാതിരിക്കില്ല. പ്രതീക്ഷിച്ചു കാത്തിരിക്കൂ, അതല്ലേ സുഖം, അതല്ലേ നല്ലതു്.
ReplyDeleteഈ വരുമെന്നുള്ളതടക്കം എല്ലാ പ്രതീക്ഷകളും നമ്മുടെയൊക്കെ സന്തോഷങ്ങളെ ഇല്ലാതാക്കും...
ReplyDeleteവരും, വരാതിരിക്കില്ല :)
ReplyDeleteവരും, വരട്ടെ ?
ReplyDelete