Pages

Friday, November 7, 2014

ജോലി രാജിവെച്ചു

ഞാന്‍ എന്‍റെ ജോലി രാജിവെച്ചു. ഇന്നെന്‍റെ ഓഫീസിലെ അവസാനത്തെ ദിവസമാണ്. (ജോലി രാജിവെക്കാനുണ്ടായ കാരണം, മറ്റൊരവസരത്തില്‍ പറയാം) നാളെ മുതല്‍ ഞാനൊരു അണ്‍ എമ്പ്ലോയി ആണ് എന്നോര്‍ക്കുമ്പോള്‍ ചെറിയൊരു വിഷമം. എന്‍റെ വിഷമം മറ്റുള്ളവരോട് പറയുമ്പോള്‍ അവര്‍ പറയുന്നു “ജീവിത്തില്‍ റിസ്ക്‌ എടുക്കാണ്ടേ ഒന്നും നേടാന്‍ കഴിയില്ല” എന്ന്. ശരിയായിരിക്കാം, പക്ഷേ ഭാവിയെ കുറിച്ച് ആലോചിക്കുമ്പോള്‍, ഇനി എന്ത് ഒരു ചോദ്യവും ചെറിയൊരു ഭയവും.

“Keep in touch” “All the best” എന്നിങ്ങനെ ഉള്ള സ്ഥിരം വാക്കുകള്‍ കേട്ട് ഞാന്‍ പടിയിറങ്ങുമ്പോള്‍, “ഇവന് വലിയ എന്തോ ഓഫര്‍ കിട്ടിയിട്ടുണ്ട് അതാവും പിരിഞ്ഞു പോവാനുള്ള കാരാണം പറയാത്തത്” എന്ന് ചിന്തിക്കുന്ന ചിലര്‍. “ഇവന്‍ നമ്മളെക്കാളും വലിയവനായോ” എന്ന പേടിയും, അസൂയ നിറഞ്ഞ മുഖങ്ങളുമായി മറ്റുചിലര്‍. ഞാന്‍ ചെയ്യുന്ന അത്രയും ജോലികള്‍ ഇനി നമ്മള്‍ ചെയ്യേണ്ടി വരുമല്ലോ എന്ന ദുഃഖത്തിലിരിക്കുന്ന എന്‍റെ ജൂനിയര്‍ പിള്ളേര്‍. എനിക്ക് പകരം പുതിയ ആളെ നിയമിക്കാന്‍ തിരക്ക് കൂട്ടുന്ന ടീം ലീഡറും, ആളെ തപ്പുന്ന എച് ആര്‍ ഡിപാര്‍ട്ട്‌മെറ്റും. ഇതിന്‍റെ എല്ലാം ഇടയില്‍ എനിക്ക് നന്മ വരണം എന്നാഗ്രഹിക്കുന്ന ചില സുഹൃത്തുകളും മാനേജറും.

ഞായറാഴ്ച ഞാന്‍ നാട്ടിലേക്ക് തിരിക്കും. ജീവിത്തില്‍ നല്‍കാന്‍ പറ്റാണ്ട് പോയ ചില കാര്യങ്ങളെ കുറിച്ചുള്ള വിഷമം മനസ്സില്‍ ഒതിക്കികൊണ്ട്, ഇനി കുറച്ച് നാള്‍ എന്‍റെ ഉപ്പാന്‍റെ കൂടെ, ഒരു വിദ്യാര്‍ഥി ആയി, പുതിയ ജീവിത പാഠങ്ങള്‍ പഠിക്കാന്‍.