
അവനും അവളും അവരുടെ സ്നേഹവും...
പലതിനും സാക്ഷിയായി ഈ ഞാനും...
തുടക്കം എന്റെ അഭാവത്തിലായിരുന്നു എങ്കിലും അതിനുശേഷം എല്ലാം എന്റെ അറിവിലൂടെയായിരുന്നു. ലൈബ്രറിയിലെ ആളെഴിഞ്ഞ മൂലകളിലും, കാന്റീനിലെ തിരക്കൊഴിഞ്ഞ സമയങ്ങളിലും, സമരദിവസങ്ങളിലെ നിശബ്ദമായ വരാന്തകളിലും ഞാനവര്‍ക്ക് കാവല്‍ നിന്നു. ക്യാമ്പസ് പ്രണയത്തെ ഇഷ്ട്ടപെടാത്ത ഞാന്‍ ആ പ്രണയത്തെ ഇഷ്ട്ടപ്പെട്ടുതുടങ്ങി.
അവരുടെ പ്രണയം, അതെന്നെ വല്ലാതെ ഒറ്റപെടുത്തി. അവര്കിടയില് അവര്‍മാത്രം, ഞാന്‍ വെറുമൊരു കാവല്കാരന്. അങ്ങനെ തോന്നുപ്പോള്‍ ഞാനെന്റെ ഉപ്പാനെയും ഉമ്മാനെയും കുറിച്ചാലോചിക്കും. അവരുള്ളപ്പോള്‍ ഞാനൊരിക്കലും ഒറ്റക്കാവില്ല. അരവുടെ ആ സ്നേഹം, അതിനു തുല്യമായ ഒന്നും തന്നെ ഈ ക്യാമ്പസിലില്ല.
പല ആണ്‍കുട്ടികളും എന്നോട്ചോദിക്കും "ഈ ക്യാമ്പസ് പ്രണയത്തെ കുറിച്ച് എന്താണഭിപ്രായം?" പലരും ഇഷ്ട്ടപ്പെടുന്നൊരു ചോദ്യമായിട്ടും എനിക്കതിനുത്തരമാറിയില്ലായിരുന്നു.
ബേബിയുടെ വീട്ടില്‍ പല കല്ല്യണാലോചനകളും നടക്കുന്നുണ്ട് എന്ന വിവരം എന്നെ അറിയിച്ചപ്പോള്‍ എനിക്കതില്‍ വലിയ വിഷമമൊന്നും തോന്നിയില്ല. കാര്യം അവനുമറിഞ്ഞു. ഇന്നലെവരെ ചിരിച്ചിരുന്ന അവനും അവളും അപ്പോള്‍ മുതല്‍ കരയാന്‍ തുടങ്ങി. കൂട്ടത്തില്‍ അവര്‍ ചിന്തിക്കാനും തുടങ്ങി. പഠിത്തം, കുടുംബം, ജോലി, വീട് അങ്ങനെ പലതും.
അവസാനം അവര്‍ തീരുമാനിച്ചു. നമുക്കുപിരിയാം!!! തീരുമാനം അവള് ആദ്യമെന്നെ അറിയിച്ചു. ഞാനത് അവനോടുപറഞ്ഞു. അവനും ഏറെകുറെ ഇതേ തീരുമാനത്തിലായിരുന്നു. വിധിയുടെ തീരുമാനം, അല്ല! അവര്‍ക്കുവേണ്ടി അവരുടെ തീരുമാനം.
അങ്ങനെ ഒരുവര്‍ഷം, സ്നേഹമാകുന്ന ആ കുഞ്ഞരുവിയുടെ തീരങ്ങളില്‍ അവര്‍... അരുവിയുടെ ഒഴുക്ക് പലപ്പോഴും അവര്‍ക്കനുകൂലമായിരുന്നു. എന്നിട്ടും അവള്‍ക്കവന്റെ അരികിലെക്കോ അവനവളുടെ അരികിലെക്കോ എത്താന്‍ പറ്റിയില്ല.
ഒരുപക്ഷേ കാലം വരുത്തുന്ന മാറ്റങ്ങള്‍, അത് അവരുടെ മനസ്സിനെയും മാറ്റിമാറിച്ചേക്കാം. അന്നവര്‍ ആ അരുവിയുടെ തീരങ്ങളില്‍ നിന്നും എഴുനേറ്റുപോവും, മറ്റൊരു ജീവിതത്തിലേക്ക്. എന്നാലും അവരുടെ മനസ്സുകളില്‍ ഇപ്പോഴും ആ പ്രണയം ഉണ്ടാവുമായിരിക്കും.
ക്യാമ്പസിനോട് വിടപറഞ്ഞ ദിവസം അവളവന്റെ ഡയറിയില്‍ എഴുതിയതുപോലെ:
"ഇന്ന് ഞാനോര്‍ക്കുന്നു നിന്നെ പറ്റി
എന്നില്‍ നിന്നും കൊഴിഞ്ഞുപോയ ആ വസന്തകാലത്തെ പറ്റി
നിറയുന്ന നയനങ്ങളിലൊളിഞ്ഞിരിക്കുന്ന കഠിനമാം വേധനയെപറ്റി "