Pages

Saturday, October 22, 2011

കുരുന്നുകളുടെ കൂടെ...

രണ്ടു ദിവസമായി നൈറ്റ്‌ ഷിഫ്റ്റായിരുന്നു, (അമേരിക്കക്കാര്‍ക്ക് വേണ്ടി ഉറക്കമെഴിച്ചു  പണിയെടുക്കുന്നു) ജോലി കഴിഞ്ഞ്  രാവിലെ 5  മണിക്കാണ് ഭാഷ ഭായി- യുടെ ക്യാബില്‍  വീട്ടിലെത്തിയത്. നേരെ ബെഡ്റൂമിലേക്ക്. അനുശ്രീ നല്ല ഉറക്കത്തിലാണ്, ഞാന്‍ വന്നത് അറിഞ്ഞിട്ടില്ല. ജോലി, ഉറക്കം ഇത് രണ്ടുമാണ് അവളുടെ പ്രധാന ഹോബി. "ഉറങ്ങാന്‍ തുടങ്ങിയാല്‍ പിന്നെ ഒന്നും അറിയില്ല , ജോലി ചെയ്യാന്‍ തുടങ്ങിയാല്‍ പിന്നെ അവള്‍ക്കു വേറെ ഒന്നും അറിയുകയും വേണ്ട."

തലയിണക്കടിയില്‍ നിന്നും മൊബൈല്‍ കരയുന്നു, ദേഷ്യത്തോടെ അറ്റെന്റ് ചെയ്തു.

ഹലോ..... $%^&*#$......
നാട്ടില്‍ നിന്നും കൂട്ടുകാരി. അവളുടെ വിവാഹത്തിന് ക്ഷണിക്കാന്‍. വരാമെന്ന് ഉറപ്പ് കൊടുത്തു.

ബാംഗ്ലൂര്‍ കണ്ട്രോള്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും വണ്ടി കയറി. രണ്ടു മാസത്തിനു ശേഷം വീണ്ടും നാട്ടിലേക്ക്. വണ്ടിയുടെ "കട കട" ശബ്ദം കേട്ട് സുഖമായി ഉറങ്ങി. "ടൈ സരവണ ഇന്ഖെ വാ.... ഇന്ഖെ താ സീറ്റു.... വാടാ ഇന്ഖെ... അന്ത പൊട്ടി കീളെ പോടാടാ..." ഞാന്‍ ഞെട്ടി ഉണര്‍ന്നു. "ഉം.... തമിഴ് നാട് എത്തി....."  പിന്നെ ഉറങ്ങാന്‍ പറ്റിയില്ല.

വണ്ടി ഷോര്‍നൂര്‍ സ്റ്റേഷനില്‍ എത്തി. ജനലിലൂടെ ഫ്ലാറ്ഫോമിലേക്ക് നോകിയപ്പോള്‍ കണ്ടത്, യുണിഫോം അണിഞ്ഞു വരി വരിയായി നില്‍കുന്ന കുട്ടികള്‍. ഏറ്റവും മുന്നില്‍ നില്കുന്നത് ഹെഡ് ടീച്ചര്‍ ആണെന്ന് തോനുന്നു. ചിരിയില്ല, മറ്റൊന്നും ശ്രദ്ധിക്കുന്നില്ല, കൈ രണ്ടും പുറകിലേക്ക് പിടിച്ചു, നെഞ്ചും വിരിച്ചു നില്കുന്നു. പല കോണിലേക്കും കണ്ണ് നട്ട് കാഴ്ചകള്‍ കണ്ടിരിക്കുന്ന കുട്ടികള്‍ അവര്‍ക്ക് പിറകില്‍ വരിയായി. അവര്‍ എന്റെ കമ്പാര്‍ട്ടുമെന്റില്‍ തന്നെ കയറിയിരുന്നെങ്കില്‍, എന്നു ഞാനാഗ്രഹിച്ചു.

"ദേ... കുറെ കുട്ടികള്‍ കയറുന്നു.. വാ നമുക്ക് അടുത്ത കമ്പാര്‍ട്ടുമെന്റില്‍ പോകാം, ഇവിടെ ഇരുന്നാല്‍ ഇനി ഒരു സ്വൈരവും ഉണ്ടാവില്ല" അടുത്തിരുന്നവര്‍ ദേഷ്യത്തോടെ എഴുനേറ്റു പോയി. "എന്തൊരു മനുഷ്യര്‍. കുട്ടികളെ ഇഷ്ട്ടമില്ലത്തവരോ.... ഹോ..."

ആരും ഡോറിന്റെ ഭാഗത്തേക്ക്‌ പോകരുത്, മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കുന്നരീതിയില്‍ ശബ്ദമുണ്ടാക്കരുത്, പഠനയാത്രാ വിവരണം എഴുതാന്‍ മറക്കരുത്, തുടങ്ങിയ റൂള്‍സ് ആന്‍ഡ്‌ രേഗുലെഷന്‍സ് വിളംബരം ചെയ്തു കൊണ്ട് ഹെഡ് ടീച്ചര്‍ അടുത്ത ബെര്‍ത്തിലേക്ക് പോയി.
ഒരു കൂട്ടം ആണ്‍ കുട്ടികള്‍കിടയില്‍ ഞാന്‍. മെല്ലെ മെല്ലെ അവരുടെ അടുത്തുകൂടി, ഓരോരുത്തരുടെയും പേര് ചോദിച്ചു. അവര്‍ എന്നെ കുറിച്ചും ചോദിച്ചറിഞ്ഞു.

"ആരാ നന്നായി പാട്ടുപാടുക?" എന്റെ ചോദ്യത്തിനെ മറുപടിയായി ഒത്തിരി പേര്‍ കൈ പൊക്കി. പക്ഷെ ആരും പാടാന്‍ തയ്യാറല്ല, കാരണം അവര്‍ക്ക് കിട്ടിയ റൂള്‍സ് ആന്‍ഡ്‌ രേഗുലെഷന്‍സ് . തൊട്ടപ്പുറത്തെ ബെര്‍ത്തിലിരിക്കുന്ന ഹെഡ് ടീച്ചറുടെ അടുത്തുപോയി അവര്‍ക്കു പാടാനുള്ള പെര്‍മിഷന്‍ ഞാന്‍ ചോദിച്ചു വാങ്ങി.

കുട്ടികളുടെ ഒരു സന്തോഷം!! പിന്നെ ഞങ്ങള്‍ ശരിക്കും അടിച്ചുപൊളിച്ചു!!! പാട്ടും, ഡാന്‍സും, കടംകഥകളുമായി ഞാനും ഒരു കുട്ടിയായി.

"ഞാനും ഒരു കുട്ടിയായി, കോഴിക്കോട് സ്റ്റേഷനില്‍ ഇറങ്ങി കൂട്ടുകാരിയുടെ വീട്ടില്‍ എത്തും വരെ....."


23 comments:

 1. എന്നും കുട്ടിയായിരുന്നാല്‍ മതിയായിരുന്നു...

  ReplyDelete
 2. സ്കൂള്‍... മഴ.. കുട്ടികള്‍...! ഇവയൊക്കെ നമ്മളെ പുറകോട്ടു കൊണ്ടുപോകുന്നവയാണ്..!

  എഴുത്ത് നന്നായിട്ടുണ്ട് മാഷേ..!
  തുടരുക.
  ആശംസകളോടെ..പുലരി

  ReplyDelete
 3. കുട്ടിക്കാലം വീണ്ടു കിട്ടാന്‍ എല്ലാരും ആഗ്രഹിക്കുന്നു.

  ReplyDelete
 4. നമുക്ക് കുട്ടികളാവാനിഷ്ടം, കുട്ടികള്‍ക്ക് വലിയവരാവാനും !! :)
  പോസ്റ്റ്‌ ഇഷ്ടായിട്ടോ..

  ReplyDelete
 5. @പ്രഭന്‍ ക്യഷ്ണന്‍:-
  അതെ....
  പെന്‍സില്‍... രണ്ടുവര കോപ്പി... മലയാള പാഠാവലി, സാമൂഹ്യ പാഠം, എല്ലാം നമ്മെ പുറകോട്ടു കൊണ്ടുപോകുന്നു

  @Vp Ahmed:-
  @Lipi Ranju:-
  കമന്റ്സ് നു നന്ദി... തുടര്‍ന്നും പ്രതീക്ഷിക്കുന്നു...

  ReplyDelete
 6. Nice one. :)
  http://neelambari.over-blog.com/

  ReplyDelete
 7. കുട്ടികാല ഓര്‍മകള്‍ എന്നും മനസ്സില്‍ കുളിരുള്ള ഓര്‍മകള്‍

  ReplyDelete
 8. ചെറുപ്പത്തില്‍ , വലിയ ആളുകള്‍ ചിരിച്ചും കളിച്ചും പോകുമ്പോള്‍ .. പെട്ടെന്ന് വലുതാകണമെന്നും.. എന്നാല്‍ ഈ പുസ്തകങ്ങള്‍ വലിച്ചെറിഞ്ഞ് അവരെ പോലെ ആരെയും പേടിക്കാതെ നടക്കാമെന്ന് സ്വപ്നം കണ്ടിരുന്നു... സത്യം പറയാമല്ലോ എന്‍റെ കര്‍ത്താവേ... ഇന്നുള്ള ഈ പ്രാരബ്ദങ്ങളും ബുദ്ദിമുട്ടുകളും കാണുമ്പോള്‍ ഒരിക്കലും വലുതാകാതിരുന്നെങ്കില്‍ എന്ന് തോന്നുന്നു... ''

  ReplyDelete
 9. കുട്ടികളുടെ കൂട്ട് നമ്മുടെ പ്രായം കുറയ്ക്കും.
  എനിക്കും വലിയ ഇഷ്ട്ടമാണ് കുട്ടികളുടെയോപ്പം കൂടാന്‍.

  ReplyDelete
 10. @ Kattil Abdul Nissar :- Correct YAR...

  @ ജിത്തു : - സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഒത്തിരി നന്ദി....

  @khaadu..:- സത്യം.... സന്ദര്‍ശനം വീണ്ടും പ്രതീക്ഷിക്കുന്നു.

  @mayflowers:- കുട്ടികളുടെ കൂടെ കൂടിയാല്‍ പിന്നെ നമ്മളും അവരെ പോലെ ആവണം, അവിടെ പട്ടാള ചിട്ടയില്‍ നിന്നാല്‍ പിന്നെ എന്താ അതിലൊരു രസമുള്ളത്. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ഒത്തിരി നന്ദി....

  ReplyDelete
 11. ഒരു കാര്യം ചോദിക്കട്ടെ ? വേറൊന്നും തോന്നരുത്. ഈ ശിഖണ്ടി എന്ന പേര് ആരാ പറഞ്ഞു തന്നത് ?
  എന്തര്‍ത്ഥത്തിലാണ് ഈ പേര് സ്വീകരിച്ചത് ?
  അത് പോലെ തന്നെ വേറൊരു സംശയം കൂടി. താങ്കള്‍ മലയാളി അല്ലേ ? അങ്ങനെയാണെങ്കില്‍ ഈ എഴുത്ത് അത്ഭുതകരം എന്ന് തന്നെ പറയണം. അത്യുഗ്രന്‍

  ReplyDelete
 12. ആദ്യമായി വരുന്നു ഈ വഴി. പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നൊരു പാതയിലൂടെ സഞ്ചരിച്ച സന്തോഷത്തോടെ പറയട്ടെ.. കൊള്ളാം.. ഇഷ്ടമാവാത്തത് ആ പേര് മാത്രം.. ശിഖണ്ടി! എന്തോ, എനിക്കതിഷ്ടമായില്ല... മറ്റൊരു പേര് സ്വീകരിക്കമായിരുന്നു. പറഞ്ഞൂന്നു മാത്രം..വിദ്വെഷമാരുത്..
  ഇനി പോസ്റ്റിനെ കുറിച്ച്.. കുട്ടികള്‍ ശല്ല്യമാനെന്നു പറഞ്ഞു ഓടിപ്പോയ, ഹൃദയം വറ്റി വരണ്ടവരൊക്കെ പോയത് നന്നായി.. അത് കൊണ്ടാണ് താങ്കള്‍ക്കു ആ കുട്ടികലോടോത്തു സന്തോഷിക്കാന്‍ കഴിഞ്ഞത്.

  ഒരിക്കല്‍ ചില കാട്ടറബികള്‍ പ്രവാചകനെ കാണാന്‍ വന്നപ്പോള്‍ പ്രവാചകന്‍ കുട്ടികളെ കളിപ്പിക്കുകയായിരുന്നു. താങ്കള്‍ കുട്ടികലോടോത്തു സമയം ചിലവഴിക്കുന്നോ എന്ന് ചോദിച്ചു അവര്‍ അത്ഭുതപ്പെട്ടു. പ്രവാചകന്‍ പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ സന്തോഷിപ്പിക്കുക. എങ്കില്‍ അതെ പോലെ പടച്ചവന്‍ നിങ്ങളെയും സന്തോഷിപ്പിക്കും. കുട്ടികളോട് സ്നേഹത്തോടെ പെരുമാറാന്‍ കഴിയാത്തവന്‍ കരുനയില്ലാത്തവനാണ്..(കുട്ടികളുടെ കാര്യം പറഞ്ഞപ്പോള്‍ ഇതോര്‍ത്ത് പോയി, അതിവിടെ കുറിക്കുന്നു എന്ന് മാത്രം)

  ReplyDelete
 13. എഴുത്ത് ഇഷ്ടമായി

  പിന്നെ ഒടുക്കം പറഞ്ഞ ഞാനൊരു BEGINNER ആണെന്ന് പറഞ്ഞല്ലോ..

  a journey of a thousand miles begins with a single step

  ആശംസകള്‍

  ReplyDelete
 14. @ ജയിംസ് സണ്ണി പാറ്റൂര്‍ :- അഭിപ്രായം തുടര്‍ന്നും പ്രതീക്ഷിക്കുന്നു

  @ ദുശ്ശാസ്സനന്‍ :- ഈ പേര്, അതിന്റെ ഉത്തരം താങ്കള്‍ പറഞ്ഞു കഴിഞ്ഞു... നിങ്ങളുടെ ചോദ്യത്തില്‍ തന്നെ അതിന്റെ ഉത്തരമുണ്ട്. "ഇങ്ങനെ ഒരു പേരിട്ടത് കൊണ്ടാണല്ലോ താങ്കള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത്"

  @ ആസാദ്‌ :- ഈ പേരിനു രണ്ടാവകാശികലുണ്ട്, ഒരാണും ഒരു പെണ്ണും... അത് കൊണ്ട് എനിക്ക് സ്വന്തമായി പേര് മാറ്റാന്‍ കഴിയില്ല. പ്രവാചകന്റെ ചരിത്രം എനിക്കിഷ്ട്ടമായി... താങ്ക്സ്

  @ കുഞ്ഞായി | kunjai :- അഭിപ്രായം തുടര്‍ന്നും പ്രതീക്ഷിക്കുന്നു. "a journey of a thousand miles begins with a single step"

  ReplyDelete
 15. എന്നും കുട്ടിയായിരുന്നാല്‍ മതിയായിരുന്നു...

  ----------------
  നാണവും മാനവും തൊട്ടു വെച്ചിട്ടില്ല അല്ലെ?... എന്നും മാതാ പിതാക്കള്‍ കഷ്ടപ്പെട്ട് ആഹാരം കൊണ്ടുവന്നു സ്പൂണില്‍ കോരി തരുന്നത് കഴിച്ചിരിക്കണം അല്ലെ?...

  ReplyDelete
 16. അത് നന്നായി.ക്കുട്ടികളോടൊപ്പം കൂടുന്നത് നല്ല രസം തന്നെ.അതല്ലേ ഞാന്‍ ഈ എന്‍.എസ്.എസ് ഏറ്റെടുത്തത്.

  ReplyDelete
 17. ഒട്ടുമുക്കാല്‍ ടീച്ചര്‍സും കര്‍ക്കശരാവുന്നത് സ്നേഹമില്ലാത്തതുകൊണ്ടല്ലന്ന്, ആ കാലം കഴിഞ്ഞ് കണ്ടുമുട്ടുമ്പോള്‍ നമുക്ക് മനസ്സിലാകും... സംഭവം കൊള്ളാം.

  ReplyDelete
 18. നന്നായി....മനസ്സില്‍ ഇപ്പോഴും കുട്ടിത്തം സൂക്ഷിക്കാന്‍ കഴിയുന്നുണ്ടല്ലോ.....ആശംസകള്‍ ....

  ReplyDelete
 19. @ മാനവധ്വനി:-
  ഈ പറഞ്ഞ നിങ്ങളുടെയും മനസ്സ് ഓര്‍ക്കുന്നില്ലേ, ആ കാലം?
  കോരി തരുന്നത് കഴിക്കുന്നതിന്റെ സുഖം ഞാന്‍ പറയണോ?
  നന്ദി... വീണ്ടും വരണം

  @ Areekkodan | അരീക്കോടന്‍:-
  NSS അതൊരു കിടിലന്‍ സംഭവം തന്നെ. കലാലയ ജീവിതത്തില്‍ ഏറ്റവും നല്ല ഓര്‍മ്മകള്‍ NSS മായിയുള്ളതാണ്.
  ഇവിടെ വന്നതിനു നന്ദി..

  @ surajazhiyakam:-
  അതെ... എന്നെ പഠിപ്പിച്ച ടീച്ചര്‍ സിന് മുന്നില്‍ ഒരു ടീച്ചര്‍ ആവാനുള്ള അവസരം എനിക്കും കിട്ടിയിട്ടുണ്ട്.
  വായനക്കും, അപിപ്പ്രായത്തിനും നന്ദി.

  @ ഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍:-
  ശരീരം വളര്‍ന്നു. മനസ്സ് വളര്‍ന്നിട്ടില്ല..
  നന്ദി....

  ReplyDelete
 20. കുട്ടിത്വം നമ്മുടെ കൂടെ എന്നുമുണ്ടാകും..കേട്ടൊ ഭായ്

  ReplyDelete
 21. ഈ കുട്ടിത്തം നമുക്ക് നഷ്ട്ടപെടാതിരിക്കട്ടെ

  ReplyDelete