എന്റെ നഗരത്തെ, ചില അടിച്ചുമാറ്റിയ വിവരങ്ങള്‍ വെച്ച് ഞാനൊന്ന് പരിജയപ്പെടുത്താന്‍ തീരുമാനിച്ചു. പല വിദേശ രാജ്യങ്ങളിലുള്ള ബ്ലോഗര്‍ മാറും അവിടുത്തെ ഫോട്ടോ കാണിച്ച് ഞങ്ങള്‍ പാവം സൌത്ത് ഇന്ത്യന്‍കാരെ കൊതിപ്പിക്കാറുണ്ട്, ഇതവര്‍ക്കുള്ള ഒരു മറുപടിയാണ് (ചുമ്മാ....). ഞങ്ങള്‍ അത്ര മേശക്കാരല്ല എന്ന് തെളിയിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. വായിക്കൂ.. കണ്‍കുളിര്‍ക്കെ കാണൂ...ഇത് ഞങ്ങളുടെ ഏരിയ.
കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂർ അഥവാ ബെംഗളൂർ.
ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായനഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു. ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ് ബാംഗ്ലൂർ അറിയപ്പെടുന്നത്. 2006-07-ലെ ഇന്ത്യയിലെ സോഫ്റ്റ്വെയർ ഉല്പന്നങ്ങൾ കയറ്റുമതിയുടെ(144,214 കോടി രൂപ) 33 ശതമാനവും ബാംഗ്ലൂരിലെ സോഫ്റ്റ്വെയർ കമ്പനികളിൽ നിന്നുമായതു കൊണ്ടാണ് ഈ പേരു ബാംഗ്ലൂരിനു വന്നത്. പെൻഷനേർസ് പാരഡൈസ്, പൂന്തോട്ട നഗരം എന്നിവ ബെംഗളൂരിന്റെ അപരനാമങ്ങളാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള രണ്ടാമത്തെ നഗരവും ബാംഗ്ലൂർ ആണ്.
1500-കളിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെമ്പഗൗഡ ഒന്നാമനെയാണ് ആണ് ബാംഗ്ലൂരിന്റെ സ്ഥാപകനായിട്ട് കണക്കാക്കപ്പെടുന്നത്. ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 920 മീറ്ററിലാണ് (3,018 അടി)സ്ഥിതി ചെയ്യുന്നത് .
ബാംഗ്ലൂരിന്റെ 260,260 കോടി രൂപയുടെ(60.5 ബില്യൺ യു.എസ്. ഡോളർ) സമ്പദ്ഘടന ഇന്ത്യയിലെ പ്രധാന വ്യവസായ കേന്ദ്രമായി. കൺസ്യൂമർ ഉല്പന്നങ്ങളുടെയും ,വസ്ത്രങ്ങളുടെയും, ചെരുപ്പുകളുടെയും ഇന്ത്യയിലെ നാലാമത്തെ വലിയ വിപണന കേന്ദ്രമാണ് ബാംഗ്ലൂർ. 10,000 വ്യക്തിഗത മില്യൺ കോടീശ്വരരുടെയും, 4.5 കോടി രൂപ മുതൽ 50 ലക്ഷം രൂപവരെ അധികവരുമാനമുള്ള 60,000 ഉയർന്ന സമ്പന്നരുടെയും നഗരമാണ്. ഇന്ത്യയിലെ വലിയ പൊതുമേഖലാ നിർമ്മാണ വ്യവസായകേന്ദ്രങ്ങളായ എച്ച്.എ.എൽ.,എൻ.എ.എൽ., ബി.എച്ച്.ഇ.എൽ., ബി.ഇ.എൽ. , ബി.ഇ.എം.എൽ., എച്ച്.എം.ടി. തുടങ്ങിയവയുടെ ആസ്ഥാനം ബാംഗ്ലൂരാണ്.
ഇന്ത്യയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും വലിയ വിവരസാങ്കേതികവിദ്യാ കമ്പനികളായ ഇൻഫോസിസിന്റെയും, വിപ്രോയുടെയും ആസ്ഥാനം ബാംഗ്ലൂർ ആണ്. വിവരസാങ്കേതികവിദ്യ പോലെ ബയോടെക്നോളജി വ്യവസായകേന്ദ്രങ്ങളുടെയും ഒരു കേന്ദ്രമാണ് ബാംഗ്ലൂർ. 2005-ലെ കണക്കു പ്രകാരം ഇന്ത്യയിലെ 265 ബയോടെക്നോളജി കമ്പനികളിൽ ബയോകോൺ അടക്കം 47 ശതമാനവും ബാംഗ്ലൂരിലാണ്.
കെ.എസ്.ആർ.ടി.സി.യുടെ സബ്ബ് ഡിവിഷൻ ആയ ഈ വിഭാഗമാണ് ബാംഗ്ലൂർ നഗരത്തിന്റെ പ്രധാനഗതാഗതമാർഗം. ഇത് നഗരത്തിലും ബാഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും മാത്രമാണ്. എയർ കണ്ടീഷൻ വോള്‍വോ ബസ്സുകൾ ഉള്ള ഈ റോഡ് സർവ്വീസ് അത്യാധുനികമാണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമായ ബാംഗ്ലൂരിലെ എച്ച്.എ.എൽ. വിമാനത്താവളം ബാംഗ്ലൂർ ആണ്. എയർഡെക്കാൻ,കിങ്ഫിഷർ എയർലൈൻസ് എന്നീ വിമാനക്കമ്പനികളുടെ ആസ്ഥാനം ബാംഗ്ലൂർ ആണ്.
അതിവേഗ ഗതാഗത സംവിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എം.ജി. റോഡ് മുതൽ ബൈപ്പനഹള്ളി വരെയുള്ള ആദ്യ റീച്ച് 2011 ഒക്ടോബർ 20-നു് പൊതുജനത്തിനു തുറന്നു കൊടുത്തു.
38% ശതാബ്ദ വളർച്ചാ നിരക്കുമായി 1991-01 കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ മെട്രോപോളിസാണ് ബാംഗ്ലൂർ. ബാംഗ്ലൂർ നിവാസികളെ ഇംഗ്ലീഷിൽ ബാംഗ്ലൂറിയൻസ് എന്നും കന്നഡയിൽ ബെംഗലൂരിനവാരു എന്നും പറയുന്നു.
ബാംഗളൂരിലെ ഏറ്റവും വലിയ വ്യവസായസമുച്ചയമാണ് യു.ബി.സിറ്റി. യു.ബി. ഗ്രൂപ്പ് ചെയർമാൻ ആയ വിജയ് മല്യയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി പൂർത്തിയായത്.
ഇന്ത്യയിലെയും വിദേശങ്ങളിലെയും പ്രമുഖ വ്യാവസായിക വിവരസാങ്കേതിക സ്ഥാപനങ്ങൾ ഉൾപെടുന്ന ഒരു വ്യവസായ നഗരം ആണ് 'ഇലക്ട്രോണിക് സിറ്റി. 332ഏക്കർ വിസ്തൃതിയിൽ ഈ പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലും വിദേശങ്ങളിലും പേര് കേട്ട നൂറോളം സ്ഥാപനങ്ങൾ ഇലക്ട്രോണിക് സിറ്റിയിൽ അവരുടെ കാര്യാലയങ്ങൾ തുറന്നിട്ടുണ്ട്. വിപ്രോ, ഹ്യൂലറ്റ് പക്കാർഡ് , ഇൻഫോസിസ്, പട്നി, സീമെൻസ് തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഈ സിറ്റിയിലേക്കുള്ള ട്രാഫിക് കുറക്കുന്നതിനു വേണ്ടി പുതിയ മേല്‍പാലം പൊതുജനങ്ങള്‍ക്ക് (JAN 22) തുറന്നു കൊടുത്തു. ഇന്ത്യയിലെ രണ്ടാമത്തെ ദൂരം കൂടിയ മേല്പാലമാണിത്(9 KM).
എം ജി റോഡില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വ്യവസായ കേന്ദ്രം
നിയമസഭാ മന്ദിരം
വൈറ്റ് ഫീല്‍ഡ് എന്ന സ്ഥലത്താണ് ഈ ITPB, എവിടെ 233 ല്‍ കൂടുതല്‍ കമ്പനികളുണ്ട്.
രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളം
പ്രസ്റ്റിജ് ഗ്രൂപ്പ് നിര്‍മ്മിച്ച ഒരു ഷോപ്പിംഗ് മാള്‍. ഷോപ്പിംഗ് നു പുറമേ 11 മള്‍ട്ടിപ്ലെക്സ് തീയേറ്ററുകള്‍, കുട്ടികള്‍ക്കായുള്ള അനേകം വിനോദങ്ങളും, എല്ലാം ഉണ്ട് ഇവിടെ
65 അടി ഉയരമുള്ള ശിവ പ്രതിമ ബാംഗ്ലൂരിലെ കെമ്പ് ഫോറ്ട്ടിൽ, ഇസ്കോൺ അമ്പലം
രാത്രിയിലെ കളികള്‍. ഇവിടെയും നടക്കുന്നു, എല്ലാം....
ഇപ്പോ എന്തു പറയുന്നു....???? മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു.
(ഈ വിഗസനതിന്റെ ഇടയിലുമുണ്ട് പട്ടിണി വയറുകള്‍ ഒത്തിരി, എല്ലാ നഗരങ്ങളിലും ഉള്ളത് പോലെ, അവരുടെ ഒരു ചിത്രം അടുത്ത പോസ്റ്റില്‍)
ഗൂഗിള്‍, വിക്കിപീഡിയ, ഫോട്ടോഷോപ്പ് എന്നിവരുടെ സഹായത്താല്‍ നിര്‍മ്മിച്ചെടുത്തത്.
കർണാടക സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ബാംഗ്ലൂർ അഥവാ ബെംഗളൂർ.
ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിഡമായനഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലുമൊന്നായ ഇവിടെ ഏകദേശം 65 ലക്ഷം പേർ വസിക്കുന്നു. ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ് ബാംഗ്ലൂർ അറിയപ്പെടുന്നത്. 2006-07-ലെ ഇന്ത്യയിലെ സോഫ്റ്റ്വെയർ ഉല്പന്നങ്ങൾ കയറ്റുമതിയുടെ(144,214 കോടി രൂപ) 33 ശതമാനവും ബാംഗ്ലൂരിലെ സോഫ്റ്റ്വെയർ കമ്പനികളിൽ നിന്നുമായതു കൊണ്ടാണ് ഈ പേരു ബാംഗ്ലൂരിനു വന്നത്. പെൻഷനേർസ് പാരഡൈസ്, പൂന്തോട്ട നഗരം എന്നിവ ബെംഗളൂരിന്റെ അപരനാമങ്ങളാണ്. രാജ്യത്തെ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള രണ്ടാമത്തെ നഗരവും ബാംഗ്ലൂർ ആണ്.
1500-കളിൽ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കെമ്പഗൗഡ ഒന്നാമനെയാണ് ആണ് ബാംഗ്ലൂരിന്റെ സ്ഥാപകനായിട്ട് കണക്കാക്കപ്പെടുന്നത്. ഈ നഗരം സമുദ്രനിരപ്പിൽ നിന്നും 920 മീറ്ററിലാണ് (3,018 അടി)സ്ഥിതി ചെയ്യുന്നത് .
ബാംഗ്ലൂരിന്റെ 260,260 കോടി രൂപയുടെ(60.5 ബില്യൺ യു.എസ്. ഡോളർ) സമ്പദ്ഘടന ഇന്ത്യയിലെ പ്രധാന വ്യവസായ കേന്ദ്രമായി. കൺസ്യൂമർ ഉല്പന്നങ്ങളുടെയും ,വസ്ത്രങ്ങളുടെയും, ചെരുപ്പുകളുടെയും ഇന്ത്യയിലെ നാലാമത്തെ വലിയ വിപണന കേന്ദ്രമാണ് ബാംഗ്ലൂർ. 10,000 വ്യക്തിഗത മില്യൺ കോടീശ്വരരുടെയും, 4.5 കോടി രൂപ മുതൽ 50 ലക്ഷം രൂപവരെ അധികവരുമാനമുള്ള 60,000 ഉയർന്ന സമ്പന്നരുടെയും നഗരമാണ്. ഇന്ത്യയിലെ വലിയ പൊതുമേഖലാ നിർമ്മാണ വ്യവസായകേന്ദ്രങ്ങളായ എച്ച്.എ.എൽ.,എൻ.എ.എൽ., ബി.എച്ച്.ഇ.എൽ., ബി.ഇ.എൽ. , ബി.ഇ.എം.എൽ., എച്ച്.എം.ടി. തുടങ്ങിയവയുടെ ആസ്ഥാനം ബാംഗ്ലൂരാണ്.
ഇന്ത്യയിലെ രണ്ടാമത്തെയും, മൂന്നാമത്തെയും വലിയ വിവരസാങ്കേതികവിദ്യാ കമ്പനികളായ ഇൻഫോസിസിന്റെയും, വിപ്രോയുടെയും ആസ്ഥാനം ബാംഗ്ലൂർ ആണ്. വിവരസാങ്കേതികവിദ്യ പോലെ ബയോടെക്നോളജി വ്യവസായകേന്ദ്രങ്ങളുടെയും ഒരു കേന്ദ്രമാണ് ബാംഗ്ലൂർ. 2005-ലെ കണക്കു പ്രകാരം ഇന്ത്യയിലെ 265 ബയോടെക്നോളജി കമ്പനികളിൽ ബയോകോൺ അടക്കം 47 ശതമാനവും ബാംഗ്ലൂരിലാണ്.
കെ.എസ്.ആർ.ടി.സി.യുടെ സബ്ബ് ഡിവിഷൻ ആയ ഈ വിഭാഗമാണ് ബാംഗ്ലൂർ നഗരത്തിന്റെ പ്രധാനഗതാഗതമാർഗം. ഇത് നഗരത്തിലും ബാഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും മാത്രമാണ്. എയർ കണ്ടീഷൻ വോള്‍വോ ബസ്സുകൾ ഉള്ള ഈ റോഡ് സർവ്വീസ് അത്യാധുനികമാണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമായ ബാംഗ്ലൂരിലെ എച്ച്.എ.എൽ. വിമാനത്താവളം ബാംഗ്ലൂർ ആണ്. എയർഡെക്കാൻ,കിങ്ഫിഷർ എയർലൈൻസ് എന്നീ വിമാനക്കമ്പനികളുടെ ആസ്ഥാനം ബാംഗ്ലൂർ ആണ്.
അതിവേഗ ഗതാഗത സംവിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എം.ജി. റോഡ് മുതൽ ബൈപ്പനഹള്ളി വരെയുള്ള ആദ്യ റീച്ച് 2011 ഒക്ടോബർ 20-നു് പൊതുജനത്തിനു തുറന്നു കൊടുത്തു.
38% ശതാബ്ദ വളർച്ചാ നിരക്കുമായി 1991-01 കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത്തെ മെട്രോപോളിസാണ് ബാംഗ്ലൂർ. ബാംഗ്ലൂർ നിവാസികളെ ഇംഗ്ലീഷിൽ ബാംഗ്ലൂറിയൻസ് എന്നും കന്നഡയിൽ ബെംഗലൂരിനവാരു എന്നും പറയുന്നു.
യു.ബി. സിറ്റി

ഇലക്ട്രോണിക് സിറ്റി

പബ്ലിക് യൂട്ടിലിറ്റീസ് കെട്ടിടം

ബാംഗ്ലൂർ മെട്രോ

വിധാൻസൗധ

ITPB-International Tech Park Bangalore(പഴയ പേര് ITPL)

മഹാത്മാ ഗാന്ധി റോഡ്

ഹെബ്ബാള്‍ ഫ്ലൈഓവര്‍

ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളം

ഫോറം മാള്‍

ചില അമ്പലങ്ങള്‍

ബാംഗ്ലൂര്‍ ഗോള്‍ഫ് കോഴ്സ്

ബാംഗ്ലൂര്‍ ടര്‍ഫ് ക്ലബ്

രാത്രിയിലെ ചില തോനിവാസങ്ങള്‍