Pages

Tuesday, May 31, 2011

നിന്നില്‍ നിന്നും അകലെ...


നീ കാണുന്ന ദൂരത്തിനും അകലെയാണ് ഞാന്‍. പലപ്പോഴായി ഞാന്‍ അടുത്തു വന്നപ്പോളും പല കാരണങ്ങളാല്‍ നിനകെന്നെ കാണാന്‍ പറ്റിയില്ല. ഇനി നീ എന്നെ കണ്ടാല്‍ തന്നെ ആ ഒരു കാഴ്ചയിലൂടെ നിനക്കെന്നെയോ, എന്നിലുള്ള മാറ്റതെയോ കാണാന്‍ കഴിയില്ല. നിനക്കല്ല, ആര്‍ക്കും അതു കാണാന്‍ പറ്റില്ല. അതു നന്മയുടെയും, സ്നേഹത്തിന്റെയും, ശുദ്ധിയുടെയും, വൃത്തിയുടെയും, കഴിവിന്റെയും ഒരപൂര്‍വ കാഴ്ചയാണ്.

ബാംഗ്ലൂര്‍ മുതല്‍ സുല്‍ത്താന്‍ ബത്തേരി വരെ ഒന്നിച്ചുള്ള ആ ആദ്യ യാത്രക്ക് ശേഷം എന്റെ ഓരോ യാത്രകളിലും നീ ഉണ്ടായിരുന്നു. അന്ന് നീ നിന്റെ മൊബൈല്‍ നമ്പര്‍ തന്നപ്പോള്‍ മനപൂര്‍വം വാങ്ങിയില്ല. ഇനിയും കാണും എന്നൊരു വിശ്വാസം, അല്ലെങ്കില്‍ ചുമ്മാ ഒരു പെണ്‍കുട്ടിയുടെ ജാഡ.

നാട്ടിലെത്തി എന്തോ ഒരു________! പറയാന്‍ പറ്റാത്ത എന്തോ ഒന്ന്‍. ബാംഗ്ലൂര്‍ - നെ ഞാന്‍ വല്ലാതെ സ്നേഹിച്ചുപോകുന്നു. എന്നിലുള്ള നിന്നെ അറിയാന്‍, ഞാന്‍ ബാംഗ്ലൂര്‍ - ലേക്ക് തിരിച്ചു, എന്റെ ലീവ് തീരുന്നതിന്നുമുമ്പ്.

രാവിലെ  5 മണിക്ക് കലാശി പാളയതിലെത്തി, ഓട്ടോ പിടിച്ച് നേരെ ഫ്ലാറ്റില്‍. എനിക്കേറ്റവും ഇഷ്ട്ടമുള്ള എം ജി റോഡും ULSOOR LAKE ഉം ഞാന്‍ ഇന്നു കണ്ടില്ല.

റൂമില്‍ ആരും എഴുനെറ്റിട്ടില്ല. ഡ്രസ്സ്‌ മാറി അനുശ്രീയുടെ favorite കോഫി കൊണ്ടൊരു കോഫിയുണ്ടാക്കി കുടിച്ചു.

10 മണിക്ക് റൂമില്‍നിന്നും ഇറങ്ങി. BMTC ബസ്സിലുള്ള യാത്ര. എനിക്കേറ്റവും ഇഷ്ട്ടമുള്ള വാഹനം ഒരുപക്ഷെ BMTC (Bangalore Metropolitan Transport Corporation) ബസ്സായിരിക്കും. അത്രയും അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ഈ ബസ്സില്‍വെച്ചു.

മടിവാളയിലെ പൂക്കാരികളെ കുറച്ചുനേരം നോക്കിനിന്നു. മഞ്ഞയും കുങ്കുമവും നിറത്തിലുള്ള പൂക്കള്‍, അതെ നിറങ്ങളിലുള്ള സാരി, നെറ്റിയില്‍ അതെ നിറങ്ങളിലുള്ള പൊട്ടുകളും. ഞാന്‍ എന്നെ ആ രൂപത്തില്‍ ഒന്നു ആലോചിച്ചു. .Net നെക്കാളും SQL Server നെക്കാളും നല്ലതാണെന്ന് തോന്നിപ്പോയി.

നീ പ്രൊജക്റ്റ്‌ ചെയ്യുന്ന കമ്പനിയുടെ മുന്നില്‍ എത്തിയപ്പോള്‍ എന്തോ, എന്റെ മനസ്സ് വല്ലതെ ചാടി കളിക്കുന്നതു പോലെ. Receptionist നോട് കാര്യം പറഞ്ഞു. wait ചെയ്യാന്‍ പറഞ്ഞു. waiting റൂമിലുള്ള ടൈംസ്‌ ഓഫ് ഇന്ത്യ വായിച്ചിരുന്നു. ബാംഗ്ലൂര്‍-ല്‍ വന്ന ആദ്യ നാളുകളില്‍ ബുധനാഴ്ചയിലെ ടൈംസ്‌ ഓഫ് ഇന്ത്യക്കായി ഞാന്‍ കാത്തിരിക്കും, ഒരു ജോലിക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. ഇപ്പോള്‍ Consultency കളില്‍നിന്നുമുള്ള ഫോണ്‍ കോളുകള്‍ പലപ്പോഴും ശല്ല്യമാവുന്നു.

നീ വന്നു, കണ്ണില്‍ സന്തോഷമില്ല, ചുണ്ടില്‍ പുഞ്ചിരിയില്ല, ചോദ്യങ്ങളില്ല.

എന്റെ കയ്യില്‍ അതിനുള്ള ഉത്തരവും ഉണ്ടായിരുന്നില്ല
.

6 comments:

  1. നീ വന്നു, കണ്ണില്‍ സന്തോഷമില്ല, ചുണ്ടില്‍ പുഞ്ചിരിയില്ല, ചോദ്യങ്ങളില്ല.

    ReplyDelete
  2. ഇനിയും എഴുതൂ, കൂടുതല്‍ വായിക്കൂ,എഴുത്ത് നന്നാക്കൂ....

    ഇവിടെ പോയി രജിസ്റ്റര്‍ ചെയ്യൂ ........

    http://www.cyberjalakam.com/aggr/

    കൂടുതല്‍ പേര്‍ വായിക്കുമ്പോളെക്കും എഴുത്ത് കൂടുതല്‍ നന്നാക്കൂ...

    ആശംസകള്‍ ..........

    ReplyDelete
  3. അനുഭവം തന്നെയാണോ? ഒന്നും വിട്ടുപറയുന്നില്ല…എന്തൊക്കെയോ ഒളിച്ച് വയ്ക്കുന്നതു പോലെ തോന്നുന്നു…എന്റെ കുഴപ്പമാകാം..

    ReplyDelete
  4. @ ഞാന്‍ :-
    Thanks for your valuable advice.

    @ ഇലഞ്ഞിപൂക്കള്‍ :-
    support നു നന്ദി. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    @തൂവലാൻ:-
    ആരുടേയും കുഴപ്പമല്ല. എന്റെ എഴുതിന്റെയാ. ശരിയാവും.

    ReplyDelete
  5. നന്നായിട്ടുണ്ട്. ആശംസകൾ

    ReplyDelete