Pages

Tuesday, May 31, 2011

കൊഴിഞ്ഞുപോയ വസന്തകാലം

അവനും അവളും അവരുടെ സ്നേഹവും... 
പലതിനും സാക്ഷിയായി ഈ ഞാനും...
 
തുടക്കം എന്റെ അഭാവത്തിലായിരുന്നു എങ്കിലും അതിനുശേഷം എല്ലാം എന്റെ അറിവിലൂടെയായിരുന്നു. ലൈബ്രറിയിലെ ആളെഴിഞ്ഞ മൂലകളിലും, കാന്റീനിലെ തിരക്കൊഴിഞ്ഞ സമയങ്ങളിലും, സമരദിവസങ്ങളിലെ നിശബ്ദമായ വരാന്തകളിലും ഞാനവര്‍ക്ക് കാവല്‍ നിന്നു. ക്യാമ്പസ്‌ പ്രണയത്തെ ഇഷ്ട്ടപെടാത്ത ഞാന്‍ ആ പ്രണയത്തെ ഇഷ്ട്ടപ്പെട്ടുതുടങ്ങി. 

അവരുടെ പ്രണയം, അതെന്നെ വല്ലാതെ ഒറ്റപെടുത്തി. അവര്‍കിടയില്‍ അവര്‍മാത്രം, ഞാന്‍ വെറുമൊരു കാവല്‍കാരന്‍. അങ്ങനെ തോന്നുപ്പോള്‍ ഞാനെന്റെ ഉപ്പാനെയും ഉമ്മാനെയും കുറിച്ചാലോചിക്കും. അവരുള്ളപ്പോള്‍ ഞാനൊരിക്കലും ഒറ്റക്കാവില്ല. അരവുടെ ആ സ്നേഹം, അതിനു തുല്യമായ ഒന്നും തന്നെ ഈ ക്യാമ്പസിലില്ല.
പല ആണ്‍കുട്ടികളും എന്നോട്ചോദിക്കും "ഈ ക്യാമ്പസ്‌ പ്രണയത്തെ കുറിച്ച് എന്താണഭിപ്രായം?" പലരും ഇഷ്ട്ടപ്പെടുന്നൊരു ചോദ്യമായിട്ടും എനിക്കതിനുത്തരമാറിയില്ലായിരുന്നു. 

ബേബിയുടെ വീട്ടില്‍ പല കല്ല്യണാലോചനകളും നടക്കുന്നുണ്ട് എന്ന വിവരം എന്നെ അറിയിച്ചപ്പോള്‍ എനിക്കതില്‍ വലിയ വിഷമമൊന്നും തോന്നിയില്ല. കാര്യം അവനുമറിഞ്ഞു. ഇന്നലെവരെ ചിരിച്ചിരുന്ന അവനും അവളും അപ്പോള്‍ മുതല്‍ കരയാന്‍ തുടങ്ങി. കൂട്ടത്തില്‍ അവര്‍ ചിന്തിക്കാനും തുടങ്ങി. പഠിത്തം, കുടുംബം, ജോലി, വീട് അങ്ങനെ പലതും.

അവസാനം അവര്‍ തീരുമാനിച്ചു. നമുക്കുപിരിയാം!!! തീരുമാനം അവള്‍ ആദ്യമെന്നെ അറിയിച്ചു. ഞാനത് അവനോടുപറഞ്ഞു. അവനും ഏറെകുറെ ഇതേ തീരുമാനത്തിലായിരുന്നു. വിധിയുടെ തീരുമാനം, അല്ല! അവര്‍ക്കുവേണ്ടി അവരുടെ തീരുമാനം.

അങ്ങനെ ഒരുവര്‍ഷം,  സ്നേഹമാകുന്ന ആ കുഞ്ഞരുവിയുടെ തീരങ്ങളില്‍ അവര്‍... അരുവിയുടെ ഒഴുക്ക് പലപ്പോഴും അവര്‍ക്കനുകൂലമായിരുന്നു. എന്നിട്ടും അവള്‍ക്കവന്റെ അരികിലെക്കോ അവനവളുടെ അരികിലെക്കോ എത്താന്‍ പറ്റിയില്ല.

ഒരുപക്ഷേ കാലം വരുത്തുന്ന മാറ്റങ്ങള്‍, അത് അവരുടെ മനസ്സിനെയും മാറ്റിമാറിച്ചേക്കാം. അന്നവര്‍ ആ അരുവിയുടെ തീരങ്ങളില്‍ നിന്നും എഴുനേറ്റുപോവും, മറ്റൊരു ജീവിതത്തിലേക്ക്. എന്നാലും അവരുടെ മനസ്സുകളില്‍ ഇപ്പോഴും ആ പ്രണയം ഉണ്ടാവുമായിരിക്കും.

ക്യാമ്പസിനോട് വിടപറഞ്ഞ ദിവസം അവളവന്റെ ഡയറിയില്‍ എഴുതിയതുപോലെ:

"ഇന്ന് ഞാനോര്‍ക്കുന്നു നിന്നെ പറ്റി
എന്നില്‍ നിന്നും കൊഴിഞ്ഞുപോയ ആ വസന്തകാലത്തെ പറ്റി
നിറയുന്ന നയനങ്ങളിലൊളിഞ്ഞിരിക്കുന്ന കഠിനമാം വേധനയെപറ്റി "

12 comments:

  1. ബൂലോകത്തേക്ക് സ്വാഗതം സുഹൃത്തേ..!! :)
    എഴുതൂ.. വായിക്കാൻ ഇവിടെ ഞങളുണ്ട്!!

    ReplyDelete
  2. എഴുത്തിന്റെ ശൈലി നന്നായിട്ടുണ്ട് മാഷേ.

    [അക്ഷരത്തെറ്റുകൾ ആസ്വാദനത്തിന്‌ അല്പം വിഘാതം സൃഷ്ടിച്ചു. ഇനി ശ്രദ്ധിക്കുമല്ലോ.]

    ഇനിയും എഴുതുക.
    എല്ലാ ആശംസകളും.
    satheeshharipad.blogspot.com

    ReplyDelete
  3. പ്രായോഗികതയുടെ യുഗത്തില്‍ ആണല്ലോ നമ്മുടെ ജീവിതം !

    നന്നായിട്ടുണ്ട് കേട്ടോ..വീണ്ടും എഴുതു.
    അനുമോദനങ്ങള്‍..

    വേര്‍ഡ്‌ വെരിഫികേഷന്‍ ഒഴിവാക്കുന്നത് നന്നായിരിക്കും എന്ന് തോന്നുന്നു

    ReplyDelete
  4. എഴുതി തെളിയട്ടെ..........
    ആശംസകൾ......

    ReplyDelete
  5. നന്നായിട്ടുണ്ട്
    ആശംസകൾ...

    ReplyDelete
  6. അരുവിയുടെ ഒഴുക്ക് അനൊകൂലമായിട്ടും അവർക്ക് ഒന്നിക്കാൻ പറ്റിയില്ലെങ്കിൽ അവരുടെ സ്നേഹം കപടമായിരിക്കണം..പിരിയാൻ നേരം അവൾ എന്റെ ഡയറിയിൽ എഴുതിയത് ‘സഹോദരാ ജീവിതമാകുന്ന പൂന്തോട്ടത്തിലെ വിടർന്ന് നിൽക്കുന്ന പുഷ്പമാണ് ഫ്രണ്ട്ഷിപ്പ്…അത് എന്നും നിലനിൽക്കട്ടെ‘ എന്നാണ്.ഇനിയും എഴുതൂ...എല്ലാ ആശംസകളും..

    ReplyDelete
  7. @ ഭായി : -
    നിങ്ങളുടെ വിലയേറിയ support നു നന്ദി. ഇനിയും എഴുത്തും. എഴുതണം.

    @ Satheesh Haripad :-
    അക്ഷരത്തെറ്റുകൾ പെട്ടെന്നൊന്നും മാറ്റാന്‍ കഴിയില്ല. ശ്രമിക്കാം. നാന്നായി ശ്രമിക്കാം.

    @ കിങ്ങിണിക്കുട്ടി :-
    നന്ദി

    @ Villagemaan :-
    നന്ദി. word verification ഒഴിവാക്കി.

    @ ponmalakkaran | പൊന്മളക്കാരന്‍ :-
    ശ്രമിക്കാം. support നു നന്ദി.

    @ ബെഞ്ചാലി :-
    support നു നന്ദി. തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

    @ തൂവലാൻ :-
    യഥാര്‍ത്ഥ സ്നേഹം പലപ്പോഴും പ്രകടിപ്പിക്കാന്‍ കഴിയില്ല.

    ReplyDelete
  8. നിറയെ മാങ്ങകളുള്ള മരത്തിലേക്ക് ഒരു കല്ല്‌

    വീണ മാങ്ങാ എടുത്തു കടിച്ചു നോക്കിയിട്ട് ഒരേറ് .....

    അതിനെക്കുറിച്ച് ഡയലോഗ് പറയുന്നവരും പറയാത്തവരും.....

    എഴുത്ത് പുരോഗമിക്കുന്നു നല്ലത് .......

    ReplyDelete
  9. എഴുത്തിന്റെ രീതി ഇഷ്ടപ്പെട്ടു.
    സ്വാഗതം.

    ReplyDelete
  10. സ്വാഗതം...
    ബ്ലോഗ്‌ നന്നായിട്ടുണ്ട് ..
    കൂടുതല്‍ എഴുതുക..
    ആശംസകള്‍

    ReplyDelete
  11. @ ഞാന്‍:-
    @ പട്ടേപ്പാടം റാംജി:-
    @ ടി. കെ. ഉണ്ണി:- ആശംസകള്‍ക്ക് നന്ദി, ഇനിയും എഴുതാന്‍ ശ്രമിക്കാം..... തെറ്റുകള്‍ തിരുത്താന്‍ നിങ്ങളുണ്ടല്ലോ??

    ReplyDelete
  12. chila akshara thettukal kandenkilum lekhanam vivaranavum nannayittundu...

    idakkoke inyum varam... njanum oru thudakakarananu...avidekum varumallo

    ReplyDelete