Pages

Sunday, July 24, 2011

കോളേജ് ബാത്ത്റൂം

ഇന്റര്‍വെല്ലിനു ശേഷംഫസ്റ്റ് ഹവര്‍ എക്കണോമിക്സും പിന്നെ കേരള ചരിത്രവും. "അളിയാ... എന്താ നമ്മുടെ പരിവാടി?" ചോദികേണ്ടതാമസം സെമീറും മാധവനും കൈ മടക്കി പൊക്കി കാണിച്ചു. "അളിയാ നമുക്കോരോ ബിയറടിക്കാം?" ഈശ്വരാ ഇന്നും വെള്ളമടി.

അളിയാ.. നീ പോയി സാധനം വാങ്ങി വാ... ഞാനോ ? ഇല്ല മോനെ... ഞാന്‍ പോവില്ല. ഒരിക്കല്‍ മാത്രമാണ് ഞാന്‍ കള്ള് വാങ്ങാന്‍ പോയത്, അതോടുകൂടി എനിക്കുമാതിയായി. എന്റെ നാട്ടിലെ പള്ളിയുടെ പ്രസിഡന്റ്‌, എന്റെ തൊട്ട മുന്നില്‍, മൂപ്പര് സാധനം വാങ്ങി നേരെ തിരിഞ്ഞത് എന്റെ മുഖത്തേക്ക്. ആ സംഭവത്തിനു ശേഷംഞാന്‍ പള്ളിയില്‍ നിസ്കരിക്കാനുണ്ടാകുമ്പോള്‍ പ്രസിഡന്റ്‌ ഇമാം(നമസ്കാരത്തിന് നേത്രുത്തം നല്‍കുന്ന ആള്‍) നില്‍ക്കാറില്ല.

"ടാ.. പട്ടി.. എന്നതാ നീ ഈ ആലോചികുന്നത്, നീയൊന്നും പോവില്ല എന്നെനിക്കറിയാം... അതുകൊണ്ട്, ഞാന്‍ തന്നെ പോവാം. പക്ഷേ നിങ്ങളുടെ ചിലവില്‍ എനിക്കൊരു കുപ്പി!" മാധവന്റെ ആവശ്യം ഞങ്ങള്‍ അംഗീകരിച്ചു. ഞങ്ങളുടെ ദാഹതിനുള്ള മരുന്നിനായി മാധവന്‍ ബൈക്കില്‍ പറന്നു. ഒരുമണിക്കൂറിനുള്ളില്‍ അവന്‍ തിരിച്ചെത്തി.

രണ്ടുകുപ്പി അകതുചെന്നതും സെമീര് കോളേജിലെ ചില പെണ്‍കുട്ടികളുടെ "വിവരതിന്റെയും" "വിദ്യാഭ്യാസതിന്റെയും" കണക്കുകള്‍ പറയാന്‍ തുടങ്ങി. അവനിങ്ങനെയാ... ഒറ്റ പെണ്‍കുട്ടികളുടെയും മുഖത്തുനോക്കില്ല. ലേഡീസ് ഹോസ്റ്റലിനു പിറകിലെ റബ്ബര്‍ തോട്ടത്തില്‍ നിന്നെഴുനേറ്റു മൂത്രമൊഴിക്കാനായി നേരെ കോളേജ് ഓഡിറ്റോറിയത്തിന്റെ പിറകിലുള്ള ബാത്ത്‌ റൂമിലേക്ക്‌ പോയി. ഓന്‍ ദി വേ - യില്‍ സെമീര് ചെടിയിലകള്‍ പറിക്കുന്നുണ്ടായിരുന്നു. മൂത്രമൊഴിക്കുന്നതിനിടക്ക് അവന്‍ അതുകൊണ്ട് ചുമരില്‍ എന്തൊക്കെയോ കുത്തികുറിച്ചു.

"ഇനി അടുത്ത പ്രോഗ്രാം? ഈ ഹവര്‍ കേരളചരിത്രം, എബ്രഹാം സാറ്... അളിയാ നമുക്ക് ക്ലാസ്സില്‍ കയറാം...."

"ഈ കണ്ടീഷനിലോ?" ഞാന്‍ ചോദിച്ചു.

" ഓ പിന്നെ അല്ലെങ്കില്‍ നീ അവിടെ ചെന്ന് മലമറിക്കും. ടാ... ഫാനിന്റെ ചുവട്ടില്‍ കിടന്നുറങ്ങാനുള്ള ഈ അവസരം നീ കുളമാക്കരുത്, നമ്മുടെ പ്രിന്‍സിപാല് പറയാറില്ലേ, കോളേജിലെ റിസോഴ്സസ് നിങ്ങള്‍ മാക്സിമം ഉപയോഗിക്കണമെന്ന്. അതുകെണ്ട് മക്കള് വാ...
ഓകെ... പക്ഷേ എനിക്കൊന്നുകൂടി മൂത്രമൊഴിക്കണം.

"ഓ... നിന്റെ ഒരു മൂത്രം... മൂത്രം പിന്നെ ഒഴിക്കാം. നീ വന്നെ."

"എടാ മാധവാ.. പാവം ഒഴിച്ചോട്ടെ.. നമുക്കൊരു കമ്പനി കൊടുക്കാമെന്നെ...അതുമല്ല, ബാത്ത്റൂമിലെ ഞാന്‍ വരച്ച കല, അതൊന്നു പൂര്‍ത്തിയാക്കുകയും ചെയ്യാം."

ബിയറടിച്ച്‌ മൂത്രിക്കുന്ന സുഖം ആസ്വദിച്ചുവരുംപ്പോഴാണ് പുറത്തുനിന്നും മാധവന്റെ നിലവിളി. "എടാ... ഓടിക്കോ.. പ്രിന്‍സിപാല് വരുന്നു...." കേട്ട പാതി കേള്‍ക്കാത്ത പാതി, ഞാന്‍ ഓടി. പാവം സെമീര്‍... അവനെ പ്രിന്‍സി പൊക്കി.

പിറ്റേ ദിവസം നോട്ടീസ് ബോര്‍ഡിനു മുന്നില്‍ പതിവില്ലാത്തൊരു തിരക്ക്. ഞാന്‍ ചെന്നു നോക്കി.

"ഫൈനല്‍ ബി.എ ഹിസ്റ്ററിയില്‍ പഠിക്കുന്ന സെമീര്‍, മാധവന്‍, സാലിം എന്നിവരെ ഓഡിറ്റോറിയം ബാത്ത്റൂമില്‍ അനാവശ്യ വാക്കുകളും, ചിത്രങ്ങളും വരച്ചതിനാല്‍ കോളേജില്‍ നിന്നും താല്‍ക്കാലികമായി സസ്പെണ്ട് ചെയ്തിരിക്കുന്നു. ഹിസ്റ്ററി ഹെഡ് പി.എ, എക്കണോമിക്സ് ഹെഡ് കെ.എം.എ, ഇംഗ്ലീഷ് ഹെഡ് സി.പി എന്നിവരടങ്ങുന്ന എന്‍ക്വയറി കമ്മീഷന്‍ കാര്യങ്ങള്‍ അന്വേഷിച്ചു തുടര്‍ നടപടികള്‍ എടുക്കുന്നതായിരിക്കും."

മദ്യപിച്ചു എന്നാ വാക്ക് വന്നില്ലല്ലോ, ഹാവൂ....

"ഹും... നന്നായിപോയി.... നീ ഒന്ന് ചെന്നുന്നോക്ക്, ആ നായിന്റെ മോന് എന്താണ് ബാത്ത്റൂമില്‍ കാട്ടികൂട്ടി വെച്ചതെന്ന് ." മാധവന്‍ ചൂടായികൊണ്ട് പറഞ്ഞു.


"നിങ്ങളുടെ ഭാവി നിങ്ങളുടെ കയ്യില്‍, സൂക്ഷിച്ചുപയോഗിക്കുക" വിത്ത്‌ ഗ്രാഫിക്സ്.

സെമീറിന്റെ മോഡേണ്‍ ആര്‍ട്ട് കണ്ട്, തിങ്ങി നിറഞ്ഞിരിക്കുന്ന കുട്ടികള്‍കിടയില്‍ നിന്നും ഞാന്‍ പൊട്ടിച്ചിരിച്ചു. അത്രക്കും രസകരമായി അവന്‍ കാര്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നു.

പിറ്റേ ദിവസം ഉച്ചക്ക് ഒരുമണിക്കായിരുന്നു എന്‍ക്വയറി കമ്മീഷന്‍ വിചാരണ. പി.എ സാറ് ഒരേ ഒരു കാര്യം മാത്രം ചോദിച്ചു "നിങ്ങളാണോ അത് ചെയ്തത്?"

"അതെ" എന്നു ഞാന്‍ ഒറ്റവാക്കില്‍ തന്നെ മറുപടിയും നല്‍കി.

പിറ്റേ ദിവസം നോട്ടീസ് ബോര്‍ഡിനു മുന്നില്‍ വീണ്ടും വന്‍ തിരക്ക്. ഞങ്ങളുടെ വിധി വന്നിരിക്കുന്നു.

"ബാത്ത്റൂം പെയിന്റ് ചെയ്യുക, ഒരാള്‍ 250 രൂപ വീതം 750 രൂപ ഫൈന്‍ നല്‍കുക" ഇതായിരുന്നു ആ വിധി. 750 രൂപയും സെമീരുതന്നെ അടച്ചു. സ്പോര്‍ട്സ് ഹോസ്റ്റലിലെ ജൂനിയെഴ്സിനെയും കൂട്ടി, ഓരോ കുപ്പി ബിയറും കുടിച്ച് വൈറ്റ്വാഷിങ്ങും പൂര്‍ത്തിയാക്കി.

7 വര്‍ഷം മുമ്പ് നടന്ന കഥകേട്ട് എന്റെ ഭാര്യ പ്രോഗ്രാമിനിടക്ക് പൊട്ടി ചിരിച്ചു. ആഫിസിന്റെ നന്ദി പ്രസംഗത്തോടുകൂടി 2011 ബി.എ ഹിസ്റ്ററി പൂര്‍വവിദ്യാര്‍ത്ഥി സംഗമം സമാപിച്ചു. സ്റ്റേജില്‍ നിന്നും ഇറങ്ങി പി.എ(പി. അബൂബക്കര്‍) സാറ് നേരെ എന്റടുത്തു വന്നു. ഞാനെന്റെ ഭാര്യയെ പരിജയപ്പെടുത്തി. അവര്‍ ബാംഗ്ലൂറിലെ വിശേഷങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് സാറ് എന്നോട് ചോദിച്ചു "എടാ സാലീ... നിനക്ക് ബാത്ത്റൂമില്‍ പോകണമെന്നുണ്ടെ? എങ്കില്‍ ഓഡിറ്റോറിയത്തിന്റെ പിറകില്‍ ഒരു ബാത്ത്‌റൂമുണ്ട്‌, അവിടെ പോകാം കേട്ടെ..." എന്റെ ഭാര്യ എന്നെ നോക്കി ചിരിച്ചു!!!!

അവളുടെയും കൈ പിടിച്ച് അബൂബക്കര്‍ സാറുടെ പിറകെ ഓഡിറ്റോറിയത്തില്‍ നിന്നും ഞങ്ങള്‍ ഇറങ്ങി.

25 comments:

  1. ആ ഓര്‍മ്മകള്‍... എന്നെ വല്ലാതെ മുറിവേല്പിക്കുന്നു...

    ReplyDelete
  2. ഓര്‍മ്മകള്‍ മുറിവുകളാണ്.

    ആദ്യ വരവാണ്.
    ഇനിയും വരും.

    ReplyDelete
  3. ഒരുവട്ടം കൂടിയാ.........................

    ReplyDelete
  4. സൂപ്പര്‍ ...

    ഒരിക്കല്‍ക്കൂടി പഴയ ഓര്‍മ്മകളിലേക്ക് അറിയാതെ വഴുതി വീണുപോയി

    ReplyDelete
  5. ബാത്ത്റൂം ചരിതം ഇഷ്ടായി..വേറൊന്നും കൊണ്ടല്ല കോയമ്പത്തൂരില്‍ ഞങ്ങളും ഇതുപോലെ പല ഐറ്റംസും കാണിച്ചു കൂട്ടിയിട്ടുണ്ട്

    ReplyDelete
  6. മനോജ്‌ വെങ്ങോല :-
    ആ വേദനക്കുമുണ്ടൊരു സുഖം...

    കെ.എം. റഷീദ്:-
    ഒരുവട്ടം കൂടിയാ പഴയ കോളേജ് - ന്‍ തിരുമുറ്റത്തെത്തുവാന് മോഹം,. തിരുമുറ്റത്തൊരു കോണില് നില്ക്കുന്നൊരാനെല്ലി മരമൊന്നുലത്തുവാന് മോഹം.

    INTIMATE STRANGER:-
    ശങ്കരനാരായണന്‍ മലപ്പുറം:-
    അബി:-
    ഒരു ദുബായിക്കാരന്‍:-

    എല്ലാവര്‍ക്കും നന്ദി....

    ReplyDelete
  7. കൊള്ളാം, രസമുള്ള ഒരു അനുഭവം.
    എഴുത്ത് തുടരുക, ആശംസകള്‍ .

    ReplyDelete
  8. അത്യാവശ്യം മരുന്നുകളൊക്കെ ഉണ്ടല്ലേ.. എഴുതുക ഇനിയും.

    ReplyDelete
  9. athe...aa nalla naalinte ormakkaayee.....!

    ReplyDelete
  10. ദീപുപ്രദീപ്‌
    ഇലഞ്ഞിപൂക്കള്‍
    അപ്പൂപ്പന്‍ താടി. കോം
    Noushad Koodaranhi
    പേര് പിന്നെ പറയാം
    കുമാരന്‍

    എന്റെ കള്ളത്തരങ്ങള്‍ വായിച്ചതിനു നന്ദി... നിങ്ങളുടെ ഈ സപ്പോര്‍ട്ട് എന്നും പ്രതീക്ഷിക്കുന്നു....
    നന്ദി...

    ReplyDelete
  11. ഇത് വായിച്ചപ്പോള്‍ പഴയ കാര്യങ്ങള്‍ പലതും ഓര്‍ത്തു പോകുന്നു
    സൂപ്പര്‍ ആയിട്ടുണ്ടാട്ടോ എല്ലാവിധ ആശംസകളും നേരുന്നു ...

    ReplyDelete
  12. @ Vinayan Idea:- അതെ, പഴയ കാര്യങ്ങള്‍ എഴുതാന്‍ നിന്നാല്‍ (കോളേജ് days) കുറെ എഴുതേണ്ടിവരും...

    ReplyDelete
  13. This comment has been removed by a blog administrator.

    ReplyDelete
  14. ഇതെന്നെ കോളേജില്‍ എത്തിച്ചു .....
    വര്‍ഷങ്ങള്‍ക് മുന്‍പ് ഞങ്ങള്‍ കാട്ടി കൂട്ടിയ ആ വിക്രിയകളിലേക്ക് തിരിച്ചു നടത്തി ..
    കൂട്ടുകാരാ നന്ദി ... ആ നല്ല ഓര്‍മ്മകള്‍ നല്‍കിയതിനു

    ReplyDelete
  15. @ വേണുഗോപാല്‍ :- എല്ലര്‍ക്കുമുണ്ട് ഇതു പോലത്തെ കള്ളത്തരങ്ങള്‍. രസമാണ് ഇപ്പോള്‍ അതെല്ലാം ആലോചിച്ച് ചിരിക്കാന്‍, നിങ്ങളുടെ ഈ സപ്പോര്‍ട്ട് എന്നും പ്രതീക്ഷിക്കുന്നു....
    നന്ദി...

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. കോളേജ് ലൈഫ് എന്നും ഒരു നോസ്ടാല്‍ജിയ ആയിരിക്കും , ആശംസകള്‍ ,

    ReplyDelete
  18. @ nandhus:-
    @ Ansal Meeran Shukoor:-
    തോന്നും, പലതും. എന്തെല്ലാമാണ് കാട്ടികൂട്ടിയത്?
    ഇനി കിട്ടില്ല, ആ ഒരു ജീവിതം..
    എവിടെ വന്നതിനു നന്ദി.. വീണ്ടും വരണം

    ReplyDelete
  19. നിറം മങ്ങാത്ത കോളേജ് കാലയോർമ്മകൾ അസ്സലാക്കിയിരിക്കുന്നൂ കേട്ടൊ ശിഖണ്ഡി

    ReplyDelete
  20. വളരെ നന്നായിട്ടുണ്ട്

    ReplyDelete