Pages

Thursday, October 27, 2011

പ്രതീക്ഷ

ഏകാന്തശാന്തമായ  രാത്രിയുടെ  മധ്യയാമങ്ങളില്‍
നിലാവില്‍ കുളിച്ച തെങ്ങോലതുമ്പുകളില്‍ നിന്നും
മഞ്ഞുതുള്ളികള്‍ കണ്ണീര്‍കണങ്ങള്‍ പോലെ ഉറ്റി വീഴുമ്പോള്‍
ഭൂമിയും, ആകാശവും ഒരൊറ്റപ്രകാശത്തില്‍
അലിഞ്ഞു ചേര്‍ന്നു നില്‍ക്കുമ്പോള്‍
ഹൃദയത്തിന്റെ അകത്തളങ്ങളില്‍ നിന്നും
പ്രതീക്ഷയോടെ ഉയരുന്ന ചോദ്യം
-ഈ യാത്ര അവസാനിക്കുമോ-?

25 comments:

  1. എന്റെ യാത്ര.... എന്റെ പ്രതീക്ഷ....

    ReplyDelete
  2. അവസാനമില്ലാത്ത യാത്രകള്‍ ഇല്ലല്ലോ

    ReplyDelete
  3. എല്ലാത്തിനും ഒരു അവസാനം ഉണ്ട് സ്നേഹത്തോടെ വിനയന്‍

    ReplyDelete
  4. അവസാനമില്ലാത്ത എന്തെങ്കിലും ഉണ്ടോ....? ഇതാണ് എന്റെ ചോദ്യം...

    ReplyDelete
  5. എല്ലാത്തിന്റെയും അവസാനമായ മരണത്തിനു മാത്രം ഒരവസാനവുമില്ല khaadu

    ReplyDelete
  6. ഐഡിയയുടെ ഒരു കണക്ഷൻ എടുക്കൂ. അത് നിങ്ങൾക്ക് ഒരു ഐഡിയ പറഞ്ഞു തന്നേക്കാം.

    ReplyDelete
  7. എന്നെങ്കിലും അവസാനിച്ചേ പറ്റൂ ... അത് പ്രപഞ്ച നിയമം ...
    എന്റെ ബ്ലോഗില്‍ വരുന്നവരുടെ പിറകെ ഒരു വിസിറ്റ് ...
    അത് പതിവാണ് . അങ്ങിനെ ഇവിടെയെത്തി .
    എഴുത്ത് തുടരൂ .. ആശംസകള്‍
    പുതിയ പോസ്റ്റ്‌ ഇട്ടാല്‍ വിവരം തരൂ

    ReplyDelete
  8. @ nakulan:-
    @ Vinayan Idea :-
    @ khaadu :-
    @ വിധു ചോപ്ര :- സന്ദര്‍ശനത്തിനു നന്ദി...
    എല്ലാം അവസാനിക്കും... ഒന്നോഴിച്ച്..._____

    @വേണുഗോപാല്‍:- തീര്‍ച്ചയായും അറിയിക്കാം...അഭിപ്രായം തുടര്‍ന്നും പ്രതീക്ഷിക്കുന്നു

    ReplyDelete
  9. യാത്രകള്‍ അവസാനിക്കുന്നിടത്ത് പുതിയ യാത്രകള്‍ പുതിയ യാത്രികരും
    ആശംസകള്‍

    ReplyDelete
  10. ഓരോ യാത്രകളും അവസാനിക്കും മറ്റൊരു യാത്ര തുടങ്ങുന്നതിനു വേണ്ടി

    ReplyDelete
  11. എന്തിനാ അവസാനിക്കണേ, അതങ്ങിനെ തുടർന്നുകൊണ്ടേയിരിക്കട്ടെ.

    ReplyDelete
  12. യാത്ര തുടങ്ങിയതല്ലേ ഉള്ളു ....അവസാനിക്കുമോ എന്ന ചോദ്യമുതിര്‍ക്കാന്‍ ആയില്ലല്ലോ ?

    ReplyDelete
  13. യാത്രകള്‍ അവസാനിക്കാതിരിക്കട്ടെ..

    ReplyDelete
  14. അവസാനിക്കുമോ-?

    ReplyDelete
  15. ഏയ്...ഒരു സാധ്യതയും ഇല്ല.

    ReplyDelete
  16. കവിത നന്നായിട്ടുണ്ട്.
    ഏതുത്തരമാണ് പ്രതീക്ഷിക്കുന്നത്? അവസാനിക്കുമെന്നോ അവസാനിക്കില്ല എന്നോ? ഇഷ്ടപ്പെടുന്ന ഉത്തരം തരാമല്ലോ എന്നു വിചാരിച്ചാ.......
    പിന്നെ ഭൂമിയും ആകാശവും എന്നതിനിടയിലെ കോമ അനാവശ്യമാണെന്നു തോന്നുന്നു.

    ക്ഷമിക്കണം. കവിത ഞാനൊന്നു മാറ്റി എഴുതി നോക്കി. വെറുതെ ഒരു എക്സർസൈസ്. താങ്കളുമായി പങ്കുവെക്കട്ടെ. ഒന്നും വിചാരിക്കരുത്.

    "ഏകാന്തശാന്തരാത്രിയുടെ മധ്യയാമങ്ങളിൽ
    നിലാവിൽ കുളിച്ച തെങ്ങോലത്തുമ്പുകളിൽ നിന്നും
    മഞ്ഞുതുള്ളികൾ കണ്ണീർകണങ്ങളായുറ്റി വീഴുമ്പോൾ
    ഭൂമിയുമാകാശവും ഒരേപ്രകാശത്തിൽ
    അലിഞ്ഞു നിൽക്കുമ്പോൾ
    ഹൃദയാന്തരാളത്തിൽ നിന്നും
    ഉയരുന്നുണ്ടൊരു ചോദ്യം
    -അവസാനിക്കുമോ ഈ യാത്ര?....

    വെറുതെ ഒരു വികൃതി. തെറ്റിപ്പോയെങ്കിൽ ക്ഷമിക്കുക

    ReplyDelete
  17. എന്തും ഏതും ഒരിക്കൽ അവസാനിച്ചല്ലേ പറ്റൂ...
    എന്നാലും ഹരിശങ്കർ പാടിയതു പോലെ എല്ലാം ഒരു ‘സിൽ‌സില’യുമാണ് :))

    ReplyDelete
  18. അനന്തതയില്‍........
    ഒന്നും അവസാനിക്കുന്നില്ല
    ഒരിടത്തു തീരുമ്പോള്‍ മറ്റൊന്ന് തുടങ്ങും
    ആശംസകള്‍

    ReplyDelete
  19. ഒന്നും അവസാനിക്കുന്നില്ല എല്ലാം പുതിയ ഒരു പുനര്‍ജനിക്ക് കണ്ണും നട്ടിരിപ്പണല്ലോ ആശംസകള്‍

    ReplyDelete
  20. @ റശീദ് പുന്നശ്ശേരി :-
    @ Muhammed Shafeeque :-
    @ Typist | എഴുത്തുകാരി :-
    @ മാനവധ്വനി :-
    @ Ronald James :-
    @ Akbar :-
    @ Areekkodan | അരീക്കോടന്‍ :-
    @ ഷാജി :-
    @ ഗീത :-
    @ പൊട്ടന്‍ :-
    @ ഞാന്‍ പുണ്യവാളന്‍ :-

    എല്ലാവര്ക്കും ഒത്തിരി നന്ദി. എന്റെ യാത്രയുടെ വഴിയോരങ്ങളില്‍ നിങ്ങളെയും പ്രതീക്ഷിക്കുന്നു...

    ReplyDelete
  21. ശുഭപ്രതീക്ഷയോടെയുള്ള അവസാനിക്കാത്ത യാത്രയോ? എല്ലാം വീണ്ടെടുക്കുമ്പോൾ തിരിച്ച് എത്താവുന്ന നല്ല യാത്രയാവട്ടെ.....ആശംസകൾ....

    ReplyDelete
  22. ചെറുത്‌... എന്നാല്‍ മനോഹരം.. മരണത്തോടെയും അവസ്സാനിക്കാത്ത ഒന്നാണ് യാത്ര...

    ReplyDelete
  23. ഈ യാത്ര അവസാനിക്കാതിരുന്നെങ്കില്‍!

    ReplyDelete
  24. ആദ്യം യാത്ര തുടങ്ങ് ഗെഡീ
    എന്നിട്ട് വേണ്ടെ അവസാനിക്കാൻ...!

    ReplyDelete
  25. @ വി.എ || V.A:-
    @ കല്ലി വല്ലി വാര്‍ത്തകള്‍:-
    @ രഘു:-
    @ മുരളീമുകുന്ദൻ:-

    നിങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ ഇല്ല.. ഈ യാത്ര പെട്ടന്നൊന്നും അവസാനിക്കില്ല....
    എല്ലാവര്‍ക്കും നന്ദി....
    എവിടെ ഇനിയും വരണം

    ReplyDelete